ദോഹ: ഖത്തറും തുർക്കിയും തമ്മിലെ സഹകരണവും സൗഹൃദവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായ സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി കൂടിക്കാഴ്ചക്ക് ഇസ്തംബൂൾ വേദിയായി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ വിവിധ മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങിയ ഉന്നത സംഘമാണ് ഖത്തറിനെ പ്രതിനിധാനംചെയ്തത്. വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചയും ധാരണപത്രങ്ങളിൽ ഒപ്പുവെക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും തുർക്കി വിദേശകാര്യമന്ത്രി മെവ്ലത് കവുസോഗ്ലുവും ചർച്ചനടത്തി. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിഷയങ്ങൾ ചർച്ചയായ കൂടിക്കാഴ്ചയിൽ യുക്രെയ്ൻ-റഷ്യ പ്രതിസന്ധിയും ഭക്ഷ്യധാന്യ ക്ഷാമം പരിഹരിക്കുന്നതിൽ തുർക്കിയുടെ പങ്കിനെ കുറിച്ചും സംസാരിച്ചു.
സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റിയുടെ എട്ടാമത് കൂടിക്കാഴ്ചക്കാണ് ഇസ്താംബൂൾ വേദിയായത്. കഴിഞ്ഞ വർഷം ദോഹയിൽ നടന്ന കൂടിക്കാഴ്ചയിൽ 12 പുതിയ കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.