ഖത്തറിൽ കോവിഡ്​ ഇളവ്; മാളുകളിൽ കുട്ടികളടക്കം എല്ലാവർക്കും പ്രവേശനം

ദോഹ: ഒമിക്രോൺ രോഗ വ്യാപനതോത്​ കുറഞ്ഞതിനു പിന്നാലെ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച്​ ഖത്തർ മന്ത്രിസഭാ യോഗം. ബുധനാഴ്ച അമിരി ദിവാനിൽ പ്രധാന മന്ത്രി ​ശൈഖ്​ ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജനുവരി 29 മുതൽ പുതിയ തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വരും.

പുതിയ നിർദേശ പ്രകാരം കുട്ടികൾക്കും വാക്സിൻ സ്വീകരിക്കാത്ത മുതിർന്നവർക്കും ഉൾപ്പെടെ എല്ലാവർക്കും മാളുകളിലും ഷോപ്പിങ്​ കോംപ്ലക്‌സുകളിലും പ്രവേശനം അനുവദിക്കും. നൂറ്​ ശതമാനം ശേഷിയിൽ തന്നെ പ്രവർത്തനം പുനരാരംഭിക്കാനും അനുവാദമുണ്ട്​. എന്നാല്‍ മാളുകളിലെയും കോപ്ലക്സുകളിലെയും ഭക്ഷണ ശാലകള്‍ക്ക് 50 ശതമാനം ശേഷിയിലെ പ്രവര്‍ത്തന അനുമതിയുള്ളൂ.

Tags:    
News Summary - qatar removes covid restrictions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.