ദോഹ: വനിതകളുടെ അവകാശം സംരക്ഷിക്കുന്നതിലും സാമൂഹികമുന്നേറ്റത്തിലും ഖത്തർ മുൻനിരയിൽ. ഖത്തറിെൻറ നേട്ടത്തിൽ ഐക്യരാഷ്ട്ര സഭയിലെ അധികൃതരും വിവിധ രാഷ്ട്ര നേതാക്കളും പ്രശംസയും പിന്തുണയുമായി രംഗത്തെത്തി. 'വനിത ശാക്തീകരണത്തിന് ലാറ്റിന്‍ അമേരിക്കയിലെ വനിത നീതി നിയമ സംവിധാനങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താം' എന്ന വിഷയത്തിൽ ആഗോള പരിപാടി കഴിഞ്ഞദിവസം നടത്തിയിരുന്നു.
ഈ പരിപാടിയിലാണ് ഖത്തറിെൻറ നേട്ടങ്ങളെ അതിഥിതികളുടെ അംഗീകാരം ലഭിച്ചതെന്ന് വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു. ഐക്യരാഷ്ട്ര സഭക്കു കീഴിലെ യു.എന്‍.ഒ.ഡി.സിയും (യുനൈറ്റഡ് നാഷന്‍സ് ഓഫിസ് ഓണ്‍ ഡ്രഗ്സ് ആൻഡ് ക്രൈം) ബാങ്കിമൂണ്‍ സെൻറര്‍ഫോര്‍ ഗ്ലോബല്‍ സിറ്റിസണും സംയുക്തമായി നടത്തിയ വിമൻസ് എംപവര്‍മെൻറ് പ്രോഗ്രാം ആയിരുന്നു ഇത്. വിവിധ മേഖലകളില്‍ വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിച്ചും പങ്കാളിത്തമുണ്ടാക്കിയും ഖത്തര്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്ന് ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ പ്രഗത്ഭര്‍ ചൂണ്ടിക്കാട്ടി.
സാമൂഹിക നീതിയും നിയമവും പ്രാബല്യത്തില്‍ വരുത്താൻ ഏതൊക്കെ തരത്തിലാണ് വനിതകളെ പങ്കാളികളാക്കേണ്ടതെന്ന് ഖത്തര്‍ കൃത്യമായി തെളിയിച്ചിട്ടുണ്ടെന്ന് ഓസ്ട്രിയന്‍ നിയമമന്ത്രി ഡോ. അല്‍മ സാഡിക്, ക്യൂബന്‍ അംബാസിഡറും ഐക്യരാഷ്ട്രസഭയുടെ ക്യൂബന്‍ പ്രതിനിധിയുമായ ലോയിപ സാന്‍ഷെ ലോറന്‍സ് പറഞ്ഞു.
ഖത്തറില്‍ വനിത ശാക്തീകരണം ഉണ്ടാക്കിയ മാറ്റം ഏറെ അഭിനന്ദനാര്‍ഹമാണ്. സുസ്ഥിര വികസനം സാധ്യമാക്കുന്നതിന് വനിത പങ്കാളിത്തത്തിലൂടെ ഖത്തര്‍ ചെയ്യുന്നത് രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ മേഖലകളില്‍ അവരുടെ ഇടപെടലും സാന്നിധ്യവും ഉറപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.
ഖത്തര്‍ ദേശീയ വികസനനയം 2030 സുരക്ഷിതവും സ്ഥായിയായതുമായ സാമൂഹികാന്തരീക്ഷം തുല്യനീതിയിലൂടെയും സാമൂഹിക സന്തുലിതാവസ്ഥയിലൂടെയും സാധ്യമാക്കാനാണ് ശ്രമിക്കുന്നത്. ഖത്തറിലെ തീരുമാനമെടുക്കുന്ന പല ഉന്നത സമിതികളുടെയും ഭാഗമാണ് വനിതകള്‍.
രാഷ്ട്രീയപരവും സാമ്പത്തികവുമായ മേഖലകളില്‍ തീരുമാനങ്ങളില്‍ നേതൃപരമായ പങ്കാണ് വനിതകള്‍ നിര്‍വഹിക്കുന്നത്. സ്ത്രീശാക്തീകരണം വേഗത്തിലും എളുപ്പത്തിലും ഇത് സാധ്യമാക്കുന്നുവെന്ന് ക്യൂബന്‍ അംബാസഡറും ഐക്യരാഷ്ട്രസഭയുടെ ക്യൂബന്‍ പ്രതിനിധിയുമായ ലോയിപ സാന്‍ഷെ ലോറന്‍സ് വ്യക്തമാക്കി.
ഖത്തറിലെ വനിത മുന്നേറ്റത്തിൻെറയും അവകാശ പോരാട്ടത്തിെൻറയും മുൻപന്തിയിലാണ് ഖത്തര്‍ ഫൗണ്ടേഷെൻറയും ചെയര്പേഴ്സൻ ശൈഖ മൗസ ബിന്‍ നാസറിെൻറയും സ്ഥാനം. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും ഖത്തര്‍ ഫൗണ്ടേഷെൻറ ഇടപെടല്‍ ഏറെ ശ്രദ്ധേയമാണ്.
ആഗോള തലത്തില്‍ യുവ വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനും വിദ്യാഭ്യാസ പരിപാടികളിലൂടെ നീതി ലഭിക്കാനുള്ള സ്ത്രീകളുടെ പോരാട്ടവും ശക്തമാക്കാന്‍ നാം ആലോചിക്കുമ്പോള്‍ ഖത്തറിെൻറ സംഭാവന തീര്‍ച്ചയായും ഏറെ സ്തുത്യര്‍ഹമാണെന്ന് മുന്‍ ആസ്ട്രേലിയന്‍ പ്രസിഡൻറും ബാങ്കിമൂണ്‍ സെൻറര്‍ ഫോര്‍ ഗ്ലോബല്‍ ഫൗണ്ടേഷന് ഉപാധ്യക്ഷനുമായ ഹെയിന്‍സ് ഫിഷര്‍ പരിപാടിയിൽ പറഞ്ഞു.
കുറ്റകൃത്യം തടയാന്‍ വനിതകളുടെ പിന്തുണയോടെയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്ത ദോഹ പ്രഖ്യാപനത്തിെൻറ പ്രായോഗിക നീക്കം കൂടിയാണിത്. വിദ്യാഭ്യാസത്തിലൂടെ നീതി ലഭ്യമാക്കുകയും യുവാക്കളെ സാമൂഹിക ഉത്തരവാദിത്തവും സത്യസന്ധതയും പഠിപ്പിക്കാനും പദ്ധതികളാവിഷ്കരിക്കാനാണ് പ്രഖ്യാപനം ഉണ്ടായതെന്നും യുനൈറ്റഡ് നാഷന്‍സ് ഓഫിസ് ഓണ്‍ ഡ്രഗ്സ് ആൻഡ് ക്രൈം ഡയറക്ടര്‍ ഡോ. ഗാഥ വാലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.