ദോഹ: കാലത്തിെൻറ ആവശ്യങ്ങളെ കണ്ടറിഞ്ഞാണ് മുസ്ലിം ലീഗ് രാഷ്ട്രീയ പ്രവർത്തന രംഗം സജീവമാക്കുന്നതെന്നും നേരും ആർദ്രതയുമാണ് മുഖമുദ്ര ആകുന്നതെന്നും മുസ്ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന ട്രഷറർ എം.എ. സമദ് അഭിപ്രായപ്പെട്ടു. ഖത്തർ കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു. ജില്ല പ്രസിഡന്‍റ് കെ.വി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ട്രഷറർ ഹനീഫ ബക്കർ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി നടത്തിയ പ്രബന്ധ രചന, ഖുർആൻ പാരായണം, റമദാൻ കിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും ജില്ല മണ്ഡലം നേതാക്കൾ നിർവഹിച്ചു.
യുവ ചിത്രകാരൻ ഷബീർ കൊടുമുണ്ട വരച്ച ചിത്രം ഉപഹാരമായി കൈമാറി. ജില്ല കെ.എം.സി.സി റമദാൻ കാമ്പയിൻ ബ്രോഷർ പ്രകാശനം എം.എ. സമദ് നിർവഹിച്ചു. ചടങ്ങിൽ തൃത്താല മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ഭാരവാഹികളും പ്രവർത്തക സമിതി അംഗങ്ങളും ചേർന്ന് കൈമാറി. ഭാരവാഹികളായ വി.ടി.എം. സാദിഖ്, പി.പി. ജാഫർ സാദിഖ്, പി.എം. നാസർ ഫൈസി, എം.കെ. ബഷീർ, അമീർ തലക്കശ്ശേരി, സുലൈമാൻ ആലത്തൂർ, അഷ്‌റഫ് പുളിക്കൽ പ്രവർത്തക സമിതി അംഗങ്ങളായ കെ.വി. നാസർ, അബ്ദുനാസർ പുല്ലാട്ടിൽ, സിറാജ് പി.എ, സിറാജുൽ മുനീർ, ബഷീർ മൂസ, ശമീർ മുഹമ്മദ്, യൂസഫ് പി.കെ, മൊയ്‌തീൻ കുട്ടി എം, മഖ്ബൂൽ തച്ചോത്ത്, ഉമർ സി.കെ, ഷാജഹാൻ മണ്ണാർക്കാട്, ജലീൽ വളരാനി, സാദിഖ് കോങ്ങാട്, ആസിഫ് കരിമ്പ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.