ദോഹ: ഖത്തർ യൂനിവേഴ്സിറ്റിക്ക് വീണ്ടും ആഗോള അംഗീകാരം. ക്വാകരെല്ലി സൈമണ്ട്സിെൻറ (ക്യു.എസ്) വേള്‍ഡ് യൂനിവേഴ്സിറ്റി 2021ലെ റാങ്കിങ്ങിലാണ് ഖത്തര്‍ യൂനിവേഴ്സിറ്റി മികവ് നിലനിർത്തിയത്. കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, എന്‍ജിനീയറിങ്, കെമിക്കല്‍, അക്കൗണ്ടിങ് ആൻഡ് ഫിനാന്‍സ് എന്നീ വിഭാഗത്തിലാണ് ഖത്തര്‍ യൂനിവേഴ്സിറ്റി മികച്ച പ്രകടനം നടത്തിയത്.13 വ്യത്യസ്ത വിഷയങ്ങളില്‍ ഖത്തര്‍ സര്‍വകലാശാല ലോകത്തെ മികച്ച സര്‍വകലാശാലകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ശൃംഖലകളിലൊന്നാണ് ക്വാകരെല്ലി സൈമണ്ട്സ് (ക്യു.എസ്). മികച്ച ഇളംതലമുറ അന്താരാഷ്ട്ര സർവകലാശാലകളുടെ പട്ടികയിൽ അടുത്തിടെ ഖത്തർ യൂനിവേഴ്സിറ്റി 21ാം റാങ്ക് കരസ്ഥമാക്കിയിരുന്നു.
മുൻവർഷെത്ത റാങ്കിങ്ങിൽനിന്ന് 10 സ്ഥാനങ്ങൾ മുന്നോട്ടുകയറിയാണ് യൂനിവേഴ്സിറ്റി അന്താരാഷ്ട്ര തലത്തിൽ മികവ് തെളിയിച്ചത്.ടൈംസ് ഹയർ എജുക്കേഷൻ യങ് യൂനിവേഴ്സിറ്റി റാങ്കിങ്ങിൽ ഖത്തർ യൂനിവേഴ്സിറ്റി 73ാം റാങ്കിലുമെത്തിയിട്ടുണ്ട്. നേരേത്ത 79ൽ ആയിരുന്നു.അന്തർദേശീയ തലത്തിൽ 50 വയസ്സിന് താഴെയുള്ള സർവകലാശാലകളുടെ പട്ടികകളിലാണ് ഖത്തർ യൂനിവേഴ്സിറ്റിയുടെ ഈ അംഗീകാരം. അക്കാദമിക് റെപ്യൂട്ടേഷൻ, എംപ്ലോയർ റെപ്യൂട്ടേഷൻ, റിസർച്, ഫാക്കൽറ്റി സ്റ്റുഡൻറ്സ് അനുപാതം, അന്തർദേശീയ വിദ്യാർഥികൾ, അന്തർദേശീയ ഫാക്കൽറ്റികൾ എന്നീ മാനദണ്ഡങ്ങളാണ് ക്വാകരെല്ലി സൈമണ്ട്സ് റാങ്കിങ്ങിനായി അടിസ്ഥാനമാക്കിയത്. അതേസമയം ടീച്ചിങ്, റിസർച്, സിറ്റ്വേഷൻസ്, ഇൻറർനാഷനൽ ഔട്ട്ലുക്, ഇൻഡസ്ട്രി ഇൻകം എന്നിവയാണ് ടൈംസ് ഹയർ എജുക്കേഷൻ മികച്ച യുവ യൂനിവേഴ്സിറ്റികൾ നിർണയിക്കുന്നതിൽ മാനദണ്ഡമാക്കിയത്.ഈയടുത്തായി വിവിധ അന്താരാഷ്ട്ര പദവികളും മികച്ച റാങ്കിങ്ങുകളുമാണ് ഖത്തർ യൂനിവേഴ്സിറ്റി സ്വന്തമാക്കിയിരിക്കുന്നതെന്നും നേട്ടങ്ങളിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും പ്രസിഡൻറ് ഡോ. ഹസൻ ബിൻ ദിർഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.