ദോഹ: അഫ്ഗാനിലെ നെതർലൻഡ്സ് എംബസി ഖത്തറിലേക്ക് മാറ്റാനുള്ള അഭ്യർഥനയുമായി വിദേശകാര്യ മന്ത്രി. ഖത്തർ സന്ദർശനത്തിനിടെയാണ് ഡച്ച് വിദേശകാര്യ മന്ത്രി സിഗ്രിഡ് കാഗ് തങ്ങളുടെ കാബൂളിലെ എംബസി ഖത്തറിൽ പ്രവർത്തിക്കാൻ അനുവാദം തേടിയത്്. ഇക്കാര്യം വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായി അവർ അറിയിച്ചു. അഫ്ഗാന്‍ പ്രതിസന്ധിയില്‍ ഖത്തര്‍ വഹിച്ച സുപ്രധാന പങ്കിനെ കാഗ് അഭിനന്ദിച്ചു. ഡച്ച് പൗരന്മാര്‍ ഉള്‍പ്പെടെ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിലും ഖത്തറിൻെറ പ്രധാന പങ്ക് എടുത്തുപറയേണ്ടതാണെന്നും, മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ തങ്ങളുടെ രാജ്യങ്ങളിലേക്ക് സുരക്ഷിതമായി മടങ്ങിവരുമോയെന്ന ഭയമുള്ളപ്പോഴാണ് ഇടപെടലുണ്ടായതെന്നും അവർ ചൂണ്ടിക്കാട്ടി.
അതേസമയം, അഫ്ഗാനിലെ സ്ത്രീകളുടെയും വംശീയ ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ താലിബാൻ ശ്രമിക്കണമെന്ന് ശൈഖ് അബ്ദുൽറഹ്മാൻ ആൽഥാനി ആവശ്യപ്പെട്ടു. 'സ്ത്രീകളുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കാനും അവര്‍ക്ക് സുഗമമായി രാജ്യത്ത് ജീവിക്കാനുമുള്ള ഇടമുണ്ടാക്കുകയാണ് വേണ്ടത്. ഖത്തറും ഒരു മുസ്ലിം രാജ്യമാണ്. ഖത്തര്‍ സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതും അവരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതും എങ്ങനെയെന്നത് മാതൃകയാണ്. ഖത്തറില്‍ രാജ്യത്തിൻെറ പ്രധാനപ്പെട്ട ചുമതലകള്‍ കൈകാര്യം ചെയ്യുന്ന സ്ത്രീകള്‍ വിവിധ മേഖലകളില്‍ സജീവമാണ്. ഒരു മുസ്ലിം രാജ്യമെന്ന നിലയില്‍ തന്നെ ഖത്തറിലെ സ്ത്രീകള്‍ സജീവവും പ്രധാനപ്പെട്ടതുമായ പങ്ക് നിര്‍വഹിക്കുന്നുണ്ട്. ഖത്തര്‍ സര്‍വകലാശാലയിലെ ബിരുദധാരികളില്‍ 60 ശതമാനം സ്ത്രീകളാണ്.
പൊതുമേഖലയിലെ 52 ശതമാനം ജീവനക്കാരും സ്ത്രീകളാണ്. ഇസ്ലാമിൻെറ അടിസ്ഥാനത്തിലൂന്നി തന്നെ സ്ത്രീപ്രശ്‌നങ്ങളില്‍ പരിഹാരവും അവരുടെ ജീവിത നിലവാരത്തില്‍ പുരോഗതിയുമുണ്ടാവുമെന്നതിന് ഖത്തര്‍ താലിബാനും മറ്റുള്ളവര്‍ക്കും മാതൃകയാണ്' -സിഗ്രിഡ് കാഗുമായുള്ള സംയുക്ത വാര്‍ത്തസമ്മേളനത്തിനിടെ അബ്ദുൽ റഹ്മാൻ ആൽഥാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.