ദോഹ: തണുപ്പ് വിട്ടൊഴിയാത്ത പ്രഭാതത്തിന് മത്സരച്ചൂട് പകർന്ന് ഗൾഫ് മാധ്യമം -നസീം ഹെൽത്ത് കെയർ ഖത്തർ റൺ’ അഞ്ചാം സീസണിന് ആവേശകരമായ കൊടിയിറക്കം. ഖത്തരി സ്വദേശികൾ മുതൽ യൂറോപ്യൻ, ഏഷ്യൻ, ആഫ്രിക്കൻ, അമേരിക്കൻ രാജ്യക്കാരായ ഓട്ടക്കാർ ഒരേ മനസ്സുമായി ട്രാക്കിൽ ഒന്നിച്ചപ്പോൾ സ്പോർട്സിന്റെ അത്യുജ്ജ്വല വിളംബരമായി മാറി.
ഖത്തർ ദേശീയ കായികദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്രോസ് കൺട്രി മത്സരങ്ങൾക്ക് ദോഹ എക്സ്പോ വേദിയായ അൽ ബിദ പാർക്കിലെ ഗ്രീൻ ടണലിന് സമീപത്തുനിന്നായിരുന്നു വെള്ളിയാഴ്ച രാവിലെ വിസിൽ മുഴങ്ങിയത്. രാവിലെ ഏഴിന് ഓട്ട മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നതിനും ഒരു മണിക്കൂർ മുമ്പേ തന്നെ കായിക താരങ്ങൾ സജീവമായി.
രണ്ടും മൂന്നും വയസ്സുകാരായ കുഞ്ഞു ഓട്ടക്കാർ മുതൽ 62 വയസ്സുകാരനായ ഫിലിപ്പിനോ ഡാനിലോ ചാൻ വരെയുള്ള ഓട്ടക്കാർ തയാറായി. ഓട്ടക്കാരും, അവർക്ക് കൂട്ടു വന്നവരും, കുട്ടി ഓട്ടക്കാരും അവരുടെ രക്ഷിതാക്കളുമായി ആയിരത്തോളം പേരാൽ അതിരാവിലെ തന്നെ അൽബിദ പാർക്കിലെ മത്സര വേദി നിറഞ്ഞിരുന്നു.
നസീം ഹെൽത്ത് കെയറിൽനിന്നുള്ള സംഘം നേതൃത്വം നൽകിയ വാം അപ്പ് സെഷനോടെയായിരുന്നു റേസിങ് ട്രാക്ക് സജീവമായത്. പത്തു മിനിറ്റോളം നീണ്ട വാംഅപ്പിനു പിറകെ കൃത്യം ഏഴുമണിക്കു തന്നെ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു.
ആദ്യം 10 കി.മീ, അഞ്ച് കി.മീ ഓപൺ, മാസ്റ്റേഴ്സ് വിഭാഗം മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. അഞ്ചു മിനിറ്റ് ഇടവേളയിൽ ഓപൺ-മാസ്റ്റേഴ്സ് മൂന്ന് കിലോമീറ്ററിനും പിറകെ, ജൂനിയർ, ഇന്റർമീഡിയറ്റ് വിഭാഗക്കാരും മൂന്ന് കി.മീ മത്സരങ്ങൾക്കും തുടക്കമായി.
ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുൽറഹ്മാൻ, ഗൾഫ് മാധ്യമം മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, സി.ഐ.സി വൈസ് പ്രസിഡന്റ് ഇ. അർഷദ് , നസീം ഹെൽത്ത് കെയർ കോർപറേറ്റ് റിലേഷൻസ് ആൻഡ് മാർക്കറ്റിങ് മാനേജർ സന്ദീപ് ജി. നായർ എന്നിവർ വിവിധ മത്സരങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
അൽ ബിദ പാർക്കിൽ പച്ചപ്പിന് നടുവിലായി നീണ്ടുകിടന്ന റണ്ണിങ് ട്രാക്ക് ചുറ്റിയായിരുന്നു പത്ത് കി.മീ വരെയുള്ള ഓട്ടപ്പാത സജ്ജമാക്കിയത്.
17 മുതൽ 40 വയസ്സുവരെയുള്ളവർ മത്സരിച്ച ഓപൺ വിഭാഗത്തിലായിരുന്നു ഏറ്റവും കൂടുതൽ പങ്കാളിത്തം. 40ന് മുകളിൽ പ്രായമുള്ളർ മാസ്റ്റേഴ്സിൽ പങ്കെടുത്തു. മൂന്ന് മുതൽ ആറ് വയസ്സുവരെയുള്ള കുട്ടികൾ പങ്കെടുത്ത മിനി കിഡ്സ് വിഭാഗം മുതൽ സ്കൂൾ വിദ്യാർഥികൾക്കായി പ്രൈമറി, സെക്കൻഡറി, മുതിർന്ന വിദ്യാർഥികളുടെ ഇന്റർമീഡിയറ്റ് എന്നീ കാറ്റഗറികളിലും മത്സരങ്ങൾ നടന്നിരുന്നു.
നിറഞ്ഞ കൈയടികൾക്കൊടുവിൽ ഓട്ടം പൂർത്തിയാക്കിയെത്തിയവരെയെല്ലാം ഫിനിഷിങ് ലൈനിലേക്ക് സ്വാഗതം ചെയ്തു. ഖത്തർ റണ്ണിന്റെ സംഘാടനവുമായി സിദ്ദീഖ് വേങ്ങരയുടെ നേതൃത്വത്തിലുള്ള വളന്റിയർ സംഘം ആദ്യവസാനം സജീവമായി. ആർ.ജെ അഷ്ടമി മത്സരങ്ങളുടെ അവതാരകയായി.
സമാപന ചടങ്ങിൽ ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, പൊകാരി സ്വീറ്റ് കൺട്രി മാനേജർ ഫഹ്മി ഫമി, ക്ലിക്കോൺ ഖത്തർ കൺട്രി ഹെഡ് സലിം മുഹിയുദ്ദീൻ, ന്യൂവിഷൻ ബാഡ്മിന്റൺ സ്പോർട്സ് ചീഫ് കോച്ചും സ്ഥാപകനുമായ മനോജ് സാഹിബ്ജാൻ, നസീം ഹെൽത്ത് കെയർ മാർക്കറ്റിങ് ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് മാനേജർ സന്ദീപ് ജി. നായർ, അസി. ജനറൽ മാനേജർ പി.കെ. റിഷാദ് , ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, ഭാരവാഹികളായ അഡ്വ. വി. ഇഖ്ബാൽ, നാസർ ആലുവ, അഹമ്മദ് അൻവർ, ഗൾഫ് മാധ്യമം റീജനൽ മാനേജർ സാജിദ് ശംസുദ്ദീൻ, പി.ആർ ആൻഡ് മാർക്കറ്റിങ് മാനേജർ സകീർ ഹുസൈൻ, ചീഫ് സബ് എഡിറ്റർ ഇ.പി. ഷഫീഖ്, ബ്യൂറോ ഇൻചാർജ് കെ. ഹുബൈബ്, ബി.ഡി.എം ജാബിർ അബ്ദുറഹ്മാൻ, നബീൽ മാരാത്ത്, യൂത്ത് ഫോറം പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ, സിദ്ദീഖ് വേങ്ങര എന്നിവർ വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് മെഡലും സമ്മാനങ്ങളും നൽകി.
ദോഹ: നാല് ദൂര വിഭാഗങ്ങളിലായി ആയിരത്തിനടുത്ത് പേർ മാറ്റുരച്ച ഗൾഫ് മാധ്യമം ഖത്തർ റണ്ണിൽ താരങ്ങളായ ബ്രിട്ടീഷുകാരി െക്ലയർ ബാകറും കെനിയക്കാരൻ ജെയിംസ് ലാഗറ്റും. 200ലേറെ പേർ പങ്കെടുത്ത പത്ത് കി.മീ വിഭാഗത്തിൽ ഏറ്റവും മികച്ച സമയത്തിൽ ഫിനിഷ് ചെയ്താണ് ഇരുവരും പുരുഷ-വനിത വിഭാഗങ്ങളിലെ മികച്ച ഓട്ടക്കാരായി മാറിയത്.
ഓപൺ വിഭാഗത്തിൽ മത്സരത്തിൽ 38കാരനായ ജെയിംസ് ലാഗറ്റ് 10 കി.മീ ദൂരം 33:44 മിനിറ്റിൽ ഫിനിഷ് ചെയ്ത് മികച്ച ഓട്ടക്കാരനായി. ഓപൺ വിഭാഗത്തിൽ തന്നെയുള്ള ബ്രിട്ടന്റെ ഹാരി ടോൺ (34:46.0), കെനിയയുടെ നികോളസ് ഒനിയാഡോ മൊമാനി (36:49.0 മിനിറ്റ്) എന്നിവർ രണ്ടും മൂന്നും സ്ഥാനക്കാരായി.
വനിതാ മാസ്റ്റേഴ്സിൽ മത്സരിച്ചാണ് തങ്ങളേക്കാൾ ചെറുപ്പമുള്ള ഓപൺ വിഭാഗക്കാരേക്കാൾ മികച്ച സമയത്തിൽ ബ്രിട്ടീഷുകാരി െക്ലയർ ബാകർ ഫിനിഷ് ചെയ്തത്. 51:42 മിനിറ്റാണ് സമയം. ഓപൺ വിഭാഗത്തിൽ മത്സരിച്ച അമേരിക്കയിൽനിന്നുള്ള കെൽസി സിസെ (53:02.0 മിനിറ്റ്) ഏറ്റവും മികച്ച രണ്ടാമത്തെ ഓട്ടക്കാരിയായി. കാനഡയുടെ എറിൻ ഗ്രീൻഫീൽഡ് (54:13.0) മൂന്നാമതായി.
10 കി.മീ
-ഓപൺ (പുരുഷ): 1 ജെയിംസ് ലാഗറ്റ് (കെനിയ), 2 ഹാരി ടോൺ (ബ്രിട്ടൻ), 3 നികോളസ് ഒന്യാൻഡോ (കെനിയ).
-മാസ്റ്റേഴ്സ് (പുരുഷ): 1 അന്റോണിയോ ഹെന്റിക് (പോർചുഗൽ), 2 ആന്ദ്രെ ഗൊൽഡോ (ജർമനി), 3 റൗസാൻ മുഹമ്മദ് (ശ്രീലങ്ക).
-ഓപൺ (വനിത): 1 കെൽസി സിസെ (അമേരിക്ക), 2 എറിൻ ഗ്രീൻഫീൽഡ് (കാനഡ), 3 സോളിത മരിയ (ഇറ്റലി).
-മാസ്റ്റേഴ്സ് (വനിത): 1 െക്ലയർ ബാകിർ (ബ്രിട്ടൻ), 2 ബിയാട്രിസ് റീസ് (ബ്രസീൽ), 3 എലിനോർ ഡേവിസ് (ബ്രിട്ടൻ).
5 കി.മീ
-ഓപൺ (പുരുഷ): 1 മുഫിദ് മുഹമ്മദ് (എത്യോപ്യ), 2 അബ്ദുൽഅസീസ് ജാസിം അൽ കുവാരി (ഖത്തർ), 3 ഇയോൺ ലിയോനാർഡ് (അയർലൻഡ്).
-മാസ്റ്റേഴ്സ് (പുരുഷ): 1 ആൻഡി ഹാർഡി (ബ്രിട്ടൻ), 2 നവാസ് പുതിയോട്ടിൽ (ഇന്ത്യ), 3 തോമസ് ഷിയർമാൻ (ബ്രിട്ടൻ).
-ഓപൺ (വനിത): 1 നികോൾ ബ്രിങ്ക്ലി (ദക്ഷിണാഫ്രിക്ക), 2 അൽ ഷൗഖ് ഫഖ്റു (ഖത്തർ), 3 എലീന ടോർബ്ലാങ്ക (പെറു).
-മാസ്റ്റേഴ്സ് (വനിത): 1 ഗെർഡ് ഇൻഗർ ബ്രുൺബോർഗ് (നോർവെ), 2 അലിസിയ ഷീർ (ട്രിനിഡാഡ്), 3 സാന്ദ്ര ഹലോസ് (ബ്രിട്ടൻ).
മൂന്ന് കി.മീ
-മാസ്റ്റേഴ്സ് (വനിത): 1 നന്ദിനി അലിനിയർ (ഫ്രാൻസ്), 2 ലിൻഡ േഫ്ലാർ (ഫിലിപ്പീൻസ്), 3 കാർല ക്രെയ്ഡ് (ബ്രിട്ടൻ).
-ഓപൺ (വനിത): 1 അഷ്ന ബഷീർ (ഇന്ത്യ), 2 റീം അൽ ഖുബൈസി (ഖത്തർ), 3 ഖുലുദ് അൽ കുവാരി (ഖത്തർ).
-ഇന്റർമീഡിയറ്റ് (വനിത): 1 റിയ കുര്യൻ (ഇന്ത്യ), 2 മീവ ഹംേബ്ലാട്ട് (ഫ്രാൻസ്), 3 അഡ്ലിന മേരി സോജൻ (ഇന്ത്യ).
-പ്രൈമറി (വനിത): 1 ആൻഡ്രിയ റീത സോജൻ (ഇന്ത്യ), 2 ഇഫ്ര സഫ്റീൻ (ഇന്ത്യ), 3 നൂർ ഖാൻ (ഇന്ത്യ).
-സെക്കൻഡറി (വനിത): 1 സഞ്ജന നകുലൻ (ഇന്ത്യ), 2 നഇല ഗ്വിറോസ് (ഫ്രാൻസ്), 3 സോയ ഫെൻസീർ (ഇന്ത്യ).
-മാസ്റ്റേഴ്സ് (പുരുഷ): 1 ഗിലോമി അലിനിയർ (ഫ്രാൻസ്), 2 മൈകൽ വെർണർ (ജർമനി), 3 അർജുൻ ഷെട്ടി (ഇന്ത്യ).
-ഓപൺ (പുരുഷ): 1 നികോള ഗ്ലാവൻ (ക്രൊയേഷ്യ), 2 അലി എം.പി (ഇന്ത്യ), 3 തമീം അൽ മദീദ് (ഖത്തർ).
-പ്രൈമറി (പുരുഷ): 1 ഖലീഫ അൽ ഖുലൈഫി (ഖത്തർ), 2 ഷാദി അബു സാകി (ലെബനാൻ), 3 ആഡം നൗജാസ് (ഇന്ത്യ).
-സെക്കൻഡറി (പുരുഷ): 1 ഗൗതം നായർ (ബ്രിട്ടൻ), 2 മുഹമ്മദ് നഷ്വാൻ നിഷാദ് (ഇന്ത്യ), 3 ജൊനാൻ ജോബി (ഇന്ത്യ).
-ഇന്റർമീഡിയറ്റ് (പുരുഷ): 1 പ്രിലനം അലിനിയർ (ഫ്രാൻസ്), 2 ജോൺ ഐസക് മക്വിലിങ് (ഫിലിപ്പീൻസ്), 3 ലൂക് വൈമാക് (ബ്രിട്ടൻ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.