മ​ൾ​ട്ടി-​ക​റ​ൻ​സി ട്രാ​വ​ൽ വി​സ കാ​ർ​ഡ് പു​റ​ത്തി​റ​ക്കി ക്യു.​എ​ൻ.​ബി

ദോ​ഹ: ഖ​ത്ത​ർ നാ​ഷ​ന​ൽ ബാ​ങ്ക് മ​ൾ​ട്ടി-​ക​റ​ൻ​സി ട്രാ​വ​ൽ വി​സ കാ​ർ​ഡ് പു​റ​ത്തി​റ​ക്കി. ക​റ​ന്റ്/ സേ​വി​ങ്സ് അ​ക്കൗ​ണ്ടി​ൽ ഖ​ത്ത​ർ റി​യാ​ൽ ഉ​ണ്ടെ​ങ്കി​ൽ ക്യു.​എ​ൻ.​ബി മൊ​ബൈ​ൽ ബാ​ങ്കി​ങ് ഉ​പ​യോ​ഗി​ച്ച് യു.​എ​സ് ഡോ​ള​ർ, യൂ​റോ, ബ്രി​ട്ടീ​ഷ് പൗ​ണ്ട്, സ്വി​സ് ഫ്രാ​ങ്ക്, യു.​എ.​ഇ ദി​ർ​ഹം എ​ന്നീ അ​ഞ്ച് വി​ദേ​ശ ക​റ​ൻ​സി​ക​ളി​ലേ​ക്ക് വി​നി​മ​യം സാ​ധ്യ​മാ​കു​ന്ന കാ​ർ​ഡ് യാ​ത്രാ​വേ​ള​ക​ളി​ൽ ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. ഒ​ന്നി​ല​ധി​കം ക​റ​ൻ​സി​ക​ൾ പ്ര​ത്യേ​ക വാ​ല​റ്റു​ക​ളി​ലേ​ക്ക് മാ​റ്റാ​ൻ ക​ഴി​യു​ന്ന​ത് സൗ​ക​ര്യം, സു​ര​ക്ഷ, ലാ​ഭം എ​ന്നി​വ പ്ര​ദാ​നം ചെ​യ്യു​ന്നു. ഒ​ന്നി​ല​ധി​കം ക​റ​ൻ​സി​ക​ൾ കൊ​ണ്ടു​പോ​കേ​ണ്ട ആ​വ​ശ്യ​ക​ത ഇ​ല്ലാ​താ​ക്കു​ന്നു. ആ​ക​ർ​ഷ​ക​മാ​യ വി​നി​മ​യ നി​ര​ക്കും ല​ഭി​ക്കും. വി​ദേ​ശ ക​റ​ൻ​സി മാ​റ്റി​യെ​ടു​ക്കു​മ്പോ​ൾ ഫീ​സി​ന​ത്തി​ൽ വ​ലി​യ തു​ക ന​ഷ്ട​മാ​കു​ന്ന​തും ഒ​ഴി​വാ​കും. ആ​പ്പി​ൾ പേ, ​ഗൂ​ഗ്ൾ പേ, ​സാം​സ​ങ് പേ, ​ത്രി​ഡി സെ​ക്യൂ​ർ തു​ട​ങ്ങി​യ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ലൂ​ടെ സു​ര​ക്ഷി​ത​മാ​യ ഇ​ട​പാ​ടു​ക​ളും ക്യു.​എ​ൻ.​ബി വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. 

Tags:    
News Summary - QNB Launches Multi-Currency Travel Visa Card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.