ഖത്തർ പ്രവാസികളുടെ മടങ്ങിവരവ്​, റീ എൻട്രി പെർമിറ്റിന്​ ആഗസ്​റ്റ്​ ഒന്നുമുതൽ അപേക്ഷിക്കാം

ദോഹ: കോവിഡ്​ പ്രതിസന്ധിയിൽ വിദേശത്ത്​ കുടുങ്ങിയ പ്രവാസികൾക്ക്​ രാജ്യത്ത്​ തിരിച്ചെത്താനുള്ള റീ എൻട്രി പെർമിറ്റിന്​  അപേക്ഷ നൽകാനായി ഖത്തർ പുതിയ ഓൺലൈൻസേവനം തുടങ്ങി. കോവിഡ്​ നിയന്ത്രണങ്ങൾ നീക്കുന്നതിൻെറ  ഭാഗമായി ആഗസ്​റ്റ്​ ഒന്നുമുതൽ മറ്റ്​ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക്​ ഖത്തർ അനുമതി നൽകാനിരിക്കെയാണിത്​. ഇന്ത്യ  അടക്കമുള്ള രാജ്യത്തുള്ളവർക്​ക മടങ്ങിവരണമെങ്കിൽ റീ എൻട്രി പെർമിറ്റ്​ എടുക്കൽ നിർബന്ധമാണ്​.  https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തർ പോർട്ടലിൽ കയറി ആഗസ്​റ്റ് 1 മുതൽ അപേക്ഷ  നൽകാം.

ഇതിൽ ‘എക്സപ്ഷണൽ എൻട്രി പെർമിറ്റ്’ എന്ന വിൻഡോവിൽ കയറിയാണ്​ അപേക്ഷ നൽകേണ്ടത്​. അപേക്ഷ  സമർപ്പിക്കാൻ ആദ്യം ഖത്തർ പോർട്ടലിൽ പുതിയ അക്കൗണ്ട് ഉണ്ടാക്കണം. രണ്ട് തരം അക്കൗണ്ടുകളാണ് ഇവിടെയുള്ളത്.  ഒന്ന്, ഖത്തരികൾക്കും താമസക്കാർക്കും വേണ്ടിയുള്ളത്. മറ്റൊന്ന് സന്ദർശകർക്കും ബിസിനസ്​ പ്രതിനിധികൾക്കും  വേണ്ടിയുള്ളത്. സർക്കാർ, സ്വകാര്യ മേഖലകളിലെ വ്യക്തികളോ കമ്പനികളോ ആയ തൊഴിലുടമകൾ, ഖത്തർ ഐഡിയുള്ള  താമസക്കാർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക്​ തിരികെ എത്താനായി ഇത്രത്തിൽ അപേക്ഷ നൽകാം. ഈ  സംവിധാനം കോവിഡ്–19 കാരണം വിദേശത്ത് കുടുങ്ങിയവർക്കുള്ള താൽക്കാലിക സേവനമാണ്.   

ഖത്തരികൾക്കും താമസക്കാർക്കുമുള്ള അക്കൗണ്ട് ലോഗിൻ ചെയ്തതിന് ശേഷം ‘അപ്ലൈ ഫോർ എക്സപ്ഷണൽ എൻട്രി  പെർമിറ്റ്’ എന്നതിൽ ക്ലിക്ക് ചെയ്യണം.
ഇവിടെ ഖത്തർ ഐഡി നമ്പർ, പേഴ്സണൽ മൊബൈൽ നമ്പർ തുടങ്ങി അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ നൽകണം.  സന്ദർശകർ ഇ–മെയിൽ, ഫോൺ നമ്പർ തുടങ്ങിയവയും വ്യക്തിഗത വിവരങ്ങളും നൽകണം.

എൻട്രി പെർമിറ്റ് അനുവദിച്ചാലുടൻ നേരത്തെ നൽകിയ ഇ–മെയിൽ വിലാസത്തിലേക്ക് അത് അധികൃതർ അയച്ചുതരും.
യാത്രക്കാരൻ ഖത്തറിലേക്കുള്ള യാത്രയിലുടനീളം എൻട്രി പെർമിറ്റ് കോപ്പിയും ക്വാറൈൻറനുമായി ബന്ധപ്പെട്ട രേഖകളും  കൈവശം സൂക്ഷിക്കണം.
ഖത്തർ ഐഡി കാലാവധി കഴിഞ്ഞവർക്കും റീ എൻട്രി പെർമിറ്റ് ഉണ്ടെങ്കിൽ ഖത്തറിൽ പ്രവേശിക്കാം.  ഖത്തറിലെത്തിയാലുടൻ ഐ ഡി പുതുക്കാം. കൂടുതൽ വിവരങ്ങൾക്കായി ഖത്തറിലുള്ളവർ 109 ഹോട്ട്ലൈൻ നമ്പറിലും  വിദേശത്തുള്ളവർ +9744406 9999 നമ്പറിലും ബന്ധപ്പെടണം.

കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റുണ്ടെങ്കിൽ ഹോം ക്വാറ​ൈൻൻ, അല്ലെങ്കിൽ ഹോട്ടൽ ക്വാറ​ൈൻൻ

ഇത്ത്യക്കാർക്ക്​ വിമാനം അനുവദിക്കുന്ന മുറക്ക്​ ഖത്തറിൽമടങ്ങിയെത്താം. മടങ്ങിയെത്തുന്നവർക്ക്​ അക്രഡിറ്റഡ്​ കോവിഡ്​  പരിശോധനാകേന്ദ്രങ്ങളിൽ നിന്നുള്ള കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ ഉണ്ടെങ്കിൽ ഹോം ക്വാറ​ൈൻൻ മതി. അല്ലാത്തവർ  ഹോട്ടലിൽ സ്വന്തം ചെലവിൽ ക്വാറ​ൈൻറനിൽ കഴിയേണ്ടിവരും.   

അതത്​ രാജ്യങ്ങളിലെ അക്രഡിറ്റഡ്​ കോവിഡ്​ പരിശോധനാകേന്ദ്രങ്ങളിൽ നിന്നുള്ള കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​  യാത്രയുടെ​ 48 മണിക്കൂറിനുള്ളിലുള്ളതാകണം. ഖത്തറിലെത്തു​േമ്പാൾ മൊബൈലിൽ ഇഹ്​തിറാസ്​ ആപ്പ്​ വേണം. ഇതിൽ  ആദ്യം മഞ്ഞ നിറം​ കാണിക്കും. ഇത്തരക്കാർ ഖത്തറിലെത്തിയാൽ ഒരാഴ്​ച ഹോം ക്വാറൻറീനലിൽ കഴിയണം. 

ആറാം ദിനം കോവിഡ്​ പരിശോധന നടത്തി ഫലം പോസിറ്റീവ്​ ആണെങ്കിൽ ഐസോലേഷനിലേക്ക് മാറ്റം​. നെഗറ്റീവ്​  ആണെങ്കിൽ ഇഹ്​തിറാസ്​ ആപ്പിൽ പച്ച നിറം തെളിയും.ഇനി അക്രഡിറ്റഡ്​ കോവിഡ്​ പരിശോധനകേന്ദ്രങ്ങൾ ഇല്ലാത്ത രാജ്യത്ത്​ നിന്നാണ്​ വരുന്നതെങ്കിൽ യാത്ര പുറപ്പെടുന്നതിന്​  മുമ്പ്​ Discover Qatar വെബ്​സൈറ്റിലൂടെ ക്വാറൻറീൻ ഹോട്ടൽ ബുക്ക്​ ചെയ്യുകയാണ്​ വേണ്ടത്​. ഇവർ ഖത്തറിലെത്തി  സ്വന്തം ചെലവിൽ ഒരാഴ്​ച ഹോട്ടൽ ക്വാറ​ൻറീനിൽ കഴിയണം. ആറാംദിനം ​കോവിഡ്​ പരിശോധന നടത്തും. പോസിറ്റീവ്​  ആണെങ്കിൽ ഐസൊലേഷനിലേക്ക് മാറ്റം​. നെഗറ്റീവ്​ ആണെങ്കിൽ ഒരാഴ്​ച വീണ്ടും ഹോം ക്വാറൻറീനിൽ കഴിയണം. ഈ  കാലാവധിയും കഴിഞ്ഞാൽ ഇഹ്​തിറാസ്​ ആപ്പിൽ പച്ച നിറം തെളിയും. 

രോഗികൾക്കും ഗർഭിണികൾക്കും ചെറിയ കുട്ടികളുടെ മാതാക്കൾക്കും ഹോം ക്വാറ​ൈൻറൻ മതി

താഴെ പറയുന്നവർക്ക് ഏത് രാജ്യങ്ങളിൽ നിന്ന് ഖത്തറിൽ പ്രവേശിച്ചാലും ഹോം ക്വാറൈൻറനിൽ പോകാവുന്നതാണ്:
55 വയസ്സിന് മുകളിലുള്ളവർ, അവയവ മാറ്റ ശസ്​ത്രക്രിയക്ക് വിധേയമായവർ, ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ
, കഠിനമായ ആസ്​തമ രോഗികൾ, കാൻസർ ചികിത്സയിലുള്ളവർ, ഗർഭിണികൾ, അഞ്ച് വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുള്ള  മാതാക്കൾ, വൃക്ക സംബന്ധമായ രോഗങ്ങളുള്ളവർ, ദൈനംദിന ജീവിതത്തിന് മറ്റുള്ളവരുടെ സഹായമാവശ്യമുള്ളവർ, കരൾ രോഗമുള്ളവർ, ഭിന്നശേഷിക്കാരായ കുട്ടികൾ, അവരുടെ മാതാക്കൾ, 10 ദിവസത്തിനുള്ളിൽ മരണപ്പെട്ടവരുടെ  അടുത്ത ബന്ധുക്കൾ, മാനസികരോഗത്തിന് ചികിത്സ തേടുന്നവർ, പ്രമേഹ രോഗികൾ, ഉയർന്ന രക്തസമ്മർദ്ദമുള്ള  രോഗികൾ.

Tags:    
News Summary - Qatar native return-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.