വെനീസ്​ ബിനാലെയിൽ ലോകകപ്പ്​ വിശേഷങ്ങളുമായി ഖത്തർ മ്യൂസിയവും

ദോഹ: ലോക പ്രസിദ്ധമായ ഇറ്റലിയിലെ വെനീസ്​ ബിനാലെയിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പ്​ വിശേഷങ്ങളുമായി ഖത്തർ മ്യൂസിയവും പ​ങ്കെടുക്കും. ഖത്തർ മ്യൂസിയംസ്​ ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ രക്ഷാധികാരത്തിലാണ് ഖത്തറിന്‍റെ പങ്കാളിത്തം.

ഗിയാർഡിനി ഡെല്ല ബിനാലെയുടെ 17ാമത്​ ഇൻറർനാഷനൽ ആർകിടെക്​ചർ എക്​സിബിഷ​െൻറ ഭാഗമായാണ്​ സെൻട്രൽ പവലിയനിൽ 'സ്​പോർട്സ്​ പ്ലാറ്റ്ഫോം' എന്ന തലക്കെട്ടിലാണ് 3-2-1 ഖത്തർ-ഒളിമ്പിക് സ്​പോർട്സ്​ മ്യൂസിയത്തിെൻറ പ്രത്യേക പങ്കാളിത്തം.

സ്​പോർട്സ്​ പ്ലാറ്റ്ഫോമിൽ രണ്ട് മഹാ കായിക മാമാങ്കങ്ങളാണുൾപ്പെടുന്നത്. ഈയിടെ ജപ്പാനിൽ സമാപിച്ച ടോക്യോ ഒളിമ്പിക്സും അടുത്ത വർഷം ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറുമാണവ. ലോകകപ്പിനായി പൂർത്തിയായ, നിർമാണം അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന എട്ട് വേദികളുടെ മാതൃകകൾ ഇവിടെ പ്രദർശിപ്പിക്കപ്പെടും.

ശൈഖ അൽ മയാസ അധ്യക്ഷയായ മജ്​ലിസ്​ എക്സിബിഷനും ബിനാലെയിലുണ്ട്. ബിനാലെയിലെ പ്രദർശന സമയം അവസാനിക്കുന്നതോടെ മജ്​ലിസ്​ എക്സിബിഷൻ ദോഹയിലേക്ക് തിരിക്കും.

ബിനാലെയിലെ രാജ്യാന്തര ആർക്കിടെക്ചർ പ്രദർശന പ്രധാന സ്​പോൺസർ കൂടിയാണ്​ ഖത്തർ മ്യൂസിയം.

Tags:    
News Summary - Qatar Museum with World Cup highlights at the Venice Biennale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.