ഇന്ത്യക്കാർക്ക് ക്വാറന്‍റീൻ ഒഴിവാക്കി ഖത്തർ
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻസമൂഹം ഉൾപ്പെടെയുള്ള പ്രവാസികൾ കാത്തു കാത്തിരുന്ന സന്തോഷവാർത്തയെത്തി. വാക്സിൻ സ്വീകരിച്ച റെസിഡന്‍റായ യാത്രക്കാർക്ക് ക്വാറന്‍റീനും, യാത്രക്ക് മുമ്പുള്ള പി.സി.ആർ പരിശോധനയും ഒഴിവാക്കികൊണ്ട് യാത്രാ നയത്തിൽ പരിഷ്കാരം പ്രഖ്യാപിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. ഫെബ്രുവരി 28 രാത്രി ഏഴ് മണിയോടെ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ നിർദേശം പ്രകാരം ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വാക്സിൻ സ്വീകരിച്ച താമസക്കാർക്ക് ക്വാറന്‍റീൻ ഇല്ലാതെ തന്നെ ഖത്തറിൽ എത്താൻ കഴിയും. ഇവരെ യാത്രക്ക് മുമ്പുള്ള പി.സി.ആർ പരിശോധനയിൽ നിന്നും ഒഴിവാക്കി. അതേസമയം, ഖത്തറിലെത്തി 24 മണിക്കൂറിനുള്ളിൽ റാപിഡ് ആന്‍റിജൻ പരിശോധനക്ക് വിധേയരാവണം.
പ്രധാന മാറ്റങ്ങൾ
-കോവിഡ് തോത് അനുസരിച്ച് നിശ്ചയിച്ച രാജ്യങ്ങളെ ഗ്രീൻ, റെഡ്, എക്സപ്ഷണൽ റെഡ് ലിസ്റ്റ് എന്നിങ്ങനെയുള്ള തരംതിരിവിൽ മാറ്റം. ഇനി മുതൽ ഇന്ത്യ ഉൾപ്പെടെ ഒമ്പത് രാജ്യങ്ങൾ 'റെഡ് ഹെൽത് മെഷ്വേർസ്' പട്ടികയിൽ. ഗ്രീൻ, റെഡ് ലിസ്റ്റുകൾ ഒഴിവാക്കി. പകരം 'സ്റ്റാൻഡേർഡ് ഹെൽത് മെഷ്വേർസ്' ആയി ഇവ ലിസ്റ്റ്ചെയ്തു.
-'റെഡ് ഹെൽത് മെഷ്വേർസ്' രാജ്യങ്ങൾ: ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത്, ജോർജിയ, ജോർഡൻ, നേപ്പാൾ, പാകിസ്താൻ, ഫിലിപ്പിൻസ്, ശ്രീലങ്ക.
-ഇന്ത്യ ഉൾപ്പെടെ 'റെഡ് ഹെൽത്' രാജ്യങ്ങളിൽ നിന്നും ഖത്തർ അംഗീകൃത വാക്സിൻ സ്വീകരിച്ച റെസിഡന്റ്സിനും ഖത്തർ പൗരന്മാർക്കും ഇനി ക്വാറന്‍റീൻ വേണ്ട. യാത്രക്ക് മുമ്പ് പി.സി.ആർ. പരിശോധനയും ആവശ്യമില്ല. കോവിഡ് മുക്തി നേടിയവർക്കും ഇളവ് ബാധകമാവും. രണ്ടാം ഡോസോ, ബൂസ്റ്റർ ഡോസോ സ്വകരിച്ച് 14 ദിവസം മുതൽ ഒമ്പത് മാസം വരെ വാക്സിനേഷൻ സ്റ്റാറ്റസ് നിലനിൽക്കും.
-ഇന്ത്യ ഉൾപ്പെടെ 'റെഡ് ഹെൽത്' രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ വാക്സിനേറ്റഡ് ആണെങ്കിൽ ഒരു ദിവസം ക്വാറന്‍റീൻ ആവശ്യമാണ്. യാത്രക്ക് 48 മണിക്കൂറിനുള്ളിലെ പി.സി.ആർ പരിശോധനാ ഫലവും നിർബന്ധം. ഖത്തറിലെത്തിയ ശേഷം റാപിഡ് ആന്‍റിജൻ പരിശോധന പൂർത്തിയാക്കിയ ശേഷം പുറത്തിറങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.