ദോഹ: 17 മാസത്തിനപ്പുറം കൊടിയേറുന്ന ഫുട്ബാൾ ലോകകപ്പിന് എല്ലാ അർഥത്തിലും ഒരുങ്ങുകയാണ് ഖത്തർ. സ്റ്റേഡിയങ്ങളും റോഡുകളും മറ്റുസജ്ജീകരണങ്ങളുമായി അടിസ്ഥാന സൗകര്യ വികസനം 90 ശതമാനം പൂർത്തിയാക്കിക്കഴിഞ്ഞു. ഇതിനിടയിൽ തങ്ങളുടെ ജീവനക്കാർക്ക് വലിയ ഫുട്ബാൾ മേളയുടെ സംഘാടനത്തിൽ പരിചയസമ്പത്ത് ഉറപ്പിക്കാനും മറന്നില്ല.
11 രാജ്യങ്ങളിലായി പുരോഗമിക്കുന്ന യൂറോ കപ്പ് ഫുട്ബാളിന് 27 അംഗ സംഘത്തെ നിയോഗിച്ചാണ് 2022 ഫിഫ ലോകകപ്പിെൻറ സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്.സി) തയാറെടുപ്പിന് നേരിട്ടുള്ള കൂടുതൽ ഊർജം പകർന്നത്. ജൂൺ 11ന് ആരംഭിച്ച് ജൂൈല 11ന് സമാപിക്കുന്ന യൂറോകപ്പിെൻറ 11 വേദികളിലും ഖത്തർ ലോകകപ്പ് സമിതിയുടെ ജീവനക്കാർ സജീവമായുണ്ട്.
മത്സര നടത്തിപ്പ്, സ്റ്റേഡിയങ്ങളുടെ ക്രമീകരണം, കാണികളുടെയും ഒഫീഷ്യലുകളുടെയും സൗകര്യങ്ങൾ, തുടങ്ങി മുഴുവൻ മേഖലകളിലും രാജ്യാന്തര മത്സരത്തിെൻറ പരിചയസമ്പത്ത് ഉറപ്പിക്കുകയാണ് ലക്ഷ്യം. നേരത്തേ 2014 ബ്രസീൽ, 2018 റഷ്യ ഫിഫ ലോകകപ്പുകൾക്കും ഖത്തർ തങ്ങളുടെ സംഘത്തെ നിയോഗിച്ചിരുന്നു.
ഖത്തർ ലോകകപ്പിെൻറ നോൺകോമ്പിറ്റീഷൻ വെന്യൂ പ്ലാനിങ് ആൻഡ് ഓപറേഷൻസ് സീനിയർ മാനേജറാണ് ഐഷ അൽ ജഹാനി. യൂറോ കപ്പിൽ ഗ്രൂപ് 'ബി', 'ഇ' വിഭാഗങ്ങളിലെ മത്സരങ്ങൾ നടക്കുന്ന റഷ്യയിലെ സെൻറ് പീേറ്റഴ്സ്ബർഗ് സ്റ്റേഡിയത്തിെല വി.െഎ.പി വെന്യൂ മാനേജറായാണ് ഐഷ ജഹാനിയുടെ ജോലി.
'തുടർച്ചയായ പരിശീലനം മികച്ചതാക്കും എന്നാണല്ലോ. വലിയ ടൂർണമെൻറുകളിൽ വ്യത്യസ്തരായ സംഘാടകർക്കൊപ്പമുള്ള തൊഴിൽ അനുഭവം ഞങ്ങളെ കൂടുതൽ മെച്ചപ്പെടുത്തും. ലോകകപ്പിന് വേദിയായ സെൻറ്പീറ്റേഴ്സ് ബർഗിലെ ജോലി അടുത്തവർഷത്തെ ലോകകപ്പിനുള്ള തയാറെടുപ്പിൽ വ്യക്തിപരമായി തന്നെ മികച്ച അനുഭവമാണ്. അറബ് കപ്പിനും ലോകകപ്പിനും ഈ പരിചയം ഗുണംചെയ്യും' ഐഷ ജഹാനി പറയുന്നു.
ഖത്തർ ലോകകപ്പിെൻറ ഗെസ്റ്റ് മാനേജ്മെൻറ് വിഭാഗത്തിലെ മാനേജരാണ് സമാ റൂബി. യൂറോകപ്പിൽ നെതർലൻഡ്സിലെ യൊഹാൻ ക്രൈഫ് അറീനയിൽ ഡച്ച് ഫുട്ബാൾ അസോസിയേഷൻ- യുവേഫ എന്നിവരുടെ ഗെസ്റ്റ് ലൈസൺ ഒാഫിസറായാണ് ഇവരുടെ പ്രവർത്തനം. ഡച്ച് രാജാവും രാജ്ഞിയും ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോയും ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾക്ക് വേണ്ട സൗകര്യമൊരുക്കേണ്ടതിെൻറ ഉത്തരവാദത്തെം.
മത്സരിക്കുന്ന ടീമുകളുടെ ദേശീയ ഫെഡറേഷൻ പ്രതിനിധികളുടെ യോഗം, മത്സര ദിനത്തിൽ അവരുടെ ഇരിപ്പിടം ഉൾപ്പെടെയുള്ള കാര്യങ്ങളും ഇവരുടെ ചുമതലയാണ്. 'വി.വി.െഎ.പി അതിഥികൾക്ക് ആവശ്യമായ സൗകര്യമൊരുക്കൽ വലിയ അനുഭവമാണ്. അവസാന മിനിറ്റുകളിൽ ലഭിക്കുന്ന നിർദേശത്തിനനുസരിച്ച് കാര്യങ്ങൾ ചെയ്യുന്നത് ഉൾപ്പെടെയുള്ള വെല്ലുവിളികളുമുണ്ട്' -സമാ റൂബി പറയുന്നു.
സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെയാണ് ഖത്തർ ലോകകപ്പിെൻറ ഒരുക്കം. അതിനുള്ള എല്ലാ തയാറെടുപ്പും സുപ്രീം കമ്മിറ്റി നേതൃത്വത്തിൽ നടക്കുന്നു. അതിെൻറ ഭാഗമായാണ് യൂറോകപ്പിെൻറ സുരക്ഷ സംവിധാനങ്ങൾ അടുത്തുനിന്ന് പരിചയിക്കാനും അറിയാനുമായി ഹമദ് അൽ സുലൈതിയും നാസർ അൽ സെയാറയും സ്പെയിനിലെ സെവിയ്യയിലും റുമാനിയയിലെ ബുഷാറെസ്റ്റിലും യൂറോകപ്പിെൻറ ഭാഗമാവുന്നത്. 'യുവേഫ പോലെ വലിയൊരു സംവിധാനത്തിനൊപ്പം ജോലിചെയ്യുന്നത് അഭിമാനകരമാണ്.
നിരവധി വൻ ടൂർണമെൻറുകളുടെ സംഘാടന പരിചയവും ശൈലിയും ഞങ്ങൾക്ക് ഗുണകരമാവും. ഖത്തർ ലോകകപ്പിെൻറ സന്നാഹത്തിനും നല്ലതാണ്' -2022 ലോകകപ്പിെൻറ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഒാപറേഷൻ കമ്മിറ്റി കമ്യൂണിക്കേഷൻ ഒാഫിസറായ നാസൽ അൽ സെയാറ പറയുന്നു.
ഖത്തർ ലോകകപ്പിെൻറ സുരക്ഷ വിഭാഗം കോഒാഡിനേഷൻ ആൻഡ് ഫോളോഅപ്പിൽ ഡെപ്യൂട്ടി ഹെഡ് ആയ ഹമദ് അൽ സുലൈതിക്ക് സെവിയ്യയിൽ കോവിഡ് പശ്ചാത്തലത്തിലെ ആരോഗ്യ സുരക്ഷ വിഭാഗത്തിലാണ് ചുമതല.
ഖത്തർ ലോകകപ്പ് വേദികളിലൊന്നായ അൽ തുമാമ സ്റ്റേഡിയത്തിെൻറ വെന്യൂ മാനേജറായ അൽ സാദി കോപൻഹേഗനിലെ പാർകൻ സ്റ്റേഡിയത്തിെൻറ അസിസ്റ്റൻറ് വെന്യൂ മാനേജറാണ്. ബെൽജിയം, ഡെന്മാർക് ടീമുകളുടെ മത്സര വേദി. ഇവിടത്തെ അനുഭവം വലിയ ആത്മവിശ്വാസമാണെന്ന് അദ്ദേഹം പറയുന്നു.
'ഒരു മത്സരത്തിനായി വേദി എങ്ങനെ ഒരുക്കണമെന്നതിെൻറ വലിയ പാഠമാണ് യൂറോ കപ്പ്. വേദിയുടെ ദൈനംദിന ഓപറേഷൻ, കാണികളുടെ വരവ്, മീഡിയബ്രോഡ്കാസ്റ്റ് സെൻറർ, വി.ഐ.പികളുടെ യാത്രയും സജ്ജീകരണങ്ങളും തുടങ്ങി ഒരുകൂട്ടം ജോലികൾ സമ്മർദങ്ങൾക്കിടയിലും പൂർത്തിയാക്കാൻ കഴിയുേമ്പാൾ സന്തോഷമാണ്. ഈ അനുഭവങ്ങൾ ലോകകപ്പിലെ ഉത്തരവാദിത്തം എളുപ്പമാക്കും' സലാഹ് അൽ സാദി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.