ദോഹ: ഖത്തർ സ്റ്റാർസ് ലീഗ് മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഗ്രൗണ്ടിലിറങ്ങുകയും മത്സരം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അൽ വക്റ ക്ലബ് ഭാരവാഹിക്കെതിരെ ഖത്തർ ഫുട്ബാൾ ഫെഡറേഷൻ അച്ചടക്കസമിതി നടപടി. അൽ വക്റയും അൽ സദ്ദും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്.
മത്സരത്തിനിടെ ലഭിച്ച പെനാൽറ്റി അനുവദിക്കാത്തതിനെ തുടർന്ന് അൽ വക്റ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ ഹസൻ അൽ ഹമ്മാദി പ്രതിഷേധിച്ച് ഗ്രൗണ്ടിലേക്കിറങ്ങിയിരുന്നു. ഇതേതുടർന്ന് ഖത്തർ ഫുട്ബാൾ ഫെഡറേഷൻ അച്ചടക്കസമിതി നടത്തിയ അന്വേഷണത്തിനൊടുവിലാണ് അൽ വക്റ പ്രസിഡന്റിനെതിരെ നടപടി സ്വീകരിച്ചത്. ഫെബ്രുവരി 28 മുതൽ ആഗസ്റ്റ് 27 വരെ വക്റ ക്ലബ് പ്രസിഡന്റിന് ഇനി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ സാധിക്കില്ല.
കൂടാതെ മാധ്യമ പ്രസ്താവന, കായിക പെരുമാറ്റത്തിന്റെ പൊതുതത്ത്വങ്ങളുടെ ലംഘനം എന്നിവക്ക് ലക്ഷം റിയാൽ പിഴ ചുമത്താനും സമിതി തീരുമാനിച്ചു. ഖത്തർ ഫുട്ബാൾ അസോസിയേഷൻ അച്ചടക്കസമിതി അധ്യക്ഷൻ ഹസൻ അൽ ഹമ്മാദിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നടപടി. അതേസമയം, അൽ വക്റ-അൽ സദ്ദ് മത്സരവുമായി ബന്ധപ്പെട്ട് അൽ സദ്ദ് ടീമിനെതിരെയും അച്ചടക്കസമിതി നടപടി സ്വീകരിച്ചിട്ടുണ്ട്. ക്ലബ് താരങ്ങൾ എക്സിറ്റ് പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ഡിസിപ്ലിനറി റെഗുലേഷൻ ആർട്ടിക്കിൾ 2/58 പ്രകാരമാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.