ദോഹ: അൽമദ്റസ അൽഇസ്ലാമിയ അൽവക്റ ആഭിമുഖ്യത്തിൽ ഖത്തർ ദേശീയദിനവും അന്താരാഷ്ട്ര അറബി ഭാഷാദിനാഘോഷവും സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് കുടുംബങ്ങൾക്കായി ക്വിസ് മത്സരവും വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും നടത്തി. കുടുംബ ക്വിസ് മത്സരത്തിൽ മിഷേൽ, നൈജൽ എന്നിവരുടെ കുടുംബം ഒന്നാം സ്ഥാനവും സുക്കൂൻ ഫാമിലി രണ്ടാം സ്ഥാനവും അദ്നാൻ, അസിൽ, സാഹിർ ബിൻ അബ്ദുൽ നസീർ എന്നിവരുടെ കുടുംബങ്ങൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിദ്യാർഥികൾക്കായി സംഘടിപ്പിച്ച അക്ഷര ചലഞ്ച് മത്സരത്തിൽ ഹയാ ഷഫീഖ്, അഹയാൻ ഷഫീഖ് എന്നിവരും വേഡ് ചലഞ്ച് മത്സരത്തിൽ ഇഫ്ഫാ, നുഅ്മാൻ എന്നിവരും വിജയികളായി. ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാ പ്രകടനങ്ങളും നടന്നു.
ജേതാക്കൾക്ക് മദ്റസ അങ്കണത്തിൽ നടന്ന പരിപാടിയിൽ മുഹമ്മദ് അലി അയിരൂർ, അബ്ദുൽ ജബ്ബാർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അധ്യാപകരായ ബഹീജ, അഫീഫ, സജ്ന, ഫൈസ എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.