വനിതകൾക്ക്​ കൂടുതൽ ​പ്രാധാന്യം നൽകി ഖ​ത്ത​ര്‍ ഫൗ​ണ്ടേ​ഷ​ന്‍

ദോ​ഹ: പ്രാ​ദേ​ശി​ക​വും അ​ന്ത​ര്‍ദേ​ശീ​യ​വു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ ഇനി പ​കു​ തി പ്രാ​സം​ഗി​ക​രും വ​നി​ത​ക​ളാ​യി​രി​ക്കു​മെ​ന്ന് ഖ​ത്ത​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ സി ​ഇ ഒ​യും വൈ​സ് ചെ​യ​ര്‍പേ​ഴ്സ​ണു​മാ​യ ശൈ​ഖ ഹി​ന്ദ് ബി​ന്‍ത് ഹ​മ​ദ് ആൽഥാനി പ​റ​ഞ്ഞു. അ​ടു​ത്ത വ​ര്‍ഷം മു​ത​ലാ​ണ് ഇ​ത് നി​ല​വി​ല്‍ വ​രി​ക. ഖ​ത്ത​റി​ന്റെ സാ​മ്പ​ത്തി​ക സാ​മൂ​ഹ്യ മു​ന്നേ​റ്റ​ത്തി​ല്‍ പ്ര​ധാ​ന പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ന്ന വ​നി​ത​ക​ള്‍ക്ക് ഖ​ത്ത​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ പ​രി​പാ​ടി​ക​ളി​ല്‍ മി​ക​ച്ച പ​ങ്കാ​ളി​ത്തം ന​ൽകാ​നാ​ണ് പു​തി​യ തീ​രു​മാ​ന​ത്തി​ലൂ​ടെ ശ്ര​മി​ക്കു​ന്ന​ത്.

ഖ​ത്ത​ര്‍ ഫൗ​ണ്ട​ഷ​ന്റെ ഉ​ച്ച​കോ​ടി​ക​ളി​ലും ശി​ല്‍പ​ശാ​ല​ക​ളി​ലു​മെ​ല്ലാം 50 ശ​ത​മാ​ന​ത്തില്‍ കു​റ​യാ​ത്ത പ​ങ്കാ​ളി​ത്തം വ​നി​ത​ക​ളു​ടേ​താ​യി​രി​ക്കും. വ്യ​ക്തി​ക​ളു​ടെ വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ല്‍ യാ​തൊ​രു വി​ഭാ​ഗീ​ത​യ​ത​യും ഖ​ത്ത​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ കാ​ണി​ക്കാ​റി​ല്ലെ​ന്ന് ശൈ​ഖ ഹി​ന്ദ് പ​റ​ഞ്ഞു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ആ​ഗോ​ള​ത​ല​ത്തി​ല്‍ വ​നി​ത​ക​ളു​ടെ ശ​ബ്ദം കേ​ള്‍പ്പി​ക്കാ​ന്‍ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും ശൈ​ഖ ഹി​ന്ദ് ബി​ന്‍ത് ഹ​മ​ദ് ആൽഥാനി പ​റ​ഞ്ഞു.

Tags:    
News Summary - qatar foundation-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.