ദോഹ: ഭംഗിയായി പര്യവസാനിച്ച ഫിഫ ക്ലബ് ലോകകപ്പിനൊപ്പം ദോഹ മെട്രോയും സൂപ്പർ ഹിറ്റ്. ക്ലബ് ഫുട്ബാളിനായി പഴുതില്ലാത്ത സുരക്ഷാസംവിധാനവും പരാതിക്കിടയില്ലാത്ത വിധം വൻ സൗകര്യങ്ങളുമാണ് ഖത്തർ ഒരുക്കിയിരുന്നത്. സൗകര്യങ്ങളൊരുക്കുന്നതിൽ ദോഹ മെട്രോയും സുപ്രധാന പങ്കുവഹിച്ചു. കളി നടന്ന എല്ലാ സ്റ്റേഡിയങ്ങളിലേക്കും സുന്ദരമായി എത്താൻ മെട്രോ കളിയാരാധകരെ സഹായിച്ചു.
ദോഹ മെട്രോയുടെ എല്ലാ സ്റ്റേഷനും ലൈനുകളും പ്രവർത്തനം തുടങ്ങിയത് യാത്രക്കാർക്ക് ഏറെ സൗകര്യമാവുന്നു. ഇപ്പോൾ ആയിരക്കണക്കിന് ആളുകളാണ് മെട്രോ ഉപയോഗിക്കുന്നത്. വൻകിട കായികമേളകൾ തുടർച്ചയായി നടക്കുന്ന ദോഹയിൽ കാണികൾ മെട്രോയെയാണ് സ്റ്റേഡിയങ്ങളിൽ എത്താൻ ആശ്രയിക്കുന്നത്. ഗൾഫ് കപ്പ്, ക്ലബ് ഫുട്ബാൾ ലോകകപ്പ് എന്നിവയുടെ ടിക്കറ്റുള്ളവർക്ക് മെട്രോയിൽ സൗജന്യയാത്ര അനുവദിച്ചിരുന്നു. ക്ലബ് ലോകകപ്പിെൻറ ഫൈനൽ കാണാനും ആയിരങ്ങളാണ് മെട്രോയെ ആശ്രയിച്ചത്. ലിവർപൂളിെൻറയും െഫ്ലമിങ്ഗോയുടെയും ആരാധകർ ടീമുകളുടെ ജഴ്സികൾ അണിഞ്ഞ് വിജയഗാനങ്ങൾ പാടി മെട്രോ യാത്ര ആഘോഷമാക്കി.
കളി കാണാൻവേണ്ടി മാത്രം ഖത്തറിൽ എത്തിയതായിരുന്നു മിക്ക ആരാധകരും. മെട്രോ യാത്രയും അതിലുപരി ദോഹയും മികച്ച അനുഭവമാണ് നൽകിയതെന്ന് ആരാധകർ പറയുന്നു. ഖത്തർ ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ വിവിധ കേന്ദ്രങ്ങളിലേക്ക് എത്താൻ ദോഹ മെട്രോയെ ആശ്രയിച്ചത് 3,33,000 പേരാണ്. ഡിസംബര്‍ 18 ലെ യാത്രക്കാരുടെ എണ്ണമാണിത്. ദോഹ മെട്രോ സര്‍വിസ് തുടങ്ങിയ ശേഷമുള്ള ആദ്യ ദേശീയ ദിനമായിരുന്നു കഴിഞ്ഞദിവസം ആഘോഷിച്ചത്.
റെഡ് ലൈനിെൻറ ഭാഗമായ കതാറ, ഹമദ് രാജ്യാന്തര വിമാനത്താവളം, ഖത്തര്‍ സര്‍വകലാശാല, ലുസൈൽ എന്നീ സ്റ്റേഷനുകളും ഗ്രീന്‍ ലൈനിനൊപ്പം തുറന്നിരുന്നു. ഗതാഗത കുരുക്കില്‍പ്പെട്ടാണ് ഇതുവരെ ജനങ്ങൾ കതാറയിലെ ആഘോഷങ്ങളിലേക്ക് എത്തിയിരുന്നത്. എന്നാൽ, ദോഹ മെട്രോയുടെ വരവോടെ ഗതാഗതക്കുരുക്ക്, പാർക്കിങ് പ്രശ്നങ്ങൾ എന്നിവ ഒഴിവായി. ഡിസംബര്‍ ആദ്യവാരം ഗ്രീന്‍ ലൈന്‍ കൂടി തുറന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.