പ്ലക്കാഡുമായി അൽ സദ്ദ്​ ആരാധകർ

ഖത്തർ തെളിയിച്ചു: ലോകകപ്പ്​ ട്രയൽ റണ്ണായി അമീർ കപ്പ്​ ഫൈനൽ സംഘാടനം

ദോഹ: 13 മാസം അപ്പുറമുള്ള വിശ്വമേളയിലേക്ക്​ ഖത്തറി​െൻറ ട്രയൽ റണ്ണി​െൻറ തുടക്കമായിരുന്നു അമീർ കപ്പ്​ ഫൈനലും അൽ തുമാമ സ്​റ്റേഡിയം ഉദ്​ഘാടനവും. 40,000 കാണികളെത്തിയ സ്​റ്റേഡിയം ഉദ്​ഘാടനച്ചടങ്ങ്​, ഭംഗിയായി സമാപിച്ചതോടെ ഖത്തർ ലോകത്തിനു നൽകുന്ന സന്ദേശം ലോകകപ്പി​െൻറ ഒരുക്കങ്ങളിലെ സമ്പൂർണതയാണ്​. ലോകകപ്പി​െൻറ ഒരു വർഷ കൗണ്ട്​ ഡൗണിലേക്ക്​ നവംബറിൽ തുടക്കം കുറിക്കാനിരിക്കെയാണ്​ ട്രയൽ റൺ തുടങ്ങിയത്​. അടുത്ത മാസം കിക്കോഫ്​ കുറിക്കുന്ന ഫിഫ അറബ്​ കപ്പ്​ കൂടിയാവുന്നതോടെ, നടപടികളിൽ മിനി ലോകകപ്പായി മാറും.

ഫാൻ ഐഡി തന്നെയായിരുന്നു അമീർ കപ്പിനായി ഖത്തർ ഒരുക്കിയ ആദ്യപരീക്ഷണം. ടിക്കറ്റ്​ എടുത്ത്​ ഗാലറിയിൽ കയറുന്നതിന്​ പകരം, ഫോ​ട്ടോ പതിച്ച്​, ​പ്രവേശന ഗേറ്റും ഇരിപ്പിട നമ്പറും അടയാളപ്പെടുത്തിയ ഡിജിറ്റൽ ഫാൻ ഐഡി പരീക്ഷണാടിസ്​ഥാനത്തിൽ ഖത്തർ കുറ്റമറ്റരീതിയിൽതന്നെ നടപ്പാക്കി. ടിക്കറ്റ്​ എടുത്തവർക്കെല്ലാം ക്യൂ. പോസ്​റ്റ്​ വഴിയും നേരിട്ടുമായി ഫാൻ ഐഡി നൽകുന്നതിലും സ്​റ്റേഡിയത്തിലെ പ്രവേശനം സുഗമമാക്കുന്നതിലും വിജയിച്ചു. ദോഹ മെട്രോയിലെയും കർവ ബസിലെയും ടിക്കറ്റ്​ പാസായും ഫാൻ ഐഡി ഉപയോഗിക്കാൻ അവസരം നൽകി. സ്​റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിൽ ചെക്​ പോയൻറിൽ സ്വൈപ്​ ചെയ്യാനുള്ള സംവിധാനം കൂടി ഉൾപ്പെടുത്താനായിരുന്നു ഇത്​. പതിവ്​ ടിക്കറ്റ്​ പരിശോധനാ രീതികളെല്ലാം മാറ്റിമറിച്ച ഫാൻ ഐഡി ലോകകപ്പി​െൻറ സാ​ങ്കേതിക തികവൊത്ത ചാമ്പ്യൻഷിപ്പാക്കിമാറ്റാനുള്ള യാത്രയിൽ നിർണായകമായി. റഷ്യ ലോകകപ്പിലാണ്​ പ്രാദേശിക സംഘാടകർ ആദ്യമായി ഫാൻ ഐഡി അവതരിപ്പിക്കുന്നത്​.

എന്നാൽ, വിദേശകാണികൾക്ക്​ രാജ്യത്തേക്കുള്ള പ്രവേശന അനുമതി മാത്രമായിരുന്ന​ു അന്ന്​ ഏർപ്പെടുത്തിയത്​. അമീർ കപ്പ്​ ഫൈനൽ എന്ന ഒരു മത്സരത്തിലേക്ക്​ മാത്രമായി പരീക്ഷണാടിസ്​ഥാനത്തിൽ നടപ്പാക്കിയ ഫാൻ ഐഡി അറബ്​ കപ്പിൽ കൂടുതൽ കാര്യക്ഷമതയോടെ പ്രാബല്യത്തിൽ വരും. ടൂർണമെൻറിന്​ കിക്കോഫ്​ കുറിക്കുന്ന നവംബർ 30 മുതൽ ഡിസംബർ 18 വരെയുള്ള കാലയളവിൽ രാജ്യത്തിന്​ പുറത്തുനിന്നുമുള്ള കാണികളെ പ്ര​തീക്ഷിക്കുന്ന ഖത്തർ ഓരോ കാണികൾക്കും പ്രത്യേക തിരിച്ചറിയൽ രേഖയായി ഫാൻ ഐഡി കാർഡ്​ മാറും.

ഗതാഗത സംവിധാനത്തിലെ കാര്യക്ഷതമായിരുന്നു മറ്റൊരു പരീക്ഷണ വിജയം. ഫാൻ ഐഡി ഉപയോഗിച്ച്​ മെട്രോയിൽ സൗജന്യ യാത്രചെയ്യാമെന്ന വാഗ്​ദാനം കാണികൾ നന്നായി ഉപയോഗപ്പെടുത്തി. വെള്ളിയാഴ്​ച ഉച്ച മുതൽതന്നെ ഫ്രീസോണിലേക്കുള്ള മെട്രോകളിൽ തിരക്കായി മാറി. സ്​റ്റേഷനിൽനിന്ന്​ പ്രത്യേകം ഏ​ർപ്പെടുത്തിയ കർവ ബസ്​ സ്​​േറ്റഷനിലേക്കുള്ള യാത്രാസൗകര്യവും സജീവമായി. സ്​റ്റേഡിയത്തിലോ സമീപങ്ങളിലോ വലിയ ബഹളവും തിരക്കുമില്ലാതെ മത്സരം സജ്ജീകരിച്ചാണ്​ സംഘാടകർ കൈയടി നേടിയത്​. 

76​െൻറ രഹസ്യം

ദോഹ: അമീർ കപ്പ്​ ഫൈനലിൽ അൽ സദ്ദി​െൻറ കിരീട വിജയത്തിനു പിന്നാലെ ഗാലറിയിൽ ഉയർന്നുവന്ന 76ാം നമ്പർ കൗതുകമായിരുന്നു. അൽ സദ്ദ്​ ആരാധകർ ഉയർത്തിയ ​പ്ലക്കാഡ്​ മറ്റ്​ കാണികളിലും ആശ്​ചര്യമായി. എന്നാൽ, സദ്ദി​െൻറ 76ാം കിരീടവിജയത്തി​െൻറ സൂചനയാണിതെന്ന സത്യം പിന്നീടാണ്​ പുറത്തറിയുന്നത്​. അമീർ കപ്പിൽ ടീമി​െൻറ 18ാം കിരീടമായിരുന്നെങ്കിലും ചരിത്രത്തിൽ ആകെ നേടിയ കിരീടങ്ങളുടെ എണ്ണം 76 ആയി.

Tags:    
News Summary - Qatar proves: Amir Cup final organizes World Cup trial run

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.