ദോഹ: വെസ്റ്റേണ്‍ യൂനിയന്‍ സിറ്റി എക്സ്ചേഞ്ച് ട്രോഫിക്കായുള്ള ഇന്ത്യന്‍ ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ വ്യാഴാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ കരുത്തരായ യാസ് തൃശൂര്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് കെ.എം.സി.സി കോഴിക്കോടിനെ പരാജയപ്പെടുത്തി.
ആവേശം നിറഞ്ഞ മത്സരത്തില്‍ ആദ്യം വലകുലുക്കിയത് കോഴിക്കോടാണ്. ആദ്യപകുതിയുടെ ഏഴാം മിനിട്ടില്‍ കോഴിക്കോടന്‍ മധ്യനിര നല്‍കിയ പാസ് ഏഴാം നമ്പര്‍താരം റിയാസാണ് പോസ്റ്റിലേക്ക് തൊടുത്തു. രണ്ടാം പകുതിയില്‍ തൃശൂര്‍ ആധിപത്യമായിരുന്നു.
മൂന്നാം മിനിറ്റില്‍ തന്നെ ടീം ലക്ഷ്യം കണ്ടു. 11ാം നമ്പര്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ ഫവാസ് കോഴിക്കോടന്‍ പ്രതിരോധനിര നിരയെ ഭേദിച്ച് ഗോളിയുടെ തലക്കുമുകളിലൂടെ പന്ത് ലക്ഷ്യത്തിലത്തെിക്കുകയായിരുന്നു. മൂന്നു മിനിറ്റിനകം ഫവാസ് തന്നെ വീണ്ടും ഒരു ഗോള്‍ കൂടി നേടി തൃശൂരിനെ മുന്നിലത്തെിച്ചു. ഗോള്‍ മടക്കാന്‍ കോഴിക്കോട് കിണഞ്ഞു ശ്രമിച്ചെങ്കിലും 25ാം മിനിറ്റില്‍ വീണ്ടും ഫവാസിന്‍െറ ഹാട്രിക്കായി ഒരു ഗോള്‍ കൂടി പിറന്നു. ഇഞ്ചുറി ടൈമില്‍ കോഴിക്കാട് പെനാല്‍ട്ടി കോര്‍ണറില്‍ ഫൗള്‍ ചെയ്തതോടെ റഫറി പെനാല്‍റ്റി വിധിക്കുകയും.
തൃശൂരിന്‍െറ 25ാം നമ്പര്‍ താരം അത് ഗോളാക്കി മാറ്റുകയുമായിരുന്നു. ഒന്നിനെതിരെ നാലുഗോളിന് കളിയവസാനിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.