ദോഹ: 2022ലെ ഖത്തർ ലോകകപ്പിനുള്ള യൂറോപ്യൻ മേഖല യോഗ്യതാ മത്സരങ്ങൾക്കുള്ള ഗ്രൂപ് നറുക്കെടുപ്പ് നടക്കാനിരിക്കെ ഓരോ പോട്ടുകളിലെയും ടീമുകളെ ഫിഫ പ്രഖ്യാപിച്ചു.
ഫിഫ റാങ്കിങ്ങിൽ മുന്നിലുള്ള ബെൽജിയം തന്നെയാണ് ഒന്നാമത്. പോട്ട് ഒന്നിൽ ബെൽജിയത്തോടൊപ്പം ഫ്രാൻസ്, ഇംഗ്ലണ്ട്, പോർചുഗൽ, സ്പെയിൻ, ഇറ്റലി, െക്രായേഷ്യ, ഡെന്മാർക്ക്, ജർമനി, നെതർലൻഡ്സ് എന്നിവരുമുണ്ട്. പോട്ട് രണ്ടിൽ സ്വിറ്റ്സർലൻഡ്, പോളണ്ട്, വെയിൽസ്, ഒാസ്ട്രിയ, യു ക്രെയ്ൻ, സെർബിയ, തുർക്കി, സ്ലോവാക്യ, റുമേനിയ എന്നിവരും മൂന്നാം നമ്പർ പോട്ടിൽ റഷ്യ, ഹംഗറി, അയർലൻഡ്, ചെക് റിപ്പബ്ലിക്, നോർവേ, നോർതേൺ അയർലൻഡ്, ഐസ്ലൻഡ്, സ്കോട്ട്ലൻഡ്, ഗ്രീസ്, ഫിൻലൻഡ് എന്നിവരും ഇടം പിടിച്ചു.
മറ്റു പോട്ടുകളിലെ ടീമുകൾ:
പോട്ട് 4 - ബോസ്നിയ ഹെർസോഗൊവിന, സ്ലൊവീനിയ, മോണ്ടിനെേഗ്രാ, നോർത്ത് മാസിഡോണിയ, അൽബേനിയ, ബൾഗേറിയ, ഇസ്രായേൽ, ബെലറൂസ്, ജോർജിയ, ലക്സംബർഗ്
പോട്ട് 5- അർമേനിയ, സൈപ്രസ്, ഫെറോ ഐലൻഡ്സ്, അസർബൈജാൻ, എസ്തോണിയ, കൊസോവോ, കസാഖ്സ്താൻ, ലിേത്വനിയ, ലാത്വിയ, അൻഡോറ പോട്ട് 6- മാൾട്ട, മൾഡോവ, ജിബ്രാൾട്ടർ, സാൻ മരിനോ, ലൈഷ്റ്റെൻസ്റ്റെൻ.
ഗ്രൂപ് എ മുതൽ ജെ വരെയുള്ള ഗ്രൂപ്പുകളാണുണ്ടായിരിക്കുകയെന്നും ആദ്യ ടീം ഗ്രൂപ് എ.യിലേക്കും തുടർന്ന് ഗ്രൂപ് ബി, സി എന്ന ക്രമത്തിൽ ഓരോ ഗ്രൂപ്പുകളിലേക്കും എത്തും. ഗ്രൂപ് എഫ് മുതൽ ജെ വരെയുള്ള ഗ്രൂപ്പുകളിലേക്ക് അവസാന പോട്ടിലുള്ള അഞ്ച് ടീമുകളും എത്തപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.