ക്രി​സ് എ​ൽ​കി​ക് എ​ന്ന ല​ബ​നീ​സ് കു​ട്ടി ഖ​ത്ത​റി​ൽ

അ​പൂ​ർ​വ​രോ​ഗം; ല​ബ​നീ​സ് കു​ട്ടി​യു​ടെ ചി​കി​ത്സ ഏ​റ്റെ​ടു​ത്ത് ഖ​ത്ത​ർ

ദോ​ഹ: മ​സ്കു​ല​ർ ഡി​സ്ട്രോ​ഫി എ​ന്ന അ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ച് നാ​ലു​വ​യ​സ്സു​ള്ള ല​ബ​നീ​സ് കു​ട്ടി​യു​ടെ ചി​കി​ത്സ ഏ​റ്റെ​ടു​ത്ത് ഖ​ത്ത​ർ. ക്രി​സ് എ​ൽ​കി​ക് എ​ന്ന കു​ട്ടി​യാ​ണ് പേ​ശി​ക​ൾ ദു​ർ​ബ​ല​പ്പെ​ടു​ക​യും ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ച​ല​ന ശേ​ഷി​യെ ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്ന രോ​ഗ​ത്തി​ന് ഇ​ര​യാ​യ​ത്. ല​ക്ഷ​ത്തി​ൽ പ​ത്തി​ൽ താ​ഴെ ആ​ളു​ക​ളി​ൽ മാ​ത്രം ക​ണ്ടു​വ​രു​ന്ന ഈ ​രോ​ഗം ചി​കി​ത്സി​ക്കാ​ൻ 30 ല​ക്ഷം ഡോ​ള​ർ ചെ​ല​വാ​കും. ഓ​ടാ​നും ചാ​ടാ​നും ന​ട​ക്കാ​നു​മു​ള്ള ക​ഴി​വി​ന് ത​ട​സ്സം നേ​രി​ടു​ന്ന​താ​ണ് ആ​ദ്യ ല​ക്ഷ​ണം. ര​ണ്ടോ മൂ​ന്നോ വ​യ​സ്സു​ള്ള​പ്പോ​ൾ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങും. രോ​ഗം ക്ര​മേ​ണ ശ്വാ​സ​കോ​ശ പേ​ശി​ക​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​ൽ രോ​ഗി​ക​ൾ സാ​ധാ​ര​ണ​യാ​യി ഇ​രു​പ​തു​ക​ളി​ൽ മ​രി​ക്കു​ന്നു. അ​ഞ്ചു​വ​യ​സ്സി​നു​ള്ളി​ൽ കൃ​ത്യ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യാ​ൽ ര​ക്ഷ​പ്പെ​ടാ​നാ​ണ് കൂ​ടു​ത​ൽ സാ​ധ്യ​ത. ല​ബ​നീ​സ് കു​ട്ടി ഇ​പ്പോ​ൾ ഖ​ത്ത​റി​ലെ സി​ദ്റ മെ​ഡി​സി​നി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. മ​നു​ഷ്യ​ത്വ​പ​ര​മാ​യ സ​മീ​പ​നം പു​ല​ർ​ത്തി​യ​തി​ന് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്കും പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​ക്കും ല​ബ​നാ​ൻ സാ​മൂ​ഹി​ക ക്ഷേ​മ മ​​ന്ത്രി ഹെ​ക്ട​ർ ഹ​ജ്ജാ​ർ ന​ന്ദി അ​റി​യി​ച്ചു. കു​ട്ടി​യു​ടെ ആ​രോ​ഗ്യം ര​ക്ഷി​ക്കാ​ൻ സാ​മ്പ​ത്തി​ക സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം ഓ​ൺ​ലൈ​ൻ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. കു​ടും​ബ​വും ഖ​ത്ത​ർ അ​ധി​കൃ​ത​ർ​ക്ക് ന​ന്ദി അ​റി​യി​ച്ചു.

Tags:    
News Summary - Qatar steps in to treat Lebanese child

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.