ദോഹ: ഖത്തറിെൻറ തനത് പാരമ്പര്യവും പൈതൃകവും ഉയർത്തിപ്പിടിക്കുകയെന്ന ലക്ഷ്യവുമായി രാജ്യത്തെ പ്രധാന സ് ഥലങ്ങളിലെല്ലാം അലങ്കരിച്ച മതിലുകൾ സ്ഥാപിക്കാൻ അശ്ഗാലിെൻറ പ്രത്യേക പദ്ധതി. പൊതുമരാമത്ത് വകുപ്പിനു കീഴിലെ ബ്യൂട്ടിഫിക്കേഷൻ ഓഫ് റോഡ്സ് ആൻഡ് പബ്ലിക് പ്ലേസസ് സൂപ്പർവൈസറി കമ്മിറ്റിയാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. ഖത്തറിെൻറ സാംസ്കാരിക സ്വത്വവും പൊതു വ്യവഹാരമണ്ഡലവും കൂടുതൽ ഉയർത്തിക്കാട്ടി പ്രാദേശിക ഘടകങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിെൻറയും പരിപാലിക്കുന്നതിെൻറയും ഭാഗമായാണ് അശ്ഗാൽ പദ്ധതി നടപ്പാക്കുന്നത്.
ഖത്തറിെൻറ പ്രകൃതിഭംഗിയിൽനിന്നും പ്രാദേശിക വാസ്തുവിദ്യാശൈലിയിൽനിന്നും പ്രചോദനമുൾക്കൊണ്ടാണ് മതിലുകളുടെ രൂപരേഖ തയാറാക്കിയിരിക്കുന്നത്. കൂഫി കാലിഗ്രഫി ഉപയോഗിച്ചുള്ള അറബ്, ഇസ്ലാമിക കലയും ഇതിലൂടെ പ്രതിഫലിപ്പിക്കുന്നുവെന്ന് അശ്ഗാൽ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. പ്രാദേശിക പ്രകൃതിഭംഗിയെ പ്രതിഫലിക്കുന്നതിന് മരത്തിെൻറ രൂപത്തിൽ നിർമിച്ചിക്കുന്ന രൂപരേഖയുടെ പ്രചോദനം ഖത്തറിെൻറ സ്വന്തം ഗാഫ് മരങ്ങളാണ്.
പദ്ധതിയുടെ ഭാഗമായി ഗതാഗത വാർത്താവിനിമയ മന്ത്രാലയം, സാംസ്കാരിക കായിക മന്ത്രാലയം, ഖത്തർ മ്യൂസിയംസ്, ഖത്തർ റെയിൽ, ൈപ്രവറ്റ് എൻജിനീയറിങ് ഓഫിസ് എന്നിവയുമായി അശ്ഗാൽ പ്രവർത്തിച്ചുവരുന്നുണ്ട്. പബ്ലിക് പാർക്കുകളുടെ നിർമാണം, സൈക്കിൾ-കാൽനടപ്പാത നിർമാണം, ദോഹ കോർണിഷ് വികസനം, സെൻട്രൽ ദോഹ വികസനം, ഹരിതാഭ മേഖലകളും മരങ്ങളും വർധിപ്പിക്കുക തുടങ്ങി അഞ്ചു പ്രധാന മേഖലകളിലായാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലെ ബ്യൂട്ടിഫിക്കേഷൻ ഓഫ് റോഡ്സ് ആൻഡ് പബ്ലിക് പ്ലേസസ് സൂപ്പർവൈസറി കമ്മിറ്റി പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.