ദോഹ: അനധികൃത ടാക്സി സർവിസുകൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഖത്തർ ഗതാഗത മന്ത്രാലയം. രാജ്യത്ത് ആറ് ട്രാൻസ്പോർട്ട് കമ്പനികൾക്കു മാത്രമാണ് റൈഡ്-ഹെയ്ലിങ് സർവിസുകളായി പ്രവർത്തിക്കാനുള്ള ലൈസൻസുള്ളതെന്നും മറ്റുള്ളവ നിയമവിരുദ്ധമാണെന്നും ഗതാഗത മന്ത്രാലയം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ‘എക്സി’ലെ പോസ്റ്റിലൂടെ അറിയിച്ചു. അംഗീകാരമില്ലാത്ത എല്ലാതരം ടാക്സി സർവിസുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഉബർ, കർവ ടെക്നോളജീസ്, ക്യു ഡ്രൈവ്, ബദർ, ആബർ, സൂം റൈഡ് എന്നിവയാണ് ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ വഴി യാത്രാസേവനങ്ങൾക്ക് ലൈസൻസുള്ള സ്ഥാപനങ്ങൾ.
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കും അനധികൃത ടാക്സികൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.