സ്​തനാർബുദം: തെറ്റിദ്ധാരണയല്ല, വേണ്ടത്​ അറിവ്​

ദോ​ഹ: രാ​ജ്യ​ത്ത്​ ലോ​ക​കാ​ൻ​സ​ർ ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. പൊ​തു​ജ​നാ​രോ​ഗ്യ​മ​ ന്ത്രാ​ല​യ​ത്തി​െ​ൻ​റ ക​ണ​ക്കു​ക​ൾ പ്ര​കാ​രം സ്​​ത​നാ​ർ​ബു​ദം ആ​ണ്​ ഖ​ത്ത​റി​ൽ ഏ​റെ ക​ണ്ടു​വ​രു​ന്ന​ത്. 17.7 ശ​ത​മാ​നം വ​രു​മി​ത്. ഇൗ ​കാ​ൻ​സ​ർ നേ​ര​ത്തേ ക​ണ്ടു​പി​ടി​ച്ചാ​ൽ ചി​കി​ൽ​സ​യി​ലൂ​ടെ ഭേ​ദ​മാ​ക്കാ​നും ജീ​വ​ ൻ ര​ക്ഷി​ക്കാ​നും ക​ഴി​യും. എ​ന്നാ​ൽ കാ​ൻ​സ​റി​െ​ൻ​റ പ്ര​ത്യ​ക്ഷ ല​ക്ഷ​ണ​ങ്ങ​ൾ ഏ​െ​റ ക​ഴി​ഞ്ഞാ​യി​രി​ക്കും സ്​​ത​നാ​ർ​ബു​ദ​ത്തി​െ​ൻ​റ കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​വു​ക.

ഇ​തി​നാ​ൽ നേ​ര​ത്തേ ത​ന്നെ ‘മാ​മോ​ഗ്രാം’ ടെ​സ്​​റ്റ്​ ന​ട​ത്തി രോ​ഗം ഉ​േ​ണ്ടാ എ​ന്ന്​ സ്​​ഥി​രീ​ക​രി​ക്ക​ണം. രാ​ജ്യ​ത്തെ പ്രൈ​മ​റി ഹെ​ൽ​ത്ത്​ കെ​യ​ർ കോ​ർ​പ​റേ​ഷ​ന്​ (പി.​എ​ച്ച്.​സി.​സി) കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ ഇ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ണ്. ഖ​ത്ത​ർ കാ​ൻ​സ​ർ ര​ജി​സ്ട്രി​യി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം സ്​​ത്രീ​ക​ളി​ലെ 39.4 ശ​ത​മാ​നം കാ​ൻ​സ​റും സ്​​ത​നാ​ർ​ബു​ദം ആ​ണെ​ന്ന്​ പി.​എ​ച്ച്.​സി.​സി​യി​ലെ സ്​​ക്രീ​നി​ങ്​ പ്രോ​ഗ്രാം മാ​​നേ​ജ​ർ ഡോ. ​ശൈ​ഖ അ​ബു ശൈ​ഖ പ​റ​യു​ന്നു. സ്​ത്രീകൾക്ക്​​ കാൻസറുമായി ബന്ധപ്പെട്ട്​ ഏറെ തെറ്റിദ്ധാരണങ്ങൾ ഉണ്ട്​. അവയും അതിനുള്ള വിശദീകരണവും.

1. മാമോഗ്രാം ടെസ്​റ്റ്​ നടത്തു​േമ്പാൾ ശരീരത്തിൽ ഏറെ കൂടുതൽ റേഡിയേഷൻ എത്തുന്നത്​ കാൻസറിന്​ കാരണമാകും?
-മാമോഗ്രാം ചെയ്യു​േമ്പാൾ ഏറ്റവും കുറഞ്ഞ റേഡിയേഷൻ ആണ്​ ഉപയോഗിക്കുന്നത്​. ഇതിലൂടെ ഏറ്റവും കുറഞ്ഞ രൂപത്തിലുള്ള ദോഷങ്ങളേ ശരീരത്തിന്​ ഉള്ളൂ. എന്നാൽ ഇൗ ടെസ്​റ്റിലൂടെ കാൻസർ നേരത്തേ കണ്ടുപിടിക്കാം എന്നതിനാൽ ​ടെസ്​റ്റിലൂടെ ഉണ്ടാകുന്ന ഫലം ഏറെ വലുതുമാണ്​.
2. സ്​തനാർബുദം ഉണ്ടായിരുന്ന സ്​ത്രീയുടെ മകൾക്കും ഇൗ കാൻസർ വരും?
-ഇൗയൊരു സാധ്യത സംബന്ധിച്ച്​ ശാസ്​​​ത്രീയമായ ഒരു പഠനത്തിലും തെളിവ്​ ലഭിച്ചിട്ടില്ല.
3. ശരീരത്തിൽ പൂശുന്ന സുഗന്ധങ്ങൾ (ഡിയോഡറൻറുകൾ) കാൻസറിന്​ കാരണമാകും?
-ഇവ ഉപയോഗിക്കുന്നതുകൊണ്ട്​ മാത്രം കാൻസറിനുള്ള സാധ്യത കൂടുന്നില്ല. എന്നാൽ സ്​ത്രീകൾ ഇത്തരം ഡിയോഡറൻറുകൾ ഉപയോഗിക്കാതിരിക്കുന്നതാണ്​ നല്ലത്​. ശരീരത്തി​​​​െൻറ ദുർഗന്ധം അകറ്റാനുള്ള ഡിയോഡറൻറുകൾ, അലൂമിനിയം അടങ്ങിയ പൗഡറുകൾ എന്നിവ ഒഴിവാക്കുന്നതാണ്​ നല്ലത്​. മാമോഗ്രാം ടെസ്​റ്റ്​ നടത്തു​േമ്പാൾ ഇത്തരം വസ്​തുക്കൾ ഉപയോഗിക്കുന്നവരിൽ കൃത്യമായ സ്​ക്രീനിങ്​ നടക്കാത്ത അവസ്​ഥക്ക്​ സാധ്യതയുണ്ട്​.
4. സ്​തനത്തിലെ മുഴ, തടിപ്പ്​ എന്നിവ കാൻസർ ആകുമോ​?
-സ്​ത്രീകളിൽ കൂടുതൽ ആയി കാണപ്പെടുന്ന കാൻസർ ആണ്​ സ്​താനാർബുദം അഥവാ ബ്രസ്​റ്റ്​ കാൻസർ. സ്​തനത്തിലുണ്ടാകുന്ന മിക്ക മുഴകളും തടിപ്പും സാധാരണഗതിയിൽ കാൻസർ ആകില്ല. ഇത്തരത്തിലുള്ള 80 ശതമാനം മുഴകളും പ്രശ്​നമല്ല. എന്നാൽ വിദഗ്​​ധഡോക്​ടറെ കണ്ട്​ പരിശോധന നടത്തുകയാണ്​ വേണ്ടത്​.
5. കാപ്പി കൂടുതലായി കുടിക്കുന്നത്​ കാൻസർ സാധ്യത കൂട്ടും​?
-കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ സ്​തനത്തി​​​​െൻറ ആരോഗ്യത്തിന്​ ദോഷകരമല്ല. എന്നാൽ കാപ്പി കൂടുതൽ കുടിക്കുന്നത്​ നല്ലതല്ല.
6. സ്​തനാർബുദം കണ്ടെത്തിയാൽ സ്​തനം പൂർണമായി എടുത്തുകളയേണ്ടി വരുമോ?
-സ്​തനാർബുദമുള്ള എല്ലാവർക്കും സ്​തനം എടുത്തുകളയുന്ന ശസ്​ത്രക്രിയ നടത്താറില്ല. വിവിധ തരം സ്​തനാർബുദങ്ങളാണ്​ ഉള്ളത്​. സ്​തനത്തി​ന്​ മറ്റ്​ പ്രശ്​നങ്ങൾ ഉണ്ടാക്കാത്ത ശസ്​ത്രക്രിയകൾ ഉണ്ട്​. ഇത്​ സ്​തനത്തിലുള്ള ട്യൂമറി​​​​െൻറ വളർച്ച നോക്കിയാണ്​ തീരുമാനിക്കുക. രോഗത്തി​​​​െൻറ തുടക്കഘട്ടത്തിലുള്ള സ്​ത്രീകൾക്ക്​​ ശസ്​ത്രക്രിയയിലൂടെ ട്യൂമർ മാത്രം എടുത്തുകളയുകയാണ്​ ചെയ്യുക. അല്ലെങ്കിൽ ഭാഗികമായി സ്​തനം ഒഴിവാക്കൽ (lumpectomy, partial mastectomy) നടത്തും.
7. ക്രിത്രിമമായി സ്​തനം വച്ചുപിടിപ്പിക്കുന്നത്​ രോഗത്തിന്​ കാരണമാകും?
-കാൻസറും ഇതും തമ്മിൽ ബന്ധമില്ല
8. സ്​തനാർബുദം പകരുന്ന രോഗമാണ്​?
-ഇത്​ ശരിയല്ല. സ്​തനാർബുദം ഒരാളിൽ നിന്ന്​ മറ്റൊരാളിലേക്ക്​ പടരില്ല.
9. പുഷ്​ അപ്പ്​ ബ്രാകൾ ധരിക്കുന്നത്​ സ്​തനാർബുദരതതിന്​ കാരണമാകും
-ഇത്തരം അടിവസ്​ത്രം ധരിക്കുന്നത്​ രോഗത്തിന്​ കാരണമാകുമെന്നതിന്​ ശാസ്​ത്രീയമായി തെളിവില്ല.
10. ചെറിയ സ്​തനം ഉള്ളവർക്ക്​ കാൻസർ പിടിപെടില്ല?
-സ്​തനത്തി​​​​െൻറ​ വലിപ്പവും സ്​തനാർബുദവുമായി ഒരു ബന്ധവുമില്ല. രോഗസാധ്യത എല്ലാ സ്​ത്രീകളിലും ഒരുപോലെയാണ്​.
11ക്രിത്രിമമായി സ്​തനം വച്ചവർക്ക്​ മാമോഗ്രാമിലൂടെ സ്​തനാർബുദ പരിശോധന നടത്താനാകില്ല?
-ഇത്തരക്കാർക്കും മാമോഗ്രാം ടെസ്​റ്റ്​ നടത്താം. എന്നാൽ ഇത്തരം സ്​ത്രീകൾ ഇക്കാര്യം ​പരിശോധന നടത്തുന്നതിന്​ മുമ്പ്​ ക്ലിനിക്​ അധികൃതരോട്​ പറയണം.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.