രക്തദാന ക്യാമ്പ്​ നടത്തിയ ഫേസ്​ബുക്ക് കൂട്ടായ്മയായ ഖത്തര്‍ മലയാളീസ്​ ഭാരവാഹികൾക്ക്​ ഹമദ്​ ബ്ലഡ് ഡോണര്‍ സെൻറർ അധികൃതർ സർട്ടിഫിക്കറ്റ്​ നൽകുന്നു

ഖത്തര്‍ മലയാളീസ് രക്തദാന ക്യാമ്പ്

ദോഹ: കോവിഡ് കാലത്ത് വേര്‍തിരിവില്ലാതെ സ്നേഹവും കരുതലും നല്‍കിയ ഖത്തറിനു പിന്തുണയര്‍പ്പിച്ച്​ ഖത്തര്‍ മലയാളികളുടെ ഫേസ്​ബുക്ക് കൂട്ടായ്മയായ ഖത്തര്‍ മലയാളീസ് രക്തദാന ക്യാമ്പ് നടത്തി. ഇന്ത്യന്‍ കള്‍ചറല്‍ സെൻറര്‍ പ്രസിഡൻറ്​ എ.പി. മണികണ്ഠന്‍, ഐ.സി.ബി.എഫ് പ്രതിനിധികളായ സന്തോഷ് കുമാര്‍, ജുട്ടാസ് പോള്‍ എന്നിവര്‍ അതിഥികളായിരുന്നു.

ഹമദ് മെഡിക്കല്‍ കോര്‍പറേഷ​െൻറ ബ്ലഡ് ഡോണര്‍ സെൻററിലായിരുന്നു ക്യാമ്പ്. കോവിഡ് വ്യാപനത്തി​െൻറ പശ്ചാത്തലത്തില്‍ രാജ്യത്തെ രക്തബാങ്കുകളില്‍ രക്തം ആവശ്യമാണെന്ന അറിയിപ്പിനെ തുടർന്നാണ്​ പരിപാടി നടത്തിയതെന്ന്​ കോഒാഡിനേറ്റര്‍ ബിലാല്‍ പറഞ്ഞു. 139 പേർ രക്തം ദാനംചെയ്തു.

ചീഫ് അഡ്മിന്‍ ബിജു സ്കറിയ, കെ.ടി. ബിലാല്‍, നംശീര്‍ ബദേരി, സലീം, സന്തോഷ്, അര്‍ഷാദ്, നൗഫല്‍, റഷീദ്, ഇര്‍ഫാന്‍, ആദര്‍ശ് എന്നിവര്‍ നേതൃത്വം നല്‍കി. രക്തദാന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് പ്രായോജകരായ ഏഷ്യന്‍ മെഡിക്കല്‍ സെൻററി​െൻറ പ്രിവിലേജ് കാര്‍ഡ് നല്‍കി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.