യെമൻ-മൗറിത്വാനിയ മത്സരത്തിൽ നിന്ന്​. ചിത്രത്തിലെ ഏഴാം നമ്പറുകാരനാണ്​ ആദ്യ ഗോൾ നേടിയത് 

അറബ്​ കപ്പ്​ യോഗ്യത: ജയത്തോടെ മൗറിത്വാനിയക്ക്​ യോഗ്യത

ദോഹ: പത്ത്​ പേരി​ലേക്കൊതുങ്ങിയ യെമനെ മറുപടിയില്ലാത്ത രണ്ട്​ ഗോളിന്​ തോൽപിച്ച്​ മൗറിത്വാനിയ അറബ്​ കപ്പിന്​ യോഗ്യത നേടി. കളിയുടെ 18ാം മിനിറ്റിൽ ഇസ്​മായിൽ ദിയാകിതെയും, 85ാം മിനിറ്റിൽ ഹെമിയ തൻയയും നേടിയ ഗോളിലൂടെയാണ്​ ടീമിൻെറ വിജയം.

ആദ്യ ഗോളിനു ​ശേഷം യെമനിൻെറ തിരിച്ചുവരവ്​ ശ്രമങ്ങളെ വിഫലമാക്കി 42ാം മിനിറ്റിൽ മധ്യനിര താരം മുദിർ അബ്​ദുറബ്ബ്​ ഹാൻഡാളിന്​ ചുവപ്പുകാർഡ്​ കണ്ടതോടെ ടീം പ്രതിരോധത്തിലായി. തുടർന്ന്​ പത്തു പേരുമായാണ്​ യെമൻ കളി പൂർത്തിയാക്കിയത്​.

തുണീഷ്യ, യു.എ.ഇ, സിറിയ എന്നിവർ ഉൾപ്പെടുന്ന 'ബി' ഗ്രൂപ്പിലേക്കാണ്​ മൗറിത്വാനിയ യോഗ്യത നേടിയത്​.  യോഗ്യതാ റൗണ്ടിൽ ഇന്ന്​ ​ലെബനാനും ജിബൂട്ടിയും ഏറ്റുമുട്ടും.

ഫിഫ റാങ്കിങ്ങിൽ 93ാം സ്​ഥാനത്തുള്ള ലെബനാൻ കോച്ച്​ ജമാൽ താഹയുടെ നേതൃത്വത്തിൽ മികച്ച ടീമുമായാണ്​ കളത്തിലിറങ്ങുന്നത്​. ലോകറാങ്കിങ്ങിൽ 185ാം സ്​ഥാനക്കാരാണ്​ ജിബൂട്ടി. 

Tags:    
News Summary - Qualifying for the Arab Cup: Mauritania qualifies with victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.