ദോഹ: ഗസ്സയിലെ ഇസ്രായേൽ അതിക്രമത്തിനെതിരെ ഖത്തർ ജനതയുടെ ഐക്യദാർഢ്യവുമായി കതാറ ആംഫി തിയറ്ററിൽ മഹാ സംഗമം. ദോഹ ഇന്റർ നാഷനൽ സെന്റർ ഫോർ ഇന്റർ ഫെയ്ത്ത് ഡയലോഗിന്റെ (ഡി.ഐ.സി.ഐ.ഡി) നേതൃത്വത്തിലാണ് ‘ഗസ്സയിലെ യുദ്ധത്തിനെതിരെ ഒരുമിച്ച്’ എന്ന തലക്കെട്ടിൽ സർവമത, മാനുഷിക ഐക്യദാർഢ്യ സംഗമത്തിൽ ആയിരങ്ങൾ പങ്കെടുത്തത്. ഡി.ഐ.സി.ഐ.ഡി ചെയർമാൻ പ്രഫ. ഇബ്രാഹിം സാലിഹ് അൽ നുഐമി സംഗമത്തിന് നേതൃത്വം നൽകി.
ആന്ദാരെ ഓൾട്രെ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ സഹസ്ഥാപകനും റിവ ഗ്രൂപ് ചീഫ് എക്‌സിക്യൂട്ടിവുമായ എലിസബത്ത് മരസ്‌കാൽച്ചി, ഖത്തറിലെ ക്രിസ്ത്യൻ ചർച്ചുകളുടെയും മറോണൈറ്റുകളുടെയും പാത്രിയാർക്കൽ ദൂതൻ സംഘാടക സമിതി ചെയർമാൻ ഫാ. ഷാർബൽ മിഹന്ന, ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദ് ഇമാമും ഔഖാഫ് പ്രതിനിധിയുമായ ശൈഖ് അബ്ദുല്ല മുഹമ്മദ് അൽ നഅ്മ, ക്രിസ്ത്യൻ ചർച്ചസ് സ്റ്റിയറിങ് കമ്മിറ്റി - ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ആർച്ച് ബിഷപ് മകാരിയോസ് മാവോഗ്രിയാനകിസ്, കുടുംബ കോടതിയിലെ ഫാമിലി റി കൺസിലിയേഷൻ കാര്യാലയ മേധാവി ശൈഖ് അഹ്മദ് അൽ ബുഐനൻ, ക്രിസ്ത്യൻ ചർച്ചസ് സ്റ്റിയറിങ് കമ്മിറ്റി-ആംഗ്ലിക്കൻ ചർച്ച് മേധാവി ഫാ. ബേഡ റോബിൾസ്, അബ്ദുല്ല ബിൻ സൈദ് ആൽ മഹ്മൂദ് ഇസ്‍ലാമിക് കൾച്ചറൽ സെന്റർ പ്രതിനിധി ശൈഖ് അബ്ദുസ്സലാം ബസിയൂനി, വിദേശത്തുള്ള ഫലസ്തീനികൾക്കായുള്ള പോപ്പുലർ കോൺഫറൻസ് ജനറൽ സെക്രട്ടേറിയറ്റ് അംഗം മയ്‌സാ വാഇൽ അബുഹിലാൽ എന്നിവർ സംഗമത്തെ അഭിസംബോധന ചെയ്തു. ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഗസ്സ മുനമ്പിലെ യുദ്ധത്തിനെതിരെയും ഖത്തർ പൗരന്മാരും പ്രവാസികളും മറ്റു മതസ്ഥരുമടക്കം നൂറുക്കണക്കിന് ആളുകൾ ആംഫി തിയറ്ററിൽ ഒരുമിച്ചു.
ഗസ്സയിലെ ആശുപത്രികളിലെ ബോംബാക്രമണം, ലജ്ജാകരമായ മാനുഷിക കുറ്റകൃത്യങ്ങൾ, കുട്ടികൾക്കെതിരായ ആക്രമണം തുടങ്ങിയവക്കെതിരെ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ചവർ കടുത്ത ഭാഷയിൽ അപലപിച്ചു. ഫലസ്തീൻ ജനതക്കെതിരായ ഇസ്രായേൽ ആക്രമണത്തിൽ മാനുഷിക നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഡി.ഐ.സി.ഐ.ഡി ഐക്യദാർഢ്യ സംഗമത്തിന് ആഹ്വാനം ചെയ്തത്. ഗസ്സയെ പിന്തുണക്കാൻ മുസ്‍ലിം ആകേണ്ടതില്ല, നിങ്ങൾക്ക് വേണ്ടത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.