കായിക മേഖലക്ക് രാജ്യം നൽകുന്നത് ഏറെ പ്രാധാന്യമാണ്. ഒട്ടനവധി അന്താരാഷ്ട്ര കായിക മേളകളാണ് രാജ്യത്ത് നടക്കാനിരിക്കുന്നത്. നിരവധി മേളകൾ നടത്തിയ കരുത്തുറ്റ പാരമ്പര്യവും ദോഹക്കുണ്ട്. കായിക മേഖലക്ക് കരുത്തുകൂട്ടുകയാണ് 'ഗൾഫ് മാധ്യമം ഖത്തർ റൺ 2021'. ഫെബ്രുവരി അഞ്ചിന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ദോഹയിലെ 'ഗൾഫ് മാധ്യമം' ഓഫിസിൽ നേരിെട്ടത്തി പേര് രജിസ്റ്റർ ചെയ്യാം. ഗൾഫ് സിനിമ സിഗ്നലിലുള്ള 'മിസ്ർ ഇൻഷുറൻസ്' കെട്ടിടത്തിലാണ് 'ഗൾഫ് മാധ്യമം' ഓഫിസ്. വിവരങ്ങൾക്ക് 55373946, 66742974 എന്നീ നമ്പറുകളിൽ വിളിക്കാം. 'നല്ല ആരോഗ്യത്തിലേക്ക്' എന്ന സന്ദേശവുമായാണ് 'ഖത്തർ റൺ 2021' നടത്തുന്നത്. ഫെബ്രുവരി അഞ്ചിന് േദാഹ ആസ്പെയർ പാർക്കിലാണ് പരിപാടി. രാവിലെ 6.30ന് തുടങ്ങും. പത്ത് കിലോമീറ്റർ, അഞ്ച് കിലോമീറ്റർ, മൂന്ന് കിലോമീറ്റർ വിഭാഗങ്ങളിലായാണ് മത്സരം.
പത്ത് കിലോമീറ്റർ, അഞ്ച് കിലോമീറ്റർ വിഭാഗത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെയാണ് മത്സരം. 110 റിയാലാണ് രജിസ്ട്രേഷൻ ഫീസ്. ജൂനിയർ വിഭാഗത്തിൽ മൂന്നുകിലോമീറ്ററിലാണ് മത്സരം. 55 റിയാലാണ് ഫീസ്. ഏഴ് വയസ്സുമുതൽ 15 വയസുവരെയുള്ളവർക്ക് പങ്കെടുക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയാണ് മത്സരം.
ഏഴ് മുതൽ പത്ത് വയസ്സുവരെയുള്ളവർക്ക് ൈപ്രമറി വിഭാഗത്തിലും 11 വയസ്സുമുതൽ 15 വയസ്സുവരെയുള്ളവർ സെക്കൻഡറി വിഭാഗത്തിലുമാണ് മത്സരിക്കുക. എല്ലാ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനത്തെത്തുന്നവരെ ഗംഭീര സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.