ദോഹ: ജോർഡനിലെ സിറിയൻ അഭയാർഥികൾക്ക് ഖത്തറിെൻറ സഹായഹസ്തം. ഖത്തര്‍ റെഡ് ക്രസൻറ് സൊസൈറ്റി ഉന്നതപ്രതിനിധി സംഘം മഫ്റാഖ് ഗവര്‍ണറേറ്റിലെ സിറിയന്‍ അഭയാര്‍ഥി ക്യാമ്പിലുള്ള സൊസൈറ്റിയുടെ ക്ലിനിക്കുകള്‍ സന്ദര്‍ശിച്ചു. സിറിയക്കാര്‍ അനുഭവിക്കുന്ന കടുത്ത മാനുഷിക സാഹചര്യങ്ങള്‍ക്കിടയിലും സാത്തരിയിെല അഭയാര്‍ഥി ക്യാമ്പിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജീവന് രക്ഷിക്കാനാവശ്യമായ മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെൻറിെൻറ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരു വര്‍ഷത്തേക്ക് പ്രാഥമികവും അല്ലാത്തതുമായ ആരോഗ്യ പരിരക്ഷയും റഫറല്‍ സേവനങ്ങളും ഖത്തരി ക്ലിനിക്കുകള്‍ നൽകുന്നുണ്ട്. ഖത്തര്‍ റെഡ് ക്രസൻറ് സെക്രട്ടറി ജനറല്‍ അലി ബിന്‍ ഹസ്സന് അല്‍ ഹമ്മാദിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ക്യാമ്പിെൻറ ഭരണ, സുരക്ഷ മാനേജ്മെൻറ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. രോഗികളുടെ രജിസ്ട്രേഷന്, ഔട്ട്പേഷ്യൻറ് ക്ലിനിക്കുകള്‍, ലബോറട്ടറികള്‍, ഫാര്‍മസി, ന്യൂട്രീഷ്യന്‍ ക്ലിനിക്കുകള്‍, വാക്സിനേഷന് യൂനിറ്റ് എന്നിവ ഉള്‍പ്പെടെ ഖത്തരി ക്ലിനിക്കുകളിലെ വിവിധ വകുപ്പുകളില്‍ അവര്‍ സന്ദര്‍ശനം നടത്തി. ഐക്യരാഷ്്ട്ര അഭയാര്‍ഥി ഹൈകമീഷണറുടെ ഓഫിസിലെ പബ്ലിക് ഹെല്‍ത്ത് ഓഫിസര്‍ ഇയാദ് ഷിയാത്തുമായി സാത്തരി ക്യാമ്പില്‍ ഖത്തരി സംഘം കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.