ലു​സൈ​ലി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​മാ​യി മാ​റു​ന്ന അ​ൽ മ​ഹ ഐ​ല​ൻ​ഡ്

അറേബ്യൻ ട്രാവൽ മാർക്കറ്റ് വിനോദ വികസന പരിപാടികളുമായി ഖത്തർ

ദോ​ഹ: മേ​യ് ഒ​ന്ന് മു​ത​ൽ നാ​ലു​വ​രെ ദു​ബൈ വേ​ൾ​ഡ് ട്രേ​ഡ് സെ​ന്റ​റി​ൽ ന​ട​ക്കു​ന്ന 30ാമ​ത് അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ൽ (എ.​ടി.​എം) വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ഖ​ത്ത​ർ അ​വ​ത​രി​പ്പി​ക്കും. എ.​ടി.​എ​മ്മി​ൽ ഹോ​സ്പി​റ്റാ​ലി​റ്റി, വി​നോ​ദ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ 43 പ​ങ്കാ​ളി​ക​ളു​ടെ പ്ര​തി​നി​ധി സം​ഘ​ത്തെ​യാ​യി​രി​ക്കും ഖ​ത്ത​ർ ന​യി​ക്കു​ക.

 

ഖ​ത്ത​ർ ടൂ​റി​സം

സി.​ഒ.​ഒ ബെ​ർ​തോ​ൾ​ഡ് ട്രെ​ങ്ക​ൽ

ആ​ധു​നി​ക​ത​യു​ടെ​യും സാം​സ്‌​കാ​രി​ക ത​നി​മ​യു​ടെ​യും അ​തു​ല്യ​മാ​യ ഘ​ട​ന​യി​ലാ​യി​രി​ക്കും 630 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള ഖ​ത്ത​ർ ടൂ​റി​സ​ത്തി​ന്റെ പ​വി​ലി​യ​ൻ ത​യാ​റാ​ക്കു​ന്ന​ത്. യാ​ത്ര​ക്കും വി​നോ​ദ​ത്തി​നു​മാ​യി ഒ​രു മു​ൻ​നി​ര ആ​ഗോ​ള ഡെ​സ്റ്റി​നേ​ഷ​നാ​യി മു​ന്നേ​റാ​നു​ള്ള രാ​ജ്യ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത​യെ​യാ​ണ് ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ലെ ഖ​ത്ത​റി​ന്റെ പ​ങ്കാ​ളി​ത്ത​ത്തെ സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ലും ലോ​കോ​ത്ത​ര വി​നോ​ദ​സ​ഞ്ചാ​ര ല​ക്ഷ്യ​സ്ഥാ​ന​മെ​ന്ന നി​ല​യി​ൽ ഖ​ത്ത​റി​ന്റെ വാ​ഗ്ദാ​ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ലും ഏ​റെ സ​ന്തു​ഷ്ട​രാ​ണെ​ന്ന് ഖ​ത്ത​ർ ടൂ​റി​സം ചീ​ഫ് ഓ​പ​റേ​റ്റി​ങ് ഓ​ഫി​സ​ർ ബെ​ർ​തോ​ൾ​ഡ് ട്രെ​ങ്ക​ൽ പ​റ​ഞ്ഞു. എ.​ടി.​എ​മ്മി​ലെ ഖ​ത്ത​റി​ന്റെ വേ​റി​ട്ടു​നി​ൽ​ക്കു​ന്ന പ​വി​ലി​യ​ൻ സ​ന്ദ​ർ​ശി​ക്കാ​നും രാ​ജ്യ​ത്തി​ന്റെ ത​ന​ത് സാം​സ്‌​കാ​രി​ക, ആ​തി​ഥ്യ മ​ര്യാ​ദ​ക​ൾ അ​നു​ഭ​വി​ച്ച​റി​യു​ന്ന​തി​നും മേ​ഖ​ല​യി​ലെ പ്ര​ഫ​ഷ​ന​ലു​ക​ളെ ക്ഷ​ണി​ക്കു​ക​യാ​ണെ​ന്നും ട്രെ​ങ്ക​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഖ​ത്ത​റി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ മു​ന്നേ​റ്റ​ങ്ങ​ളും നൂ​ത​ന സം​രം​ഭ​ങ്ങ​ളും ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നും പ​രി​പാ​ടി​യി​ലു​ട​നീ​ളം പ്ര​ധാ​ന പ​ങ്കാ​ളി​ക​ളു​മാ​യു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സാ​ധി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഖ​ത്ത​ർ ടൂ​റി​സം പ​വി​ലി​യ​നി​ൽ കൂ​റ്റ​ൻ തി​മിം​ഗ​ല സ്രാ​വി​ന്റെ രൂ​പം സ്ഥാ​പി​ക്കും. അ​തോ​ടൊ​പ്പം വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ഈ ​ജീ​വി​ക​ളു​ടെ ഭം​ഗി വ​ള​രെ അ​ടു​ത്ത് കാ​ണാ​നും അ​റി​യാ​നു​മു​ള്ള അ​വ​സ​ര​വു​മൊ​രു​ക്കും. ഐ​ക്ക​ണി​ക് ഖ​ത്ത​രി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ചി​ത്ര​മെ​ടു​ക്കാ​നാ​യി സ​ന്ദ​ർ​ശ​ക​ർ​ക്ക് ഒ​രു ഓ​ഗ്മെ​ൻ​ഡ് റി​യാ​ലി​റ്റി ഫോ​ട്ടോ ബൂ​ത്തും

ഇ​തി​ലു​ൾ​പ്പെ​ടു​ത്തും. 360 ഡി​ഗ്രി​യി​ൽ ഖ​ത്ത​റി​ന്റെ ടൂ​റി​സം ആ​ക​ർ​ഷ​ണ​ങ്ങ​ളെ അ​ടു​ത്ത​റി​യു​ന്ന​തി​നാ​യി ഇ​മ്മേ​ഴ്‌​സീ​വ് റൂ​മും പ​വി​ലി​യ​നി​ൽ സ​ജ്ജ​മാ​ക്കും.

Tags:    
News Summary - Qatar with Arabian travel market entertainment development programs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.