ദോഹ: കോവിഡ് യാത്രാചട്ടങ്ങൾ പാലിച്ച് ജി.സി.സി രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് ഏത് സമയത്തും പ്രവേശിക്കാം. ജി.സി.സി പൗരൻമാർ, ജി.സി.സി രാജ്യങ്ങളിലെ താമസക്കാർ എന്നിവർക്ക് ഖത്തറിലേക്ക് വരുന്നതിന് 72 മണിക്കൂർ മുമ്പുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതത് രാജ്യങ്ങളിലെ അംഗീകൃത ലബോറട്ടറികളിൽ നിന്നുള്ളതാകണം ഇത്. മൊബൈൽ ഫോണിൽ ഇഹ്തിറാസ് ആപ്പ് ഉണ്ടാകണം. ഖത്തരി സിം കാർഡും വേണം. രണ്ട് ഡോസ് വാക്സിൻ എടുത്തവർ ആണെങ്കിൽ ഖത്തറിൽ ക്വാറൻറീൻ വേണ്ട. അവസാന ഡോസ് സ്വീകരിച്ച് കഴിഞ്ഞ് 14 ദിവസത്തിന് ശേഷം വരുന്നവർക്കാണിത്.
ഫൈസർ, മൊഡേണ, ആസ്ട്രസെനക, കോവിഷീൽഡ് ( ആസ്ട്രസെനക), ജാൻസൻ/ജോൺസൺ ആൻറ് േജാൺസൺ, സിനോഫാം എന്നീ വാക്സിനുകൾ സ്വീകരിച്ചവർക്ക് മാത്രമാണ് ഇത് ബാധകം. ഇവർ ഖത്തറിൽ പ്രവേശിച്ചയുടൻ 300 റിയാൽ നൽകി കോവിഡ് പരിശോധന നടത്തണം. അതേസമയം, ഇന്ത്യ അടക്കമുള്ള ആറ് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ജി.സി.സി രാജ്യങ്ങൾ വഴി വരുന്നവർക്ക് ഖത്തറിൽ ക്വാറൻറീൻ ഇളവ് ലഭ്യമാകില്ല. അവർ നിർബന്ധിത ഹോട്ടൽ ക്വാറൻറീനിൽ കഴിയേണ്ടിവരും. ഇവരും വാക്സിൻ എടുക്കാത്തവരും ഖത്തറിൽ ഏഴ് ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറൻറീനിൽ പ്രവേശിക്കണം.
എന്നാൽ, ഉംറ തീർഥാടനം നിർവഹിച്ച് സൗദിയിൽ നിന്ന് ഖത്തറിലേക്ക് മടങ്ങിവരുന്നവർക്ക് മുൻകൂർ കോവിഡ് പി.സി.ആർ നെഗറ്റീവ് പരിശോധനഫലം നിർബന്ധമില്ല. ഖത്തർ സ്വദേശികളോ താമസക്കാരോ ആയവർ ഉംറ കഴിഞ്ഞ് തിരിച്ചെത്തുേമ്പാൾ പരിശോധനഫലം ഇല്ലെങ്കിലും അവർക്ക് വിമാനത്താവളത്തിൽ ബോർഡിങ് പാസ് ലഭിക്കും. ഇവർ ദോഹ ഹമദ് വിമാനത്താവളത്തിൽ എത്തുന്ന മുറക്ക് പി.സി.ആർ പരിശോധനക്ക് വിധേയരാകണം. കരമാർഗം വരുന്നവരാണെങ്കിൽ അബൂസംറ ചെക്ക് പോസ്റ്റിലാണ് പരിശോധന നടത്തേണ്ടത്. ഇതിനായി 300 റിയാൽ ഫീസ് നൽകണം. ശേഷം ഖത്തറിൽ ചട്ടപ്രകാരമുള്ള ക്വാറൻറീനിൽ കഴിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.