ഖത്തർ മാളിനടുത്ത താൽക്കാലിക റൗണ്ട് എബൗട്ട് ഇനി സിഗ്നൽ ഇൻറർസെക്ഷൻ

ദോഹ: ദുഖാൻ ഹൈവേക്കും ഖത്തർ മാളിനുമിടയിലുള്ള താൽക്കാലിക റൗണ്ട് എബൗട്ട് പബ്ലിക് വർക്സ് അതോറിറ്റി സിഗ്നൽ കൺേട്രാൾഡ് ഇൻറർസെക്ഷനിലേക്ക് മാറ്റുന്നു. പുതിയ ഇൻറർസെക്ഷൻ 22ന് ഗതാഗതത്തിനായി  തുറന്ന് കൊടുക്കുമെന്ന് അശ്ഗാൽ അറിയിച്ചു. അതേസമയം തന്നെ, ദുഖാൻ ഹൈവേയെയും റൗണ്ട് എബൗട്ടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന താൽക്കാലിക റോഡ് സ്ഥിരമായി അടച്ചിടുമെന്നും അശ്ഗാൽ അറിയിച്ചിട്ടുണ്ട്. ഉമ്മുൽ അഫാഇയിൽ നിന്നും ദോഹയിലേക്കുള്ളവർ ഖത്തർ മാളിനും റയ്യാൻ ക്ലബിനുമിടയിലുള്ള റോഡ് തെരെഞ്ഞെടുത്ത് സെലിേബ്രഷൻ റോഡിലേക്കെത്തണമെന്നും തുടർന്ന അമീരി ഗാർഡ് റൗണ്ട് എബൗട്ടിലൂടെ ദോഹയിലേക്ക് തിരിക്കണമെന്നും  അശ്ഗാൽ വ്യക്തമാക്കുന്നു. ദോഹയിൽ നിന്നും ഉമ്മുൽ അഫാഇ പെേട്രാൾ സ്റ്റേഷൻ ഭാഗത്തേക്കുള്ളവർ ഖത്തർ മാളിലേക്കുള്ള പാത പിടിച്ച് പുതിയ ഇൻറർസെക്ഷനിലേക്കുള്ള ഇടത്തേ വശത്തെ പാത തെരെഞ്ഞെടുക്കണമെന്നും റയാൻ ക്ലബിനും മാളിനുമിടയിലുള്ള റോഡിലൂടെ ഇൻറർസെക്ഷനിലെത്തുകയും വേണം. തുടർന്ന് ഉമ്മുൽ അഫാഇ ഭാഗത്തേക്ക് തിരിയാം. പുതിയ ഗതാഗത നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് മാൾ ഓഫ് ഖത്തറിലേക്കും റയ്യാൻ ക്ലബിലേക്കുമുള്ള റോഡുകളുടെ പ്രവേശനഭാഗത്ത് ആവശ്യമായ അടയാളങ്ങളും നിർദേശങ്ങളും അശ്ഗാൽ സ്ഥാപിച്ചിട്ടുണ്ട്.
Tags:    
News Summary - qatar, mall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.