ദോഹ: ക്യു.എൻ.ബി സ്റ്റാർസ് ലീഗിെൻറ ചാമ്പ്യൻമാരെ ഇന്നറിയാം. 21 റൗണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ 49 പോയൻറുമായി അൽ ദുഹൈലും 48 പോയൻറുമായി അൽ റയ്യാനുമാണ് ഇഞ്ചോടിഞ്ച് പോരാടുന്നത്. അതേസമയം, 22ാം റൗണ്ട് മത്സരങ്ങൾക്ക് ഇന്നലെ തുടക്കമായപ്പോൾ നിലവിലെ ചാമ്പ്യൻമാരായ അൽ സദ്ദ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
അൽ ഗറാഫയുമായി നടന്ന അവസാന മത്സരത്തിൽ ഓരോ ഗോളടിച്ച് സമനിലയിൽ പിരിയാനായിരുന്നു അൽ സദ്ദിെൻറ വിധി.
വൈകീട്ട് 7.30ന് അൽ ദുഹൈൽ അൽ അഹ്ലിയുമായും അൽ റയ്യാൻ അൽ വക്റയുമായാണ് ഏറ്റുമുട്ടുന്നത്. സമനിലയായാൽ പോലും കിരീട നേട്ടത്തിൽ കരിനിഴൽ വീഴുമെന്നിരിക്കെ വിജയത്തിൽ കുറഞ്ഞ ലക്ഷ്യമൊന്നും ദുഹൈലിനും റയാനുമുണ്ടാകില്ല.
ലഖ്വിയ, അൽ ജൈശ് ക്ലബുകൾ ലയിപ്പിച്ചതിന് ശേഷമുള്ള രണ്ടാം കിരീടത്തിലേക്കാണ് ദുഹൈൽ പന്തു തട്ടാനിറങ്ങുന്നതെങ്കിൽ ഒമ്പതാം കിരീടം ലക്ഷ്യംവെച്ചാണ് റയ്യാൻ പടയൊരുക്കം.
22 മത്സരങ്ങളിൽ 14 വിജയവും മൂന്ന് സമനിലയും അഞ്ചു തോൽവികളുമടക്കം 45 പോയൻറുമായാണ് സാവിയുടെ കീഴിലുള്ള അൽ സദ്ദ് സീസൺ അവസാനിപ്പിച്ചിരിക്കുന്നത്. സദ്ദുമായി സമനിലയിൽ പിരിഞ്ഞ അൽ ഗറാഫ 36 പോയൻറുമായി നാലാമത് ഫിനിഷ് ചെയ്തു.
22 മത്സരങ്ങളിൽ നിന്നായി 10 ജയവും ആറു സമനിലയുമാണ് ഗറാഫയുടെ സമ്പാദ്യം.
സ്റ്റാർസ് ലീഗിൽ ആദ്യ നാലിലെത്തുകയെന്നത് ഓരോ ടീമിനെ സംബന്ധിച്ചും വലിയ നേട്ടമാണെങ്കിൽ അൽ സദ്ദിെൻറ കാര്യത്തിൽ നേരെമറിച്ചാണ്. ടീമിെൻറ മൂന്നാം സ്ഥാനത്തിൽ കോച്ച് സാവി തൃപ്തനല്ല എന്നാണ് റിപ്പോർട്ടുകൾ. കിരീടനേട്ടം നഷ്ടമായതിൽ ദുഃഖമുണ്ടെന്നും ടീമിെൻറ പിഴവുകൾ കാരണമാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതെന്നും ഗറാഫയുമായുള്ള മത്സരത്തിന് മുമ്പ് സാവി മാധ്യമങ്ങളോട് പറഞ്ഞു.
മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ട ടീമല്ല അൽ സദ്ദ്. സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. അടുത്ത സീസണാണ് ഇനി ലക്ഷ്യം വെക്കുന്നത്. സാവി ശുഭാപ്തിയോടെ പ്രതികരിച്ചു.
ഖത്തർ സ്റ്റാർസ് ലീഗിെൻറ ചരിത്രത്തിൽ 14 തവണ ഒന്നാമതെത്തിയ അൽ സദ്ദാണ് ഏറ്റവും കൂടുതൽ കിരീടം നേടിയ ക്ലബ്. ഖത്തർ സ്പോർട്സ് ക്ലബും അൽ റയ്യാൻ ക്ലബുമാണ് എട്ട് കിരീടങ്ങളുമായി തൊട്ടു പിറകെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.