ദോഹ: നാഗരികതകളുടെ സംഘട്ടനം എന്നതില്‍നിന്ന് വ്യത്യസ്തമായി നാഗരികതകള്‍ തമ്മിലുള്ള സംവാദ സംസ്കാരം ലോകത്തിന് കാണിച്ചുകൊടുത്തു എന്നതാണ് ഖത്തര്‍ ലോകകപ്പിലൂടെ സാധ്യമായതെന്ന് പ്രബോധനം വാരിക ചീഫ് സബ് എഡിറ്ററും ഗ്രന്ഥകാരനുമായ സദ്റുദ്ദീന്‍ വാഴക്കാട് വ്യക്തമാക്കി. കളിയാരവങ്ങള്‍ക്കിടയിലെ സാമൂഹിക വിചാരം എന്ന തലക്കെട്ടില്‍ സെൻറര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി.ഐ.സി) ഖത്തര്‍ തുമാമ സോൺ സംഘടിപ്പിച്ച സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ഹബീബ് റഹ്മാൻ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. ഫ്രീലാന്‍സ് സ്പോര്‍ട്സ് ജേണലിസ്റ്റ് ജുഷ്ന ഷഹിന്‍, ഫ്രീസ്റ്റൈല്‍ ഫുട്ബാളർ ഹാദിയ ഹകീം എന്നിവരെ ആദരിച്ചു. സി.ഐ.സി തുമാമ സോണ്‍ ജനറല്‍ സെക്രട്ടറി അന്‍വർ ഷമീം, വനിതവിഭാഗം പ്രസിഡന്റ് റഹ്മത്ത് അബ്ദുല്‍ ലത്തീഫ്, ഹബീബുറഹ്മാന് കിഴിശ്ശേരി എന്നിവർ മെമേൻറാകൾ കൈമാറി. ജനറല്‍ സെക്രട്ടറി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ നൗഫല്‍ വി.കെ. നന്ദിയും പറഞ്ഞു. ഫാജിസ് ഖുര്‍ആന്‍ പാരായണം നടത്തി. റിഷാദ് കവിത ആലപിച്ചു.
ലോകകപ്പ് വളന്റിയർ സേവനം നിർവഹിച്ച പ്രവർത്തകരെ സംഗമത്തിൽ അനുമോദിച്ചു. ബിലാല്‍ ഹരിപ്പാട്, റഷീദ് മമ്പാട്, നബീല്‍ ഓമശ്ശേരി, നാസര്‍ വേളം തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.