ദോഹ: തിങ്കളാഴ്ച മുതൽ ഇന്ത്യ ഉൾപ്പെടെ ആറ് ഏഷ്യൻ രാജ്യങ്ങളിലെ യാത്രക്കാർക്ക് ക്വാറൻറീൻ നിർബന്ധമാക്കിയതിനു പിന്നാലെ ഡിസ്കവർ ഖത്തർ വഴി ഹോട്ടൽ ബുക്കിങ് ആരംഭിച്ചു. ഖത്തറിൽനിന്നു വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് വന്ന് ഭേദമായവർക്കും രണ്ടും ദിവസമാണ് ഹോട്ടൽ ക്വാറൻറീൻ. ഇതോടെ, രണ്ടു ദിവസത്തെ സ്പെഷൽ പാക്കേജുകളുമായി ഡിസ്കവർ ഖത്തർ ശനിയാഴ്ച മുതൽ ബുക്കിങ് തുടങ്ങി. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാകിസ്തൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവരുടെ യാത്രയിലാണ് പുതിയ ക്വാറൻറീൻ ഭേദഗതി നടപ്പായത്. രണ്ടു ദിവസ ക്വാറൻറീന് 1000 മുതൽ 1800 വരെയാണ് വിവിധ സ്റ്റാർ ഹോട്ടലുകളിലെ നിരക്ക്.
അപ്രതീക്ഷിതമായി യാത്രനയം മാറിയതിനു പിന്നാലെ, ബുക്കിങ്ങിന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രണ്ടുദിവസ ക്വാറൻറീന് ശേഷം ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റിവ് ആയാൽ വീട്ടുകളിലേക്ക് മടങ്ങാം. ഖത്തറിന് പുറത്തുനിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് 10 ദിവസമാണ് ക്വാറൻറീൻ. വെബ്സൈറ്റിൽ പുതിയ മാനദണ്ഡങ്ങൾ ബാധകമായ രാജ്യങ്ങളുടെ ദേശീയ പതാകകളുടെ ഗ്രാഫിക്സോടെതന്നെ പ്രത്യേക ബുക്കിങ് സംവിധാനമാണ് ആരംഭിച്ചത്. തിങ്കളാഴ്ച ഉച്ച 12 മുതലാണ് പുതിയ ഭേദഗതി പ്രാബല്യത്തിൽ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.