മതകാര്യ മന്ത്രാലയവും ഹമദ്​ മെഡിക്കൽ കോർപറേഷനും ചേർന്ന്​ ഫലസ്​തീനിലെ കുട്ടികൾക്ക്​ കോക്ലിയർ ഇംപ്ലാൻറ്​ ശസ്​ത്രക്രിയ നടത്തിയപ്പോൾ

ഖത്തറി​െൻറ കരുതൽ: ഫലസ്​തീൻ കുട്ടികൾക്ക്​ ഇനി കേൾക്കാം

ദോഹ: ഖത്തർ ഔഖാഫ് ഇസ്​ലാമികകാര്യ മന്ത്രാലയത്തി​െൻറയും ഹമദ് മെഡിക്കൽ കോർപറേഷ​​െൻറയും സഹകരണത്തോടെ ഫലസ്​തീനിലെ കേൾവിശക്തി കുറഞ്ഞ 50 കുട്ടികളിൽ കോക്ലിയർ ഇംപ്ലാൻറ് ശസ്​ത്രക്രിയ നടത്തി. ഔഖാഫ് മന്ത്രാലയത്തിന് കീഴിലെ ജനറൽ അഡ്മിനിസ്​േട്രഷൻ ഓഫ് എൻഡോവ്മെൻറ്സും പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിൽ ഹമദ് മെഡിക്കൽ കോർപറേഷനും തമ്മിലെ സഹകരണക്കരാറി​െൻറ ഭാഗമായാണ് ശസ്​ത്രക്രിയകൾ പൂർത്തിയാക്കിയത്. ഫലസ്​തീൻ റെഡ്ക്രസൻറ് സൊസൈറ്റിക്ക് കീഴിലെ അൽ ഖുദ്സ്​ ആശുപത്രിയിൽ ശസ്​ത്രക്രിയയും തുടർചികിത്സകളും പൂർത്തിയാക്കിയതായി ജനറൽ അഡ്മിനിസ്​േട്രഷൻ ഓഫ് എൻഡോവ്മെൻറ് അസി. ഡയറക്ടർ ജനറൽ സഅദ് ബിൻ ഒംറാൻ അൽ കുവാരി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

മൂന്ന് മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികളിലാണ് കോക്ലിയർ ഇംപ്ലാൻറ് ശസ്​ത്രക്രിയ നടത്തിയത്​. മതകാര്യ മന്ത്രാലയവും ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവും തമ്മിലെ അഞ്ച് വർഷത്തെ സഹകരണ കരാർ പ്രകാരം ഫലസ്​തീനിലെ ഗസ്സയിലും കിർഗിസ്​താനിലുമായി 100 കുട്ടികളിൽ കോക്ലിയർ ഇംപ്ലാൻറ് ശസ്​ത്രക്രിയ നടത്തുമെന്ന്​ സഅദ് അൽ കുവാരി കൂട്ടിച്ചേർത്തു. 40,000 റിയാൽ മുതൽ 45,000 റിയാൽ വരെ ഓരോ ഉപകരണത്തിനും ചെലവ് വരുമെന്നും ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഒരുപകരണത്തിന് 35,000 റിയാലാണ് ചെലവായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മതകാര്യ മന്ത്രാലയത്തിന് കീഴിലെ എല്ലാ വഖഫ് സംരംഭങ്ങളും ഏറെ പ്രധാനപ്പെട്ടതാണെന്നും അർഹരായവർക്ക് മികച്ച ആരോഗ്യ ചികിത്സ നൽകുന്നതിലും വഖഫ് പദ്ധതികൾ വലിയ പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഗസ്സയിലും കിർഗിസ്​താനിലുമായി നിരവധി കുട്ടികളാണ് കോക്ലിയർ ഇംപ്ലാൻറ് ശസ്​ത്രക്രിയക്കായി കാത്തിരിക്കുന്നതെന്നും നേരത്തെ കിർഗിസ്​താനിൽ 22 കുട്ടികൾക്ക് ശസ്​ ത്രക്രിയ നടത്തിയതായും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Qatar's reserve: Palestinian children can now listen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.