ദോഹ: കോവിഡ് -19 സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൈകൾ അണുമുക്തമാക്കുന്നതിനുള്ള ഹാൻഡ് സാനിറ്റൈസറുകൾ ഉൽപാദിപ്പിക്കുന്നതിൽ രാജ്യം സ്വയം പര്യാപ്തതയിലേക്ക്. പ്രാദേശികമായി പ്രതിമാസം ദശലക്ഷം ലിറ്റർ ഹാൻഡ് സാനിറ്റൈസറാണ് ഖത്തർ ഉൽപാദിപ്പിച്ചുകൊണ്ടിരിക്കുന്നത്.
രാജ്യത്ത് അണുമുക്ത ഉൽപന്നങ്ങളുടെ ഉൽപാദനം ഏറെ വർധിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും സാനിറ്റൈസറുകൾ ലഭ്യമാണ്. നിലവിൽ പ്രതിമാസം 9,92,000 ലിറ്റർ ഹാൻഡ് സാനിറ്റൈസറുകളാണ് ഖത്തർ പ്രതിമാസം ഉൽപാദിപ്പിക്കുന്നതെന്നും ഗവൺമെൻറ് കമ്യൂണിക്കേഷൻസ് ഓഫിസ് (ജി.സി.ഒ) വ്യക്തമാക്കുന്നു.
ജി.സി.ഒ വെബ്സൈറ്റിൽ പുതുതായി ഉൾപ്പെടുത്തിയ ഫോക്കസ് എന്ന പേജിലാണ് ഇക്കാര്യം പറയുന്നത്. കോവിഡ് -19 കണക്കുകളും വിവരങ്ങളും, സ്വയം പര്യാപ്തത, വിദ്യാഭ്യാസം, സുരക്ഷ മുൻകരുതലുകൾ, യാത്ര തുടങ്ങിയ നിരവധി വിഷയങ്ങളാണ് ഇതിൽ കൈകാര്യം ചെയ്യുന്നത്.രാജ്യത്തെ കോവിഡ് -19 കേസുകളുടെ എണ്ണത്തിൽ ഗണ്യമായി കുറവുണ്ട്. എന്നാൽ, സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും ജി.സി.ഒ പൊതുജനങ്ങളോടാവശ്യപ്പെട്ടു.
രാജ്യത്ത് ഭക്ഷ്യക്ഷാമമില്ല. എല്ലാവർക്കും ദീർഘകാലത്തേക്കാവശ്യമായ ഭക്ഷ്യ വിഭവങ്ങളുടെ കരുതൽ ശേഖരം ഖത്തറിലുണ്ട്. രാജ്യത്ത് മതിയായ വിഭവങ്ങളുടെ സംഭരണം വർധിപ്പിക്കുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയം 14 കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. പ്രാദേശിക വിപണികളിലേക്ക് തടസ്സമില്ലാതെ ഉൽപന്നങ്ങളുടെ ഒഴുക്ക് ലക്ഷ്യമിട്ടുള്ള ഭരണകൂടത്തിെൻറ പദ്ധതിയുടെ ഭാഗമാണ് കരാറുകൾ. ന്യായവിലക്ക് ആവശ്യമായ ഉൽപന്നങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ജി.സി.ഒ വിശദീകരിച്ചു.
വിദൂര വിദ്യാഭ്യാസം കൂടുതൽ േപ്രാത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി ഖത്തർ മീഡിയ കോർപറേഷൻ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് രണ്ട് പുതിയ ചാനലുകളാണ് ആരംഭിച്ചിരിക്കുന്നത്. എജുക്കേഷൻ 1, എജുക്കേഷൻ 2 ചാനലുകൾ നിലവിലെ അധ്യയന വർഷത്തിലുടനീളം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ പിന്തുണയും സഹായവുമാകും നൽകുകയെന്നും ജി.സി.ഒ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.