വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ദേ​ശീ​യ ഉ​ൽ​പാ​ദ​ന സ്ട്രാ​റ്റ​ജി ഉ​ദ്‍ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി നി​ർ​വ​ഹി​ക്കു​ന്നു

സു​സ്ഥി​ര വ​ള​ർ​ച്ച​യും വ്യ​വ​സാ​യി​ക വൈ​വി​ധ്യ​വ​ത്ക​ര​ണ​വും

ദോ​ഹ: ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന മേ​ഖ​ല​യെ ക​രു​ത്താ​ർ​ജി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​മാ​യി ഖ​ത്ത​റി​ന്റെ ദേ​ശീ​യ ഉ​ൽ​പാ​ദ​ന ന​യം പ്ര​ഖ്യാ​പി​ച്ചു. 2030 വ​രെ ആ​റു വ​ർ​ഷ​ത്തേ​ക്കു​ള്ള ഖ​ത്ത​ർ നാ​ഷ​ന​ൽ മാ​നു​ഫാ​ക്ച​റി​ങ് സ്ട്രാ​റ്റ​ജി​യാ​ണ് വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി ശൈ​ഖ് ഫൈ​സ​ൽ ബി​ൻ ഥാ​നി ബി​ൻ ഫൈ​സ​ൽ ആ​ൽ​ഥാ​നി സം​സാ​രി​ക്കു​ന്നു

സു​സ്ഥി​ര വ​ള​ർ​ച്ച, വ്യ​വ​സാ​യി​ക വൈ​വി​ധ്യ​വ​ത്ക​ര​ണം, മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ൽ സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് പു​തി​യ ന​യം.

ഖ​ത്ത​ർ നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ന്ന പ്ര​ഖ്യാ​പ​ന പ​രി​പാ​ടി പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി ഉ​ദ്ഘാ​ട​നം​ചെ​യ്തു. വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി ശൈ​ഖ് ഫൈ​സ​ൽ ബി​ൻ ഥാ​നി ബി​ൻ ഫൈ​സ​ൽ ആ​ൽ​ഥാ​നി ദേ​ശീ​യ ന​യം സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

ഖ​ത്ത​ര്‍ ദേ​ശീ​യ വി​ഷ​ന്റെ ഭാ​ഗ​മാ​യി പ​ദ്ധ​തി​യി​ലൂ​ടെ 2030ഓ​ടെ പ്ര​തി​വ​ര്‍ഷം 275 കോ​ടി ഖ​ത്ത​ര്‍ റി​യാ​ലി​ന്റെ നി​ക്ഷേ​പ​മാ​ണ് ഉ​ല്‍പാ​ദ​ന​മേ​ഖ​ല​യി​ല്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​റു​വ​ർ​ഷ പ​ദ്ധ​തി​യി​ലൂ​ടെ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ മേ​ഖ​ല​ക​ള്‍ക്ക് ഊ​ര്‍ജം പ​ക​രു​ക​യാ​ണ് ല​ക്ഷ്യം. സു​സ്ഥി​ര വി​ക​സ​ന​മെ​ന്ന കാ​ഴ്ച​പ്പാ​ടി​ല്‍ ഊ​ന്നി​യാ​കും പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കു​ക.

കേ​വ​ലം ഒ​രു ന​യം എ​ന്ന​തി​ന​പ്പു​റം രാ​ജ്യ​ത്തി​ന്റെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ടു​ന്ന പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തെ​ന്ന് വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി ശൈ​ഖ് ഫൈ​സ​ല്‍ ബി​ന്‍ ഥാ​നി ബി​ന്‍ ഫൈ​സ​ല്‍ ആ​ൽ​ഥാ​നി വ്യ​ക്ത​മാ​ക്കി. ഉ​ല്‍പാ​ദ​ന​മേ​ഖ​ല​യി​ല്‍നി​ന്നു​ള്ള വ​രു​മാ​നം 7500 കോ​ടി ഖ​ത്ത​ര്‍ റി​യാ​ലാ​യി ഉ​യ​ര്‍ത്തും.

2030ഓ​ടെ രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ന്റെ 3.4 ശ​ത​മാ​നം പെ​ട്രോ​ളി​യം ഇ​ത​ര മേ​ഖ​ല​യി​ൽ​നി​ന്ന് സ​മാ​ഹ​രി​ക്കു​ന്ന വി​ധ​ത്തി​ൽ സ​മ്പ​ദ്ഘ​ട​ന​യെ വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം. പെ​ട്രോ​ളി​യം ഇ​ത​ര ക​യ​റ്റു​മ​തി 4900 കോ​ടി റി​യാ​ലി​ല്‍ എ​ത്തി​ക്കും. പ്ര​തി​വ​ർ​ഷ വ്യ​വ​സാ​യി​ക നി​ക്ഷേ​പം 2030ഓ​ടെ 275 കോ​ടി റി​യാ​ലാ​യി ഉ​യ​ർ​ത്തും.

സ്ഥാ​പ​ന​ങ്ങ​ളു​ടെ മി​ക​വ്, വ്യാ​പാ​ര-​നി​ക്ഷേ​പ മേ​ഖ​ല ആ​ക​ർ​ഷ​ക​മാ​ക്കു​ക, പ്രാ​ദേ​ശി​ക വ്യ​വ​സാ​യ​വും ട്രേ​ഡ് എ​ക്സ്ചേ​ഞ്ചും വി​ക​സി​പ്പി​ക്കു​ക, ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ​വും മ​ത്സ​ര​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കു​ക എ​ന്നീ നാ​ലു ഘ​ട​ക​ങ്ങ​ളി​ൽ ഊ​ന്നി​യാ​ണ് പു​തി​യ വാ​ണി​ജ്യ-​ഉ​ൽ​പാ​ദ​ന ന​യം ആ​വി​ഷ്ക​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്തം കൂ​ടി വ​ർ​ധി​പ്പി​ച്ച് ഉ​ൽ​പാ​ദ​ന മേ​ഖ​ല​യു​ടെ വൈ​വി​ധ്യ​വ​ത്ക​ര​ണ​വും പ്ര​ധാ​ന അ​ജ​ണ്ട​യാ​യി ദേ​ശീ​യ ന​യം മു​ന്നോ​ട്ട് വെ​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ഹ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ സാ​യി​ദ്, അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ബി​ൻ ഹ​സ​ൻ അ​ൽ മ​ൽ​കി, വ്യ​വ​സാ​യ-​വ്യാ​പാ​ര വി​ക​സ​ന അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി സാ​ലി​ഹ് മാ​ജി​ദ് അ​ൽ കു​ലൈ​ഫി, വി​വി​ധ മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Qatar National Manufacturing Strategy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.