ലോക ഭൂപടത്തിൽ ഖത്തറിെൻറ വലിപ്പം എത്രയെന്ന് ആരെങ്കിലും ചോദിച്ചാൽ അതൊരു സിന്ദൂരപ്പൊട്ടിെൻറ അത്രയും വരില്ല എന്നായിരിക്കും മറുപടി. ഖത്തറെന്ന ഇൗ ചെറു രാജ്യത്തെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്താൻ തന്നെ പ്രയാസമാണെന്ന് ചുരുക്കം. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി ലോക മാധ്യമങ്ങളിലും അന്താരാഷ്ട്ര വേദികളിലും ഈ കൊച്ചു രാജ്യമാണ് താരം. അറേബ്യൻ മണലാരണ്യത്തിൽ സൗദി അറേബ്യയുമായി മാത്രം കര അതിർത്തി പങ്കിടുന്ന, ഗൾഫ് രാഷ്ട്രങ്ങളിൽ തന്നെ താരതമ്യേനെ ചെറിയ രാജ്യങ്ങളിൽ ഒന്ന് എന്ന് മാത്രമേ ഒരു കാലത്ത് ഖത്തറിനെ സംബന്ധിച്ച് അറിയുമായിരുന്നുള്ളൂ.
എന്നാൽ, ഇന്ന് ഈനാട് ലോക രാജ്യങ്ങൾക്ക് മുൻപിൽ അത്ഭുതം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന ഖത്തർ ലോകത്ത് സംഭവിക്കുന്ന ഏത് വിഷയത്തിലും വ്യക്മമായ നിലപാടോട് കൂടി ഇടപെടൽ നടത്തുന്നു. ഇസ്ലാമിക രാജ്യങ്ങുടെ കൂട്ടായ്മായ ഒ.െഎ.സിക്ക് നേതൃത്വം കൊടുക്കുക മാത്രമല്ല പ്രസ്തുത പദവിയുടെ സമ്മാനമായി ലോകോത്തരമായ ഇസ്ലാമിക മ്യൂസിയം തന്നെ ദോഹയിൽ സ്ഥാപിക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാനിൽ പതിറ്റാണ്ടുകൾ നീണ്ട ആഭ്യന്തരവും അല്ലാത്തതുമായ യുദ്ധങ്ങൾക്ക് ഒരു പര്യവസാനം ഉണ്ടാവണെമെന്ന തീരുമാനത്തിെൻറ ഭാഗമായി നടത്തിയ ദോഹ ചർച്ചകൾ ചരിത്രത്തിൽ ഇടം പിടിച്ചതാണ്. പ്രസ്തുത ചർച്ചകളാണ് അഫ്ഗാനിൽ നിന്നുള്ള സഖ്യ സേനയുടെ പിൻമാറ്റത്തിനും ആഭ്യന്തര സംഘർഷങ്ങൾക്കും അറുതി വരുത്തിയത്. താലിബാൻ നേതാക്കളെയും അമേരിക്കൻ പ്രതിനിധികളെയും ദോഹയിൽ ഒരു മോശക്ക് ചുറ്റുമിരുത്തി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞത് ഇൗ ചെറു രാജ്യത്തിൻെറ നയതന്ത്ര വിജയം തന്നെയാണ്.
സുഡാനിൻ നടന്ന ആഭ്യന്തര കലാപത്തിന് അറുമതിയുണ്ടായതും ദോഹ ചർച്ചയിലൂടെ തന്നെയാണ്. കൃത്യമായ നിലപാട് പറയാൻ കഴിയുക എന്നത് വർത്തമാന കലാത്ത് ഏറ്റവും വലിയ ത്യാഗമായിമാറുന്ന കാലമാണിത്. എന്നാൽ തങ്ങൾ എടുക്കുന്ന നിലപാടിൽ കൂടെയുള്ളവരുടെ വലിപ്പം നോക്കാതെ മുൻപോട്ട് പോകാൻ കഴിയുന്ന ഖത്തറിെൻറ രാഷ്ട്രീയം വമ്പൻ രാജ്യങ്ങൾക്ക് പോലും പുലർത്താൻ കഴിയുന്നില്ല എന്നതാണ് ഖേദകരം.
അഞ്ച് വർഷക്കാലം അയൽ രാജ്യങ്ങൾ അടക്കം രാജ്യത്തിനു മേൽ ഉപരോധം പ്രഖ്യാപിച്ചപ്പോഴും കൃത്യമായ രാഷ്ട്രീയ നിലപാട് എടുത്ത് ഉപരോധത്തെ നേരിടുകയാണ് ചെയ്തത്. പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഒരു തരത്തിലുള്ള ഒത്തു തീർപ്പിനും തങ്ങളില്ല എന്ന് നിലപാടെടുത്ത്, ഏത് വിഷയത്തിലും എവിടെ വെച്ചും ചർച്ചക്ക് സന്നദ്ധമാണെന്ന് വ്യക്തമാക്കുകയാണ് രാജ്യം ചെയ്തത്. ആരെയും മുറിവേൽപ്പിക്കാതെ എന്നാൽ നിലപാാടുകളിൽ വെളളം ചേർക്കാതെ തന്നെയാണ് ഉപരോധ കാലം രാജ്യം അതിജീവിച്ചത്.
ഇന്ന് ദേശീയ ദിനം ആചരിക്കുേമ്പാൾ വലിയ നിർവൃതിയിലാണ് ഖത്തർ. 12 വർഷം മുൻപ് ഏറ്റെടുത്ത ദൗത്യം വിജയകരമായി ലക്ഷ്യത്തിലെത്തിച്ചു എന്ന സന്തോഷമാണ് എവിടെയും. യൂറോപ്പ്യൻ രാജ്യങ്ങളുടെ അവകാശമായി ഗണിക്കപ്പെട്ടിരുന്ന ലോകകപ്പ് അറബ് ഇസ്ലാമിക രാജ്യമായ ഖത്തറിൽ കൊണ്ടു വരികയും മുമ്പുനടന്ന ലോകകപ്പുകളിൽ നിന്നെല്ലാം വ്യത്യസ്തമായി ലോകം കണ്ട ഏറ്റവും സമാധാന പൂർവമായ ലോകകപ്പെന്ന പേരോട് കൂടി പര്യവസാനിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ പത്ത് വർഷത്തിലധികമായി രാജ്യത്തിന് മേൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾക്ക് അക്കം നിരത്തി ലോക വദേികളിൽ തന്നെ ബന്ധപ്പെട്ടവർ മറുപടി നൽകി. ഇസ്ലാമിനോടും അറബികളോടുമുഉള്ള വെറുപ്പുൽപാദനത്തിൽ നിന്നാണ് ഇത്തരം നീക്കങ്ങളെന്ന് കൃതൃമായി ലോകത്തിന് മുമ്പിൽ വ്യകമാക്കി കൊടുക്കാൻ രാജ്യത്തിന് സാധിച്ചു. മദ്യം സ്റ്റേഡിയങ്ങളിൽവിളമ്പാതെയും ലോകകപ്പ് നടത്താമെന്ന്
ഖത്തർ കാണിച്ചു കൊടുത്തു. ഏത് പാതിരാവിലും നിരത്തിലിറങ്ങി സ്ത്രീകൾക്ക് സ്വൈര്യമായി സഞ്ചരിക്കാൻ കഴിയുമെന്ന് പാശ്ചാത്യ ലോകത്ത് നിന്നെത്തിയവർക്ക് ബോധ്യമായി. വായിച്ചറിഞ്ഞ ഖത്തറല്ലിതെന്ന് അവർ ആത്മഗതം പറഞ്ഞു. അതെ ഖത്തർ ചരിത്രം എഴുതുകയാണ്.
അറബ്-ഇസ്ലാമിക സംസ്ക്കാരത്തെ അവമതിച്ചവരെ കൊണ്ട് തന്നെ തിരുത്തി പറയിക്കാൻ സാധിച്ചിരിക്കുന്നു എന്നതാണ് ഈ ലോകകപ്പ് അടിരവയിട്ട് വ്യക്തമാക്കുന്നത്. പാശ്ചാത്യൻ മേധാവിതത്വം നിറഞ്ഞ് നിൽക്കുന്ന പൂർവകാല ചരിത്രമുള്ള ലോകകപ്പിൻെർ ഉദ്ഘാടനം അമേരിക്കൻ കറുത്ത വർഗക്കാരനും ഒരു ഭിന്നശേഷിക്കാരനും ചേർന്ന് നിർവഹിക്കുകയെന്നത് സങ്കൽപിക്കാനാവുമായിരുന്നോ...?
സർവ്വ ലോകത്തെയും ഉൾകൊണ്ട് മാത്രമേ ഇനി ലോകത്തിന് മുൻപോട്ട് പോകാൻ സാധിക്കുകയുള്ളൂവെന്ന കൃത്യമായ സന്ദേശമായിരുന്നു നവംബർ 20ൻെറ സായാഹ്നത്തിൽ അൽ ബെയ്ത് സ്റ്റേഡിയത്തിലൂെട ഖത്തർ നൽകിയത്.
ബെല്ലി ഡാൻസും ഉൻമാദ സദസ്സുമല്ല നിലപാടിെൻറ അടിസ്ഥാനത്തിലുള്ള നിക്കങ്ങൾ തന്നെയാണ് തങ്ങളുടേതെന്ന വ്യക്തമാ സന്ദേശമായിരുന്നു അത്. അതാണല്ലോ ഗാനി അൽ മുഫ്താഹ് പാരായണം ചെയ്ത ഖുർആൻ സൂക്തവും വ്യക്തമാക്കുന്നത്. 'നിങ്ങളെ ഗോത്രങ്ങളും പല വിഭാഗങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാൻ വേണ്ടി മാത്രമാണ്'- എന്ന വചനം പാരായണം ചെയ്തത് യാദൃശ്ചികമല്ല. വിവിധ വർഗ വർണങ്ങളുള്ള ജനസഞ്ചയത്തിന് മുൻപിൽ അത് തന്നെയാണ് പാരായണം ചെയ്യേണ്ടതെന്ന വ്യക്തമായ നിലപാട് തന്നെയായിരുന്നു പ്രഖ്യാപിച്ചത്. ഇൗ വർഷത്തെ ദേശീയ ദിനം ഏറെ അഭിമാനത്തോടെ തന്നെയാണ് രാജ്യം കൊണ്ടാടുന്നത്. ലോകകപ്പ് ഫൈനൽ ദേശീയ ദിനത്തിൽ തന്നെ ആയതും താദൃശ്ചികമാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.