ദോഹ: യുദ്ധങ്ങളും സംഘർഷങ്ങളും ആദ്യം ബാധിക്കുന്നത് വിദ്യാഭ്യാസ മേഖലയെയാണെന്ന് ഖത്തർ ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് അധ്യക്ഷ ശൈഖ മൗസ ബിൻത് നാസർ അൽ മിസ്നദ് പറഞ്ഞു. സംഘർഷങ്ങൾ കുട്ടികളെയും കുടുംബങ്ങളെയും സുരക്ഷിതസ്ഥാനത്തേക്ക് അഭയം തേടിപ്പോകാൻ നിർബന്ധിതരാക്കും. അവിടെ വിദ്യാഭ്യാസം തുടരാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പലപ്പോഴും ലഭിക്കുന്നില്ല. ഈ പ്രതിസന്ധി നേരിടാൻ ഉചിതമായ പരിഹാരമാർഗങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് അവർ എക്സിൽ കുറിച്ചു.
ഇത്തരത്തിൽ പഠനം പ്രതിസന്ധിയിലായ നിരവധി കുട്ടികളെ സഹായിക്കാൻ ഖത്തർ ഫൗണ്ടേഷന് കഴിഞ്ഞിട്ടുണ്ട്. ഭാവി തലമുറയെ യോഗ്യരാക്കുന്നതിനുള്ള അടിസ്ഥാന ഉപകരണമാണ് വിദ്യാഭ്യാസം. ലോക അഭയാർഥി ദിനത്തോടനുബന്ധിച്ച് അഭയാർഥികളായ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകേണ്ടതിന്റെയും അതിന്റെ തുടർച്ച ഉറപ്പാക്കുന്നതിന്റെയും പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.