ഖത്തർ:  ബാങ്കുകൾക്കും ധനകാര്യസ്​ഥാപനങ്ങൾക്കും 30 മുതൽ ആഗസ്​റ്റ്​ നാലു വരെ അവധി 

ദോഹ: രാജ്യത്തെ ധനകാര്യസ്​ഥാപനങ്ങളുടെ ബലിപെരുന്നാൾ അവധി ഖത്തർ സെൻട്രൽ ബാങ്ക്​ പ്രഖ്യാപിച്ചു. ബാങ്കുകൾ,  മണി എക്​സ്​ചേഞ്ച്​ സ്​ഥാപനങ്ങൾ, നിക്ഷേപ സ്​ഥാപനങ്ങൾ, ഇൻഷുറൻസ്​ കമ്പനികൾ, ഫിനാൻസ്​, ഫിനാഷ്യൽ  കൺസൾട്ടൻസി സ്​ഥാപനങ്ങൾ എന്നിവ ജൂലൈ 30 മുതൽ ആഗസ്​റ്റ്​ നാലു വരെ അവധിയായിരിക്കും. ആഗസ്​റ്റ്​  അഞ്ചുമുതൽ ഇത്തരം സ്​ഥാപനങ്ങൾ അവധി കഴിഞ്ഞ്​ പ്രവർത്തനം പുനരാരംഭിക്കും.
Tags:    
News Summary - QATAR Holiday news-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.