ദോഹ: സിറിയയിൽ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ കുഞ്ഞുങ്ങൾക്കായുള്ള പോളിയോ വാക്സിൻ വിതരണം നടത്തി.കോവിഡ്-19 പ്രതികൂല സാഹചര്യം നിലനിൽക്കുന്നതിനാൽ കർശന സുരക്ഷ മുൻകരുതലുകൾക്കിടയിൽ സിറിയയുടെ വടക്കെ മേഖലയിലാണ് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയത്. ലോകാരോഗ്യ സംഘടന, യുനിസെഫ് (യുനൈറ്റഡ് നാഷൻസ് ചിൽഡ്രൻസ് ഫണ്ട്) എന്നീ സംഘടനകളുടെ സഹകരണത്തോടെ നടത്തിയ വാക്സിനേഷൻ കാമ്പയിനിൽ അഞ്ച് വയസ്സിന് താഴെയുള്ള 815,000 കുട്ടികൾക്കാണ് പ്രതിരോധ മരുന്ന് നൽകിയത്.
നേരത്തെ വാക്സിനേഷൻ കാമ്പയിനിൽ പങ്കെടുക്കാത്ത കുട്ടികളെ കൂടി ഉൾപ്പെടുത്തിയാണ് പോളിയോ തുള്ളിമരുന്ന് വിതരണം നടത്തിയത്. നോർതേൺ സിറിയയിൽ സീറോ പോളിയോ ട്രാൻസ്മിഷനാണ് കാമ്പയിനിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര നിലവാരങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസരിച്ചാണ് വാക്സിൻ വിതരണമെന്ന് ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി ഉറപ്പുവരുത്തി. ഇദ്ലിബ്, അലപ്പോ, തെൽ അബെയ്ഡ്, റാസ് അൽ ഐൻ തുടങ്ങിയ മേഖലകളിലാണ് വാക്സിനേഷൻ കാമ്പയിൻ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.