ദോഹ: ദോഹ മെേട്രായുടെ ലഗ്തൈഫിയ സ്റ്റേഷനിൽനിന്ന് പേൾ ഖത്തറിലേക്ക് സർവിസ് നടത്തുന്ന എം 110 നമ്പറിലുള്ള മെേട്രാ ലിങ്ക് ബസിെൻറ സ്റ്റോപ്പുകളിൽ ചിലത് വ്യാഴാഴ്ച മുതൽ നിർത്തലാക്കിയതായി മുവാസലാത് ഖത്തർ അറിയിച്ചു.
ടവർ ഒമ്പതിന് അടുത്തുള്ള 6610, മദീന സെൻട്രൽ-66111, ടവർ 24 - 66113, ടവർ 27 - 66115 എന്നീ സ്റ്റോപ്പുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവർത്തിക്കുകയില്ല. കതാറക്കും ഖത്തർ യൂനിവേഴ്സിറ്റിക്കും ഇടയിലുള്ള ലഗതൈഫിയ മെേട്രാ സ്റ്റേഷൻ സെപ്റ്റംബർ ഒന്നിനാണ് പ്രവർത്തനം ആരംഭിച്ചത്. പേൾ ഖത്തറിനോടടുത്ത് നിൽക്കുന്ന ലഗതൈഫിയ സ്റ്റേഷൻ, ലുസൈൽ ട്രാമിെൻറ ഇൻറർചെയ്ഞ്ചുകളിലൊന്ന് കൂടിയാണ്.
പേൾ ഖത്തറിനെയും ലഗതൈഫിയ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന സൗജന്യ മെേട്രാ ലിങ്ക് സർവിസാണ് എം 110.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.