ഇന്ത്യക്കാർക്ക്​ ​ക്വാറന്‍റീൻ ഒഴിവാക്കി ഖത്തർ

ദോഹ: ഖത്തറിലെ ഇന്ത്യൻസമൂഹം ഉൾപ്പെടെയുള്ള പ്രവാസികൾ കാത്തു കാത്തിരുന്ന സന്തോഷവാർത്തയെത്തി. വാക്സിൻ സ്വീകരിച്ച ​റെസിഡന്‍റായ യാത്രക്കാർക്ക്​ ക്വാറന്‍റീനും, യാത്രക്ക്​ മുമ്പുള്ള ​പി.സി.ആർ പരിശോധനയും ഒഴിവാക്കികൊണ്ട്​ യാത്രാ നയത്തിൽ പരിഷ്​കാരം പ്രഖ്യാപിച്ച്​ പൊതുജനാരോഗ്യ മന്ത്രാലയം. ഫെബ്രുവരി 28 രാത്രി ഏഴ്​ മണിയോടെ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ നിർദേശം പ്രകാരം ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വാക്​സിൻ സ്വീകരിച്ച താമസക്കാർക്ക്​ ക്വാറന്‍റീൻ ഇല്ലാതെ തന്നെ ഖത്തറിൽ എത്താൻ കഴിയും. ഇവരെ യാത്രക്ക്​ മുമ്പുള്ള പി.സി.ആർ പരിശോധനയിൽ നിന്നും ഒഴിവാക്കി. അതേസമയം, ഖത്തറിലെത്തി 24 മണിക്കൂറിനുള്ളിൽ റാപിഡ്​ ആന്‍റിജൻ ​പരിശോധനക്ക്​ വിധേയരാവണം.

പ്രധാന മാറ്റങ്ങൾ

-കോവിഡ്​ തോത്​ അനുസരിച്ച്​ നിശ്​ചയിച്ച രാജ്യങ്ങളെ ഗ്രീൻ, റെഡ്​, എക്സപ്​ഷണൽ റെഡ്​ ലിസ്റ്റ്​ എന്നിങ്ങനെയുള്ള തരംതിരിവിൽ മാറ്റം. ഇനി മുതൽ ഇന്ത്യ ഉൾപ്പെടെ ഒമ്പത്​ രാജ്യങ്ങൾ 'റെഡ്​ ഹെൽത്​ മെഷ്വേർസ്​' പട്ടികയിൽ. ​ഗ്രീൻ, റെഡ്​ ലിസ്റ്റുകൾ ഒഴിവാക്കി. പകരം 'സ്റ്റാൻഡേർഡ്​ ഹെൽത്​ മെഷ്വേർസ്​' ആയി ഇവ ലിസ്റ്റ്​ചെയ്തു.

-​'റെഡ്​ ഹെൽത്​ മെഷ്വേർസ്​' രാജ്യങ്ങൾ: ഇന്ത്യ, ബംഗ്ലാദേശ്​, ഈജിപ്ത്​, ജോർജിയ, ജോർഡൻ, നേപ്പാൾ, പാകിസ്താൻ, ഫിലിപ്പിൻസ്​, ശ്രീലങ്ക.

-ഇന്ത്യ ഉൾപ്പെടെ 'റെഡ്​ ഹെൽത്​' രാജ്യങ്ങളിൽ നിന്നും ഖത്തർ അംഗീകൃത വാക്സിൻ സ്വീകരിച്ച ​റെസിഡന്‍റ്​സിനും ഖത്തർ പൗരന്മാർക്കും ഇനി ക്വാറന്‍റീൻ വേണ്ട. യാത്രക്ക്​ മുമ്പ്​ പി.സി.ആർ. പരിശോധനയും ആവശ്യമില്ല. ​കോവിഡ്​ മുക്​തി നേടിയവർക്കും ഇളവ്​ ബാധകമാവും. രണ്ടാം ഡോസോ, ബൂസ്റ്റർ ഡോസോ​ സ്വകരിച്ച്​ 14 ദിവസം മുതൽ ഒമ്പത്​ മാസം വരെ വാക്സിനേഷൻ സ്റ്റാറ്റസ്​ നിലനിൽക്കും.

-ഇന്ത്യ ഉൾപ്പെടെ 'റെഡ്​ ഹെൽത്​' രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ വാക്സിനേറ്റഡ്​ ആണെങ്കിൽ ഒരു ദിവസം ക്വാറന്‍റീൻ ആവശ്യമാണ്​. യാത്രക്ക്​ 48 മണിക്കൂറിനുള്ളിലെ പി.സി.ആർ പരിശോധനാ ഫലവും നിർബന്ധം. ഖത്തറിലെത്തിയ ശേഷം റാപിഡ്​ ആന്‍റിജൻ പരിശോധന പൂർത്തിയാക്കിയ ശേഷം പുറത്തിറങ്ങാം. 

Tags:    
News Summary - Qatar waives quarantine for Indians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.