രക്​തദാന ക്യാമ്പ്​ സംഘടിപ്പിച്ചതിനുള്ള സർട്ടിഫിക്കറ്റ്​ ഖത്തർ പാടൂർ വെൽഫയർ അസോസിയേഷൻ ഭാരവാഹികൾ ഏറ്റുവാങ്ങുന്നു

ഖത്തർ പാടൂർ രക്തദാന ക്യാമ്പ്​

ദോഹ: തൃശൂരിലെ പാടൂരിൽനിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ ഖത്തർ പാടൂർ വെൽഫെയർ അസോസിയേഷൻെറ ആഭിമുഖ്യത്തിൽ ആസ്​റ്റർ വളൻറിയർ, റേഡിയോ മലയാളം 98.6, ആസ്​റ്റർ മെഡിക്കൽ സെൻറർ, ഇസ്​ലാമിക് എക്സ്ചേഞ്ച് എന്നിവരുടെ സഹകരണത്തോടുകൂടി ഹമദ് മെഡിക്കൽ കോർപറേഷൻെറ ബ്ലഡ് ഡോണർ സെൻററിന് വേണ്ടി രക്തദാനം സംഘടിപ്പിച്ചു.

ദോഹ സി റിങ് റോഡിലെ ആസ്​റ്റർ മെഡിക്കൽ സെൻററിൽ വെച്ച് ജൂ​ൈല 23, വെള്ളിയാഴ്ച നടന്ന രക്തദാന ക്യാമ്പിൽ നൂറോളം ആളുകൾ പങ്കെടുക്കുകയും രക്തദാനം നിർവഹിക്കുകയും ചെയ്തു. ഖത്തർ പാടൂർ വെൽഫെയർ അസോസിയേഷൻ ഭാരവാഹികളായ കെ.എച്ച്. കുഞ്ഞുമുഹമ്മദ്, പി.കെ. ഫൈസൽ, മൊയിനുദീൻ, ജാസിം, ഹാഷിം, സലാഹുദ്ദീൻ, ഫൈസൽ, ഉബൈദ്, സാഹിർ, ഡോ. അൻവർ, ഷൗക്കത്ത്, ആസ്​റ്റർ വളൻറിയർ കോഒാഡിനേറ്റർ വിഷ്ണുപ്രസാദ് എന്നിവർ നേതൃത്വം നൽകി. 

Tags:    
News Summary - Qatar Padoor Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.