ജനപ്രതിനിധികൾ വിദ്വേഷപ്രസംഗം നടത്തുന്നതിനെതി​െര ഖത്തർ

ദോഹ: ജനപ്രതിനിധികളും ഉത്തരവാദ​െപ്പട്ടവരും മതത്തിനെതിരെയും മതഅധ്യാപനങ്ങൾ​െക്കതി​െരയും ചിഹ്​ നങ്ങൾക്കെതിരെയും വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന തരത്തിൽ പ്രസംഗം നടത്തുന്നതിനെതിരെ ഖത്തർ ശക്​തമായ ഉത്​കണ്​ഠ പ്രകടിപ്പിച്ചു. വിശ്വാസങ്ങൾ, മതം, വംശം തുടങ്ങിയവക്കെതിരെ ഏതെങ്കിലും തരത്തിൽ വെറുപ്പുളവാക്കുന്ന നീക്കങ്ങളും പരമാർശങ്ങളും നടത്തുന്നത്​ ഖത്തർ എതിർക്കുകയാണ്​. ലോകമാകമാനമുള്ള രണ്ട്​ മില്ല്യൻ മുസ്​ലിംകളെ ലക്ഷ്യം​െവച്ചുകൊണ്ടുള്ള ഇത്തരം പ്രസംഗങ്ങളും പരാമർശങ്ങളും ആവർത്തിക്കപ്പെടുകയാണ്​. മനഃപൂർവമായി മുഹമ്മദ്​ നബിയെ അനാദരിക്കാനുള്ള നടപടികളും ഇടക്കിടെ ഉണ്ടാകുന്നു. ഇത്​ ലോകത്തിലെ പ്രബലമായ മതവിഭാഗത്തിനെതിരെ പകയും വിദ്വേഷവും ഉണ്ടാക്കുന്നവയാണ്​. അന്താരാഷ്​ട്ര സമൂഹത്തിൻെറ സമാധാനവും സുരക്ഷയും മുൻനിർത്തിയുള്ള നിലപാടുകളാണ്​ ഖത്തറിന്​ ഉള്ളത്​. സഹിഷ്​ണുതയുടെ മൂല്യങ്ങൾ കാക്കുന്ന കാര്യങ്ങൾക്കായുള്ള രാജ്യത്തിൻെറ പിന്തുണ തുടർന്നുമുണ്ടാവും. പക ഉണ്ടാക്കുന്ന പ്രസംഗങ്ങളിൽനിന്നും നടപടികളിൽനിന്നും എല്ലാവരും വിട്ടുനിൽക്കണമെന്നും ഇത്തരത്തിൽ ഉത്തരവാദപ്പെട്ടവർ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും ഖത്തർ ആവശ്യപ്പെട്ടു.

അതിനിടെ, ഫ്രാൻസിൽ ഇസ്​ലാമിനെതിരെ നടക്കുന്ന വിവിധ നീക്കങ്ങളിൽ ഖത്തറിൽ പ്രതിഷേധം കൂടുതൽ വ്യാപിക്കുന്നു. ​ഫ്രഞ്ച്​ ഉൽപന്നങ്ങൾ ബഹിഷ്​കരിക്കണമെന്ന ആഹ്വാനവുമായി സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്​തമാണ്​. പ്രവാചകനെ അവമതിക്കുന്ന തരത്തിലുള്ള കാരിക്കേച്ചർ ​വിദ്യാർഥികൾക്ക്​ പ്രദർശിപ്പിച്ച സാമൂവേൽ പാറ്റി എന്ന 47കാരനായ അധ്യാപകനെ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. ഇതിനെ ഇസ്​ലാമിക ലോകവും പണ്ഡിതരും ശക്​തമായ ഭാഷയിൽ അപലപിച്ചിരുന്നു. എന്നാൽ അധ്യാപകൻ കൊലചെയ്യപ്പെട്ട​ സംഭവത്തെ ഇസ്​ലാം ഭീതി വളർത്താനായി ഫ്രാൻസ്​ അധികൃതരടക്കം ഉപയോഗപ്പെടുത്തുകയാണെന്നാണ്​ ആരോപണം. ഇസ്​ലാമി​െനതിരെയും ഇസ്​ലാമിക ചിഹ്​നങ്ങൾ​ക്കതിരെയും ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമ്മാനുവേൽ മാക്രോൺ അടക്കം പ്രസംഗിച്ചു. ഇതിന്​ ശേഷമാണ്​ ഉൽപന്നബഹിഷ്​കരണ കാമ്പയിൻ ശക്​തമായിരിക്കുന്നത്​. കൂടുതൽ സ്​ഥാപനങ്ങൾ ഫ്രഞ്ച്​ ഉൽപന്നങ്ങൾ ബഹിഷ്​കരിച്ചു. ആസ്​പെയർ സോണിലെ അംഗീകൃത ഷോപ്പ്​, കുലൂദ്​ ഫാർമസി, ലെ ട്രാൻ ബ്ലു റെസ്​​​േറ്റാറൻറ്​ എന്നിവയും ഫ്രഞ്ച്​ ഉൽപന്നങ്ങൾ വിൽക്കില്ലെന്ന്​ അറിയിച്ചു. അൽ റയ്യാൻ റസ്​​റ്റാറൻറ്​ മാ​േനജ്​മെൻറ്​ കമ്പനിയുടേതാണ്​ ലെ ട്രാൻ ബ്ലു റെസ്​റ്റോറൻറ്​. ഫ്രഞ്ച്​ ഉൽപന്നങ്ങൾ ഒഴിവാക്കിയതിന്​ പിറകെ ​ഇത്തരം ഉൽപന്നങ്ങൾ ചേർത്തുണ്ടാക്കുന്ന വിഭവങ്ങൾ നൽകുന്നതും സ്​ഥാപനം നിർത്തിയിട്ടുണ്ട്​.

പ്രമുഖ വ്യാപാര കമ്പനി ആയ അൽമീറ കൺസ്യൂമർ ഗുഡ്സ് ഫ്രാൻസിൻെറ ഉൽപന്നങ്ങൾ വിൽക്കുന്നത് കഴിഞ്ഞ ദിവസം തന്നെ നിർത്തിയിരുന്നു. ഖത്തർ യൂനിവേഴ്സിറ്റി നടത്താനിരുന്ന ഫ്രാൻസ് സംസ്‍കാരിക പരിപാടിയും റദ്ദാക്കിയിട്ടുണ്ട്​. ഫ്രാൻസിൻെറ ഇസ്​ലാം വിരുദ്ധ നീക്കങ്ങളാണ് കാരണമെന്ന് യൂനിവേഴ്സിറ്റി അറിയിച്ചു. മറ്റ്​ വ്യാപാരസ്​ഥാപനങ്ങളും ഡെലിവറി ആപ്പുകളും ഉൽപന്നവിൽപന നിർത്തിയിട്ടുണ്ട്​. ​പ്രമുഖവ്യാപാരശൃംഖലയായ ഫാമിലി ഫുഡ്​ സെൻററും ഫാമിലി മാർട്ടും തങ്ങളു​െട എല്ലാ ശാഖകളിൽനിന്നും ​ഫ്രാൻസിൻെറ ഉൽപന്നങ്ങൾ നീക്കം ചെയ്​തു. ഷെൽഫുകളിൽനിന്ന്​ ഇത്തരം സാധനങ്ങൾ കഴിഞ്ഞ ദിവസംതന്നെ ഒഴിവാക്കിയിട്ടുണ്ട്​. ​

തങ്ങളുടെ എല്ലാ ശാഖകളിൽനിന്നും ഫ്രാൻസിൻെറ ഉൽപന്നങ്ങൾ വിൽക്കുന്നത്​ നിർത്തിയെന്ന്​ അൽ റോനഖ്​ ട്രേഡിങ്ങും അറിയിച്ചിരുന്നു. അൽ മർഖിയയിലെയും സൂഖ്​ അൽ ബലാദിയിലെയും ഖത്തർ ഷോപ്പിങ്​ കോംപ്ലക്​സും ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്നത്​ നിർത്തിയിട്ടുണ്ട്​. പ്രാദേശിക ഉൽപന്ന ഡെലിവറി ആപ്പ്​ ആയ സ്​നൂനു, ക്യു തംവീൻ എന്നിവയും ഇതേ നിലപാട്​ സ്വീകരിച്ചിട്ടുണ്ട്​. തങ്ങളുടെ ആപ്പിൽനിന്നും​ സൈറ്റുകളിൽ നിന്നും ഫ്രഞ്ച്​ ഉൽപന്നങ്ങൾ ഒഴിവാക്കിയിട്ടുണ്ട്​. അൽവജ്​ബ ഫാക്​ടറിയും ഫ്രാൻസിൻെറ ഡയറി ഉൽപന്നങ്ങൾ വിൽക്കുന്നത്​ നിർത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.