ക്യു.എഫ്.എ അവാർഡ്: അവസാന പട്ടികയിൽ സാവിയും ഹസൻ ഹൈദൂസും

ദോഹ: ഈ വർഷത്തെ മികച്ച ഫുട്ബോൾ താരത്തെ മെയ് 20ന് പ്രഖ്യാപിക്കും. മികച്ച അണ്ടർ–23 കളിക്കാരൻ, മികച്ച കോച്ച് എന്നിവരെയും ചടങ്ങിൽ പ്രഖ്യാപിക്കും. അതേസമയം, മൂന്ന് അവാർഡുകൾക്കായുള്ള അവസാന പട്ടിക ഖത്തർ ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചു. ക്യൂ.എഫ്.എ പ്രസിഡൻറ് ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനിയുടെ നേതൃത്വത്തിലുള്ള ബോർഡ് ഓഫ് ട്രസ്​റ്റീയാണ് പട്ടിക അംഗീകരിച്ചത്. 

മികച്ച താരത്തെ കണ്ടെത്തുന്നതിനുള്ള അവസാന പട്ടികയിൽ അൽ സദ്ദ് ക്ലബി​​െൻറ സ്​പാനിഷ് സൂപ്പർ താരം സാവി ഹെർണാണ്ടസ്​, ഖത്തർ ദേശീയ ഫുട്ബോൾ ക്യാപ്റ്റനും സാവിയുടെ സഹതാരവുമായ ഹസൻ അൽ ഹൈദൂസ്​, ലഖ്വിയയുടെ നാം താ ഹീ എന്നിവരാണ് ഇടം പിടിച്ചിരിക്കുന്നത്. മികച്ച യുവ താരത്തെ കണ്ടെത്തുന്നതിനുള്ള അവസാന പട്ടികയിൽ ലഖ്വിയയുടെ അൽ മുഇസ്​ അലി, ഗറാഫയുടെ യൂസുഫ് ഹസൻ, സദ്ദി​​െൻറ സാലിം അൽ ഹാജിരി എന്നിവർ ഇടം നേടി. ജമാൽ ബൽമാദി(ലഖ്വിയ), ജെസോൾഡോ ഫെരീറ(സദ്ദ്), സബ്രി ലമൂച്ചി(അൽ ജെയ്ഷ്) എന്നിവർ മികച്ച കോച്ചിനായുള്ള പോരാട്ടത്തിൽ അണിനിരക്കും.

ഖത്തർ ഫുട്ബോളിലെ പ്രധാന ഓഹരിയുടമകളായിരിക്കും ആദ്യമായി വോട്ട് രേഖപ്പെടുത്തുക. തുടർന്ന് രാജ്യത്തെ പ്രാദേശിക മീഡിയ പ്രതിനിധികൾ, സ്​റ്റാർസ്​ ലീഗ് ൈട്രയിനർമാർ, കോച്ചുമാർ, ഖത്തർ ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ, ഖത്തർ സ്​റ്റാർസ്​ ലീഗ് പ്രതിനിധികൾ, ഖത്തർ ഫുട്ബോൾ അസോസിയേഷൻ അവാർഡ് ബോർഡ് സമിതി അംഗങ്ങൾ എന്നിവർക്ക് തങ്ങളുടെ ഇഷ്​ട താരത്തെയും കോച്ചിനെയും തെരെഞ്ഞെടുക്കാനുള്ള അവസരമായിരിക്കും. 
അവസാന പട്ടികയിൽ ഇടം നേടാത്ത താരത്തെയും വ്യക്തികൾക്ക് വോട്ടെടുപ്പിൽ ഉൾപ്പെടുത്താനുള്ള സ്വാതന്ത്ര്യമുണ്ട്. വോട്ട് എണ്ണുണ്ണ സമയത്ത് ഇത് പരിഗണിക്കുന്നതായിരിക്കും. 

അതേസമയം, ഖത്തർ സ്​റ്റാർസ്​ ലീഗിലെ ടോപ് സ്​കോറർക്കുള്ള മൻസൂർ മുഫ്ത അവാർഡ് ലഖ്വിയ സ്​ൈട്രക്കർ യൂസുഫ് അൽ അറബിക്ക് കൈമാറും. സീസണിൽ 24 ഗോളുകളാണ് അൽ അറബി നേടിയിരിക്കുന്നത്. മെയ് 20ന് നടക്കുന്ന വർണാഭമായ ചടങ്ങിൽ മറ്റു അവാർഡുകളും പ്രഖ്യാപിക്കുന്നതായിരിക്കും.   

Tags:    
News Summary - qfa award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.