ദോഹ: അമേരിക്കൻ കമ്പനിയായ കോച് ഫെർടിലൈസറുമായി 15 വർഷത്തെ ദീർഘകാല യൂറിയ വിതരണ കരാറിൽ ഒപ്പുവെച്ച് ഖത്തർ എനർജി. ഈ വർഷം ജൂലൈ മുതൽ ആരംഭിക്കുന്ന വിതരണ കരാർ പ്രകാരം, പ്രതിവർഷം 7.40 ലക്ഷം ടൺ യൂറിയ ഖത്തർ എനർജി അമേരിക്കൻ വള ഉൽപാദക കമ്പനിക്ക് വിതരണം ചെയ്യും.
ഖത്തറിൽ നിന്നും ഉൽപാദിപ്പിക്കുന്ന യൂറിയ വാങ്ങുന്ന കോച് ഫെർടിലൈസർ അമേരിക്കയിലെയും വിദേശരാജ്യങ്ങളിലെയും കാർഷിക ആവശ്യങ്ങൾക്കായി വിപണിയിലെത്തിക്കും. അന്താരാഷ്ട്ര തലത്തിലെ കാർഷിക വികസനത്തിൽ ഖത്തർ എനർജിയുടെ പങ്കാളിത്തം കൂടിയാണ് ദീർഘകാല കരാറിനെ വിശേഷിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ യൂറിയ കയറ്റുമതി രാജ്യമാണ് ഖത്തർ. ഖത്തർ എനർജിക്കു കീഴിലെ ഖത്തർ ഫെർടിലൈസർ കമ്പനിയാണ് യൂറിയയും അമോണിയയും വൻതോതിൽ ഉൽപാദിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.