ദോഹ: ഇന്ത്യയുടെ വിശ്വചിത്രകാരന് എം.എഫ്. ഹുസൈെൻറ അവസാന കലാസൃഷ്ടി പൂർത്തിയാക്കാ തെയാണ് ലണ്ടനിൽ മരണത്തിന് കീഴടങ്ങിയത്. എന്നാൽ, അത് ഖത്തർ ഫൗണ്ടേഷൻ മനോഹരമായി പൂർത്തീകരിച്ചു. ഡിസംബര്‍ 11ന് എജുക്കേഷന്‍ സിറ്റിയിൽ ഖത്തര്‍ ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്ത് നാസർ ഇൻസ്റ്റലേഷൻ അനാവരണം ചെയ്യും. എം.എഫ്. ഹുസൈന് ഉള്പ്പെടുത്തുമായിരുന്ന എല്ലാ വിശദാംശങ്ങേളാടെയുമാണ് ‘സീറൂ ഫില്‍ അര്‍ദ്’ (നിങ്ങൾ ഭൂമിയിൽ സഞ്ചരിക്കുക) എന്ന ഇൻസ്റ്റലേഷൻ പൂർത്തിയായത്. അനാവരണം ചെയ്തശേഷം എജുക്കേഷന്‍ സിറ്റിയില്‍ അല്‍ ശഖബ് ഇക്വിസ്ട്രിയല് സെൻററിന് സമീപത്തെ സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റും. പൊതുജനങ്ങള്‍ക്ക് ഇത് കാണാൻ അവസരവുമുണ്ട്. ഹുസൈൻ പതിവ് ശൈലിയില്‍നിന്ന് മാറി ചലനാത്മകമായും പരീക്ഷണാടിസ്ഥാനത്തിലും തയാറാക്കിയ ഇൻസ്റ്റലേഷനാണിത്. അദ്ദേഹത്തിെൻറ ജീവിതകാലത്തെ അവസാന പദ്ധതിയായിരുന്നു ഇത്.
അറബ് സംസ്കാരത്തെക്കുറിച്ചുള്ള ഹുസൈെൻറ സമഗ്രപദ്ധതിയുടെ ഭാഗമായിരുന്നു ‘സീറു ഫില്‍ അര്‍ദ്’. അല്ലാഹുവിെൻറ 99 നാമങ്ങള്‍ അടങ്ങിയ പെയിൻറിങ് സീരിസും അറബ് മേഖലയുടെ ചരിത്രത്തോടൊപ്പമുള്ള മനുഷ്യസംസ്കാര പുരോഗതിയും പറയുന്നതാണ് ചിത്രങ്ങള്‍. പ്രകൃതിയെയും യന്ത്രങ്ങളെയും ഉപയോഗപ്പെടുത്തി അറബ് മേഖലയിലെ ജനങ്ങള്‍ എങ്ങനെയൊക്കെയാണ് തങ്ങളുടെ ആഗ്രഹങ്ങളിലേക്ക് യാത്രപോയതെന്ന് ചിത്രം പറയും. യൂറോപ്യന്‍ നവോത്ഥാന കാലത്തും മുമ്പും അറബ് ജനത എത്ര പരീക്ഷണങ്ങളും കണ്ടെത്തലുകളും നടത്തിയാണ് ചിന്തകളെ ഉദ്ദീപിപ്പിച്ചതെന്നും ചിത്രത്തിലൂടെ അറിയാം.
അന്താരാഷ്ട്ര നിലവാരത്തില്‍ കലയുടെയും സംസ്കാരത്തിെൻറയും കേന്ദ്രമായി ഖത്തറിെൻറ സ്ഥാനം നിര്‍ണയിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന്് ഖത്തര്‍ ഫൗണ്ടേഷന് കമ്യൂണിറ്റി ഡവലപ്മെൻറ് പ്രസിഡൻറ് മിഷേല്‍ അല്‍ നഈമി പറഞ്ഞു.
ഇന്ത്യ-ഖത്തര്‍ സാംസ്കാരിക വാര്‍ഷിക അവസരത്തില്‍ തന്നെയാണ് ഇൻസ്റ്റലേഷൻ അനാവരണം ചെയ്യുന്നത്. എം.എഫ്. ഹുസൈനെ പോലുള്ള പ്രതിഭകളെ പ്രചോദിപ്പിച്ച രാജ്യത്തിെൻറ കലയും സംസ്കാരവും കാണാനും അറിയാനും സ്വദേശികളെയും പ്രവാസികളെയും സന്ദര്‍ശകരെയും ഖത്തര്‍ ഫൗണ്ടേഷന് ക്ഷണിക്കുകയാണ്. ഹുസൈെൻറ ചിത്രങ്ങള്‍ ലോകം മുഴുവന്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. 1984ല്‍ ദോഹ ഷെറാട്ടണ്‍ ഹോട്ടലിലാണ് എം.എഫ് ഹുസൈെൻറ ആദ്യ ചിത്രപ്രദര്‍ശനം അരങ്ങേറിയത്. പിന്നീട് ഒരു പതിറ്റാണ്ടു മുമ്പ് മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ടിലാണ് പ്രദര്‍ശനമുണ്ടായത്. വർഗീയശക്തികളുടെ ആക്രമണം മൂലമാണ് ഹുസൈന് ഇന്ത്യ വിടേണ്ടിവന്നത്. പിന്നീട് ഏറെനാൾ ഖത്തറിൽ കഴിഞ്ഞ അദ്ദേഹത്തിന് ഖത്തർ പൗരത്വം നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.