ദോഹ: ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ റൗണ്ട് മത്സരങ്ങളിൽ മൂന്നാം ജയവുമായി എം.ബി.എം കെയർ ആൻഡ് ക്യൂർ എഫ്.സി സെമിയിൽ. ദോഹ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച നടന്ന ഗ്രൂപ് ‘എ’ അവസാന റൗണ്ട് മത്സരത്തിൽ എം.ബി.എം കെയർ ആൻഡ് ക്യൂർ 3-0 ത്തിന് ഖത്തർ മാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി സെമി ഉറപ്പിച്ചു. എം.ബി.എമ്മിന്റെ വിശാഖ് ഹാട്രിക് ഗോളുമായി വിജയത്തിന് അടിത്തറ പാകി. ആദ്യ രണ്ട് കളിയും ജയിച്ച എം.ബി.എം മുൻനിര താരങ്ങൾക്ക് വിശ്രമം കൊടുത്താണ് മൂന്നാം മത്സരത്തിനിറങ്ങിയത്. കളിയുടെ എല്ലാ ഘട്ടത്തിലും എം.ബി.എം കെയർ ആൻഡ് ക്യൂർ മുന്നിട്ടുനിന്നു.
രണ്ടാം മത്സരത്തിൽ ക്രെസ്റ്റൺ എസ്.വി.പി ഒലെ എഫ്.സിയും ടൊറൊന്റോ എൽ.ബി മാംഗ്ലൂർ എഫ്.സിയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഇഞ്ചോടിഞ്ചു പോരാട്ടമാണ് കാഴ്ചവെച്ചതെങ്കിലും, ഫിനിഷിങ്ങിലെ പോരായ്മ മൂലം ഗോളുകൾ നേടാനായില്ല. ക്രെസ്റ്റൺ താരം മുഹമ്മദ് സാബിത്തിനെ കളിയിലെ കേമനായി തിരഞ്ഞെടുത്തു. ഈ സമനിലയോടെ ക്രെസ്റ്റൺ എസ്.വി.പി ഒലെ എഫ്.സിയും ടൊറൊന്റോ എൽ.ബി മാംഗ്ലൂർ എഫ്.സിയും ഗ്രൂപ്പിൽനിന്നും രണ്ടും മൂന്നും സ്ഥാനക്കാരായി േപ്ലഓഫിലേക്ക് യോഗ്യത നേടി. വെള്ളിയാഴ്ചയാണ് പ്ലേഓഫ് മത്സരങ്ങൾ. ഗ്രൂപ് എ രണ്ടാം സ്ഥാനക്കാരും ഗ്രൂപ് ബി മൂന്നാം സ്ഥാനക്കാരും തമ്മിലെ ആദ്യ പ്ലേഓഫിലെ വിജയികൾ സെമിയിൽ ഇടം നേടും. രണ്ടാമത്തെ കളിയിൽ ഗ്രൂപ് ബി രണ്ടാം സ്ഥാനക്കാരും ഗ്രൂപ് എ മൂന്നാം സ്ഥാനക്കാരും തമ്മിൽ ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.