ദോഹ: ബലിപെരുന്നാളിനെ ആഘോഷപൂർവം വരവേൽക്കാനൊരുങ്ങി ഖത്തർ ടൂറിസം. ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ ജൂൺ 18, 19 തീയതികളിലായി രണ്ടു സംഗീതപരിപാടികളാണ് പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ചത്. 37ാം വയസ്സിൽ അന്തരിച്ച പ്രമുഖ തുനീഷ്യൻ ഗായിസ ദിക്റക്കുള്ള ആദരവായി ജൂൺ 18ന് ‘സിക്റ റിമൈൻസ്’ എന്ന പേരിൽ പ്രത്യേക ഷോ അരങ്ങേറും. മൊറോക്കൻ ഗായിക അസ്മ ലംനവാർ, തുനീഷ്യൻ നടിയും ഗായികയുമായ ഉമൈമ താലിബ് എന്നിവരാണ് ദിക്റക്കുള്ള ആദരവായി ഒരുക്കുന്ന ഷോയിൽ അൽ മയാസ തിയറ്റർ ഹാളിലെത്തുന്നത്.
ലൈലത് അൽ സമാൻ അൽ ജമീൽ എന്ന പേരിലാണ് രണ്ടാം ദിനമായ ജൂൺ 19ന് വേറിട്ട കലാവിരുന്നൊരുങ്ങുന്നത്. ഈജിപ്ഷ്യൻ കലാകാരി മിയ ഫറൂഖ്, റിഹാം അബ്ദുൽ ഹക്കീം എന്നിവരുടെ കൺസേർട്ടാണ് രണ്ടാം ദിനത്തിലെ സവിശേഷത. ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാവുന്നതാണ്. ജൂൺ 16നാണ് ഖത്തറിലെ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. പെരുന്നാളിനോടനുബന്ധിച്ച് ഒരുപിടി കലാപരിപാടികൾ തന്നെ ഖത്തർ ടൂറിസത്തിന്റെ നേതൃത്വത്തിൽ തയാറാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.